കിലുക്കത്തിൽ രേവതി പറയുന്ന അതേ നിഷ്കളങ്കതയോടെ അതേ ടോണിലാണ് അവൻ അത് മുഴുവൻ പറഞ്ഞത്. എല്ലാം കെട്ട് കഴിഞ്ഞപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്നറിയില്ലാത്ത അവസ്ഥ ആയിരുന്നു ഞാൻ ദുർഗയെ നോക്കിയപ്പോൾ താഴേക്ക് നോക്കി ചുണ്ടിൽ ഒരു ചിരിയോടെ നിൽക്കുകയാണ് സാധനം
“എടാ മോനെ… ഒരു പെണ്ണിനോട് പേര് ചോദിക്കുന്നത് തെറ്റൊന്നുമല്ല പക്ഷെ അവൾക്ക് താല്പര്യം ഇല്ല എന്നറിഞ്ഞാൽ വിട്ടേക്കണം പിന്നെ അവളെ ബുദ്ധിമുട്ടിക്കരുത് …ഇനി ഇങ്ങനെ ഉണ്ടായാൽ എന്റെ പ്രതികരണം ഇതാവില്ല മനസ്സിലായോ… ”
“ഹ്മ്മ്..മനസ്സിലായി ”
“ഹ്മ്മ്… ശരി… പിന്നെ നിങ്ങൾ ഏതാ ക്ലാസ്സ്… ”
“ഇലക്ട്രോണിക്സ്… ”
അത് കൂടി കേട്ടപ്പോൾ സമാധാനമായി, ഈ കുട്ടിപ്പിശാശ് പറഞ്ഞതും കെട്ട് ആ പിള്ളേർക്കിട്ട് വന്ന് തല്ലിയിരുന്നെങ്കിൽ കുറെ നാളായി ഇല്ലതെ ഇരിക്കുന്ന ബ്രാഞ്ച് വൈസ് തല്ല് അന്ന് നടന്നേനെ.കാര്യം ബ്രാഞ്ച് വൈസ് തല്ലുണ്ടാക്കുന്നത് ഒരു രസമാണെങ്കിലും അതുകഴിഞ്ഞുള്ള ലച്ചുവിന്റെ സ്വഭാവം അത്ര രസമുള്ളതാവില്ല
“ശരി ക്ലാസ്സിൽ പോകാൻ നോക്ക്… ”
അവന്മാർ പിന്നെ മറുത്തൊന്നും പറയാതെ ക്ലാസ്സിലേക്ക് നടന്നു.
“എടി കുരിപ്പേ… നീ എന്താ ചട്ടമ്പി കളിക്കുവാണോ… ”
“പോടാ പേടിത്തൊണ്ടാ… ”
ഞാൻ അവളുടെ ചെവിയിൽ പിടിക്കാൻ തുടങ്ങിയതും അവൾ എന്റെ അടുത്തു നിന്നും ഓടിയിരുന്നു… ചിരിച്ചുകൊണ്ട് ഓടിപ്പോകുന്ന എന്റെ കാന്താരിയെ സന്തോഷത്തോടെ ഞാൻ നോക്കി നിന്നുപോയി…
ഇതൊന്നും പോരാഞ്ഞിട്ട് ഞാൻ ജൂനിയർസ്നോട് വഴക്കുണ്ടാക്കാൻ പോയി എന്ന് ലച്ചുവിന്റെ അടുത്ത് പോയി പറഞ്ഞ് ഞങ്ങളെ തമ്മിൽ അടിപ്പിക്കുകയും ചെയ്തു കുരിപ്പ്
ദുർഗ്ഗയുടെ സ്വഭാവം അവൾക്കറിയാവുന്നത് കൊണ്ട് മാത്രം അതൊരു വല്യ പ്രശ്നമാക്കാതെ അവസാനിപ്പിക്കാൻ പറ്റി…
ഫസ്റ്റ് ഇയർ മുഴുവൻ അവൾ അവിടെ ചട്ടമ്പി കളിച്ചു നടക്കുകയായിരുന്നു… ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എന്റെ ചേട്ടൻ സെക്കന്റ് ഇയറിൽ ഉണ്ടെന്നോ എന്റെ ചേച്ചി ഇവിടെ ടീച്ചർ ആണെന്നോ ഒക്കെ പറഞ്ഞ് എല്ലാത്തിനെയും പേടിപ്പിക്കൽ ആയിരുന്നു സ്ഥിരം പരിപാടി
എന്നാലും മാളുവിന്റെ പേരിലുള്ള വിലസൽ അവൾക്ക് അധികം നാൾ തുടരാൻ പറ്റിയില്ല അതിന് മുൻപ് ഉണ്ണിയേട്ടൻ മാളുവിനെ കെട്ടിക്കൊണ്ട് പോയി… ഉണ്ണിയേട്ടൻ പറഞ്ഞത് പോലെ ആദ്യ പടം റിലീസ് ആയതിനു ശേഷമാണ് അവരുടെ വിവാഹം നടന്നത്
ഉണ്ണിയേട്ടന്റെ പടത്തിന്റെ പൂജക്ക് ഞങ്ങൾ എല്ലാരും പോയിരുന്നു. എല്ലാരും എന്ന് വച്ചാൽ ഞാൻ ലച്ചു ദുർഗ മാളു പിന്നെ ലീലാന്റി
മാളുവിന്റെ കാറിലാണ് ഞങ്ങൾ എല്ലാം കൂടി പൂജക്ക് പോയത്. ഈ സമയം കൊണ്ട് മാളു ലച്ചുവിന്റെ അമ്മയുമായി നല്ല രീതിയിൽ അടുത്തിരുന്നത് കൊണ്ട് മാളുവിന്റെ കൂടെ ലച്ചുവിനെയും ദുർഗ്ഗയെയും എവിടെ വിടാനും അമ്മക്ക് വിഷമം ഉണ്ടായിരുന്നില്ല
ഇഷ്ടം മച്ചാനെ ???
♥️♥️♥️
പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…
വളരെ സന്തോഷം വേട്ടക്കാരാ..
❤️❤️❤️❤️❤️❤️❤️????
♥️♥️♥️
എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..
ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല
വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.
ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?
ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.
അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??
മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…
??
❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….
???
???
♥️♥️♥️
☺️???
♥️♥️♥️
❤️❤️❤️
♥️♥️♥️
പൊളി
♥️♥️♥️
super bro
pls continue
Thanks bro
❤
♥️