പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587

മാളുവിന്റെ ഉപദേശം കേട്ടതുകൊണ്ടോ എന്തോ ഞങ്ങൾ നടന്ന എല്ലാ പരീക്ഷയിലും നന്നായി തന്നെ വിജയിച്ചിരുന്നു… രണ്ടാം സെമസ്റ്റർ മുതൽ പരീക്ഷ സമയങ്ങളിൽ മാളുവിന്റെ ഒപ്പം വീട്ടിൽ നിന്നായിരുന്നു പഠിത്തം എന്നുള്ളത് കൊണ്ട് തന്നെ പഠിക്കുക എന്നുള്ളതല്ലാതെ എന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല

ഇതിനിടയിൽ ഉണ്ടായ മറ്റൊരു സംഭവം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ കാ‍ന്താരി ദുർഗയും ഞങ്ങളുടെ കോളേജിൽ തന്നെ സിവിൽ പഠിക്കാൻ ചേർന്നു എന്നുള്ളതാണ്.

ആദ്യം സന്തോഷം ആയിരുന്നു എങ്കിലും പിന്നെ അതൊരു പണി  ആയി തോന്നിത്തുടങ്ങി, നേരത്തെ എന്നെ നിയന്ത്രിക്കാൻ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ ദുർഗ കൂടി ആയപ്പോൾ അത് മൂന്ന് പേരായി

ഒരനിയത്തിയുടെ സ്നേഹം എന്താണെന്ന് ഞാൻ അന്ന് മുതൽ ശരിക്കും അറിയുകയായിരുന്നു, കുറുമ്പും കുസൃതികളും നിറഞ്ഞ എന്റെ ദുർഗ… എന്തെങ്കിലും പറഞ്ഞ് എന്നെയും ലച്ചുവിനെയും തമ്മിൽ തല്ലിക്കുന്നതായിരുന്നു കുരിപ്പിന്റെ പ്രധാന വിനോദം… അവളൊരു സൈക്കോ ആണോ എന്ന് എനിക്കിടക്കിടെ സംശയം തോന്നാറുണ്ട്…

ഒരുത്തി എന്നോട് ഇനി അടി ഉണ്ടാക്കരുത് എന്ന് പറയുമ്പോൾ വേറൊരുത്തി അടി ഉണ്ടാക്കാനുള്ള കാരണവും ഉണ്ടാക്കിക്കൊണ്ട് വരും…

അന്നൊരു വെള്ളിയാഴ്ച ദിവസം ആയിരുന്നു ദുർഗ വന്നിട്ട് ഏകദേശം രണ്ട് മാസം ആയിക്കാണും. ഉച്ചക്കുള്ള ഭക്ഷണവും കഴിഞ്ഞു വരാന്തയിലൂടെ വെറുതെ ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ദുർഗ ചവിട്ടി തുള്ളിക്കൊണ്ട് അങ്ങോട്ടേക്ക് വരുന്നത്

ആ മുഖം കണ്ടപ്പോഴേ എന്തോ പ്രശ്നം ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ പ്രതീക്ഷിച്ചത് ചേച്ചിയും അനിയത്തിയും തമ്മിൽ പിണങ്ങി എന്നാണ്. സാദാരണ അതാണ് പതിവ് രണ്ടിന്റേം ഇടയിൽ ഒരു മധ്യസ്ഥനായി നിൽക്കലാണ് എന്റെ സ്ഥിരം പരിപാടി…

“എടാ ചേട്ടാ… വന്നേ ഒരുത്തനെ തല്ലണം… ”

വന്ന ഉടനെ ദുർഗ്ഗയുടെ ആവശ്യം കെട്ട് ഞാൻ കണ്ണ് മിഴിച്ചു പോയി…. എന്തോ ചായ കുടിക്കാൻ വാ എന്ന് പറയുന്നത് പോലെ  എന്ന് നിസ്സാരമായാണ് അവൾ ഒരുത്തനെ തല്ലണം വാ എന്ന് പറഞ്ഞത്  …

“എന്താന്ന്…. !!!!”

“ഒരുത്തൻ എന്റെ അച്ഛനെ വിളിച്ചു… അവനെ തല്ലണമെന്ന്… ”

“വെറുതെ അങ്ങനെ ഒരാൾ അച്ഛനൊക്കെ വിളിക്കോ… ”

“സത്യായിട്ടും ഞാൻ ഒന്നും ചെയ്തില്ല… ”

ദുർഗ്ഗയുടെ സ്വഭാവം ശരിക്കും അറിയാവുന്നത് കൊണ്ട് മുഴുവനായും അവളെ അങ്ങ് വിശ്വസിക്കാൻ പറ്റില്ല… പിന്നെ ഇവളെ വെറുപ്പിക്കാനും പറ്റില്ല ഞാൻ എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ ഇവൾ എന്നോടുള്ള കലിപ്പ് തീർക്കുക ഞങ്ങളെ തമ്മിൽ അടിപ്പിച്ചായിരിക്കും… ഒരു കൊച്ചു സൈക്കോ…

“ശരി വാ നമുക്ക് ചോദിക്കാം… ”

“ഏയ്യ്… ചോദിക്കുവോന്നും വേണ്ട… ഒരടി കൊടുത്താൽ മതി… ഞാൻ അവനോട് എന്റെ എട്ടനേം കൂട്ടിക്കൊണ്ട് വരാം എന്നും പറഞ്ഞാ പോന്നത് അപ്പൊ അവൻ പറയുവാ ആരൊക്കെ വന്നാലും അവനൊന്നുമില്ലെന്ന്… അപ്പൊ അവന് രണ്ടടിയുടെ കുറവില്ലേ… ”

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.