പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 586

അവസാനം അവളുടെ ശബ്ദം ഒന്ന് ഇടറി എന്ന് തോന്നുന്നു

“ഇപ്പൊ അങ്ങനെ ഒക്കെ പറയും, കല്യാണം കഴിയുമ്പോ നമ്മളെയൊക്കെ മറക്കും… ”

ഞാൻ അത് കുറച്ചു കാര്യമായും കളിയായും പറഞ്ഞതാണ്, എന്റെ കസിൻസ് ഒക്കെ എന്നോട് ഭയങ്കര കൂട്ടായിരുന്നു കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും മാറിപ്പോയി, ഇപ്പൊ തമ്മിൽ കണ്ടാൽ ഒരു പുഞ്ചിരി ഒരു ഹായ്,  സുഖമാണോടാ ഇത്രയും മാത്രം….

അതിൽ ഒരു മാറ്റം കണ്ടത് എന്റെ ചേച്ചിയിൽ മാത്രമാണ് കല്യാണത്തിന് മുൻപ് എങ്ങനെ ആയിരുന്നോ ഇപ്പോഴും അങ്ങനെ തന്നെയാണ് ആൾ. അതിന്റെ മുഴുവൻ ക്രെഡിറ്റും അളിയനാണ്

“നീ എന്നെ അങ്ങനെ ആണോ മനസ്സിലാക്കിയിരിക്കുന്നത്… ”

ആദ്യം വാക്കുകളിൽ ഒരിടർച്ച മാത്രമായിരുന്നെങ്കിൽ ഇപ്പൊ അത് ഒരു ചെറിയ കരച്ചിലായി മാറി.

“എടി… ഞാൻ ചുമ്മാ പറഞ്ഞതാ… ”

ഞാൻ അതവളെ സമാധാനിപ്പിക്കാൻ മാത്രം പറഞ്ഞതായിരുന്നു, എനിക്ക് അപ്പോഴും ചെറിയ സംശയം ഉണ്ടായിരുന്നു ആ കാര്യത്തിൽ

“നീ ചുമ്മാ പറഞ്ഞതൊന്നും അല്ല… എനിക്കറിയാം ”

വീണ്ടും കരയുകയാണ്. കൃത്യ സമയത്ത് ലച്ചു വിളിച്ചത് കൊണ്ട് ഞാൻ രക്ഷപെട്ടു, കുറച്ചു സമയമായിട്ടും ഞാൻ വിളിക്കാത്തത് കൊണ്ടാകും ലച്ചു എന്നെ വിളിച്ചത് . മാളുവിനോട് പറഞ്ഞിട്ട് ലച്ചുവിനെ കൂടി ആഡ് ചെയ്തു.

കോൺഫറൻസ് കാൾ കണക്ട് ആയ ഉടനെ ഞാൻ മാളുവിനോട് പറഞ്ഞത് അതുപോലെ അവൾ ലച്ചുവിനോട് പറഞ്ഞ് കൊടുത്തു. മാളുവിനെ വിഷമിപ്പിച്ചതിനു ലച്ചുവിന്റെ വായിൽ നിന്നും നല്ല വഴക്കും കേട്ടു.

ഇടക്ക് ദുർഗ കൂടി ഒപ്പം ചേർന്നതോടെ അതൊരു അരങ്ങായി… ടെൻഷൻ അടിച്ചു വിളിച്ച മാളു അതൊക്കെ മറന്ന് ജോളിയായി…

പക്ഷെ മാളു പറഞ്ഞത് സത്യമായിരുന്നു കേട്ടോ… അവൾ പറഞ്ഞ വാക്ക് പാലിച്ചു ഇടക്ക് ഞങ്ങളെ കാണാൻ മാത്രമായി അവൾ കോളേജിൽ വരുമായിരുന്നു കൂടെ ലീലാന്റിയും ഉണ്ടാവും ഉണ്ണിയേട്ടൻ വീട്ടിൽ ഉള്ള സമയമാണെങ്കിൽ പുള്ളിയും

എന്തൊക്കെ സംഭവിച്ചാലും ലീവ് എടുക്കാൻ സമ്മതിക്കാത്ത മാളു സിനിമ റിലീസ് ആയ വെള്ളിയാഴ്ച ഞങ്ങളെ മൂന്ന് പേരെയും നിർബന്ധിച്ചു ലീവ് എടുപ്പിച്ചു സിനിമക്ക് കൊണ്ടുപോയി

ഉണ്ണിയേട്ടൻ ഞങ്ങളുടെ ഒപ്പം വന്നില്ല പുള്ളി എന്തോ തിരക്കിലാണെന്ന് പറഞ്ഞു, സത്യമാണോ അതോ ഇനി പുറത്തിറങ്ങാൻ പേടിച്ചിട്ട് റൂമടച്ചു ഇരിക്കുകയായിരുന്നോ എന്നറിയില്ല

മാളു സിനിമ കണ്ടോ എന്നെനിക്ക് സംശയമാണ് മുഴുവൻ സമയവും അവൾ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആളുകളുടെ മുഖത്തായിരുന്നു നോട്ടം… അവരുടെ മുഖത്തു സന്തോഷം വരുമ്പോൾ മാളുവിനും സന്തോഷം വരും ആളുകൾ കയ്യടിക്കുമ്പോൾ ആ മുഖം കുറച്ചു കൂടി വിടരും…

സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. അതും കൂടി കണ്ടപ്പോൾ മാളുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.