പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587

അതും കൂടി കേട്ടപ്പോൾ എനിക്കുറപ്പായി എന്തോ പണി ഒപ്പിച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന്…എന്നെ കുത്തിപൊക്കി അടി ഉണ്ടാക്കാനുള്ള പുറപ്പാടാണ് കുട്ടിപ്പിശാശ്

“ആ അപ്പൊ അവന് രണ്ടടി കൊടുക്കണമല്ലോ… നീ വാ…”

ഞാൻ അത് പറഞ്ഞപ്പോൾ ആ മുഖത്തൊരു അഞ്ഞൂറ് വാട്ട് ബൾബ് കത്തിയ പ്രകാശമായിരുന്നു.

അവൾ പറഞ്ഞത് പ്രകാരം കമ്പ്യൂട്ടർ ലാബിന്റെ അടുത്താണ് അവൻ ഇരിക്കുന്നത്… ഞാൻ ദുർഗ്ഗയെയും കൂട്ടി അങ്ങോട്ട് എത്തിയപ്പോൾ ഒരു മൂന്ന് നാല് പേരുണ്ട് എന്നെക്കാൾ നല്ല തണ്ടും തടിയുമുള്ള തടിമാടന്മാർ… ഫസ്റ്റ് ഇയർ പിള്ളേരാണ് അതാണ് ഒരാശ്വാസം

ഞങ്ങൾ ചെല്ലുന്നത് കണ്ടതും അവന്മാർ ഇരുന്ന ഇടത്തുനിന്നും എഴുന്നേറ്റു.

“ഇതിലാരാ മോനെ ഇവളുടെ അച്ഛന് വിളിച്ചത്…”

ഞാൻ അത് ചോദിച്ചപ്പോൾ ദുർഗ എന്റെ കയ്യിൽ കെട്ടിപ്പിടിച്ചു ചേർന്ന് നിന്നു… കണ്ടോടാ എന്റെ ചേട്ടനെ എന്ന ഭാവത്തിൽ. ആ മുഖത്തൊരു അഹങ്കാരത്തിന്റെ ചിരി ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം

ഞാൻ ചോദിച്ചപ്പോൾ അവന്മാർ ഒന്ന് പരുങ്ങി മുഖത്തോട് മുഖം നോക്കി…

“ചേട്ടാ അത് പിന്നെ… ”

അതിൽ ഒരുത്തൻ സംസാരിച്ചു തുടങ്ങി… അവന്മാരുടെ ആ ഞാൻ സീനിയർ ആണെന്നുള്ള പേടി കാണുമ്പോൾ ഒരു സമാധാനമുണ്ട്. അല്ലെങ്കിൽ അതിൽ ഒരുത്തന്റെ ഒരു കൈക്കുള്ളതില്ല ഞാൻ…

“ഏത് പിന്നെ…”

“ഈ പെണ്ണാണ് എന്നെ ആദ്യം അച്ഛന് വിളിച്ചത്… ”

ഇവൾ എന്തെങ്കിലും ചെയ്തുകാണും എന്നെനിക്ക് തോന്നിയിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ ഇതാണ് അവനോട് സംസാരിക്കണ്ട അടി കൊടുത്താൽ മതി എന്ന് പറഞ്ഞത്…

“അത് ഇവൻ എന്നെ തെണ്ടി എന്ന് വിളിച്ചിട്ടാ… ”

ഞാൻ തിരഞ്ഞു നോക്കിയതും ദുർഗ വീണ്ടും അവളുടെ ഭാഗം ന്യായീകരിച്ചു…

“അതീ കുട്ടി എന്നെ പട്ടി എന്ന് വിളിച്ചിട്ടാ…”

വീണ്ടും ദുർഗ എന്തോ പറയാൻ വന്നതാണ് ഞാൻ അവളെ തടഞ്ഞു ..

“ശരിക്കും എന്താ നടന്നത് ആരെങ്കിലും ഒന്ന് മുഴുവനായും പറ.. ”

“ഞാൻ പറയാം ചേട്ടാ… ”

ആ പയ്യൻ നടന്നത് മുഴുവൻ പറയാൻ തുടങ്ങി. ഇനി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയിട്ടോ എന്തോ ദുർഗ എനിക്കൊരു നുള്ളും തന്നു തിരിച്ചു നടക്കാൻ തുടങ്ങി. നമ്മള് വിടുമോ അപ്പൊ തന്നെ അവളുടെ കയ്യിൽ പിടിച്ചു അവിടെ നിർത്തി

“ശരി നീ പറ… ”

“ഈ കുട്ടി കഴിച്ചിട്ട് ഈ വഴി വരികയായിരുന്നു  അപ്പൊ ഞാൻ ഈ കുട്ടിയോട് പേര് ചോദിച്ചു… അപ്പൊ ഈ കുട്ടി പറഞ്ഞു പേരിട്ടിട്ടില്ലാന്ന്…അപ്പൊ ഞാൻ പറഞ്ഞു ഞാൻ പേരിടാം എന്ന്… അപ്പൊ ഈ കുട്ടി പറഞ്ഞു പോടാ പട്ടീ എന്ന്… അപ്പൊ ഞാൻ പറഞ്ഞു പോടീ തെണ്ടി എന്ന്… അപ്പൊ ഈ കുട്ടി പറഞ്ഞു തെണ്ടി നിന്റെ അച്ഛൻ എന്ന്… അപ്പൊ ഞാൻ പറഞ്ഞു നിന്റെ അച്ഛൻ എന്ന്…”

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.