പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587

“ഓഹ്‌… എന്ത് പറയാനാ… ആ കുട്ടി ഒരു പാവമാ അല്ലെ എന്നൊക്കെ ചോദിച്ചു…അമ്മക്കറിയില്ലല്ലോ നിന്റെ സ്വഭാവം… ”

അമ്മക്കെന്നെക്കുറിച്ചുള്ള അഭിപ്രായം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അപ്പോ അമ്മായിയമ്മയെ മെരുക്കാൻ വല്യ പ്രശ്നം ഉണ്ടാകില്ല എന്നൊരു ചെറിയ വിശ്വാസവും വന്നു…

“അല്ല മോളെ… എന്താ എന്റെ സ്വഭാവത്തിനൊരു കുഴപ്പം…”

“ഒരു കുഴപ്പവുമില്ല നല്ല സ്വഭാവമല്ലേ… വഴിയേ പോകുന്ന പെൺകുട്ടികളെ മുഴുവൻ വായിൽ നോക്കും… കോളേജിൽ വെള്ളമടിച്ചു വരും… തല്ലുണ്ടാക്കും… ഇത്രേ ഒക്കെ ഉള്ളു… ”

വടി കൊടുത്തു അടി വാങ്ങിയപ്പോൾ ഒരു ചെറിയ സമാധാനം…

“എന്താടാ നിന്റെ വായിൽ നാക്കില്ലേ… ”

കുറച്ചു സമയം എന്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ടാകും വീണ്ടും അവൾ എന്നെ ചൊറിയാൻ തുടങ്ങി…

“ഓഹ്‌… ഞാൻ ഒന്നും മിണ്ടുന്നില്ലേ… ”

“അന്ത ഭയം ഇറുക്കണം… ”

എന്നെ വാക്പോരിൽ തോൽപ്പിച്ചതിന്റെ സന്തോഷത്തിൽ ലച്ചു ഒന്നട്ടഹസിച്ചു… ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല എന്തെങ്കിലും മിണ്ടിയാൽ അവൾ വീണ്ടും എന്നെ ട്രോളും… അവൾക്കിത്രയും നാക്കുണ്ടെന്ന് എനിക്കന്നാണ് മനസ്സിലായത്…

കരച്ചിലിൽ തുടങ്ങിയ ഫോൺ കാൾ അവസാനിച്ചത് ചിരിയിൽ ആയിരുന്നു.

ആ വഴക്ക് ഞങ്ങളുടെ വരാനിരിക്കുന്ന വഴക്കുകളുടെ തുടക്കം മാത്രമാണെന്ന് എനിക്കപ്പോ മനസ്സിലായില്ല…

ആ ദിവസത്തിന് ശേഷം ഞാൻ കണ്ടത് മറ്റൊരു ലച്ചുവിനെ ആയിരുന്നു അവൾ അവിടെ ഉണ്ടായിരുന്ന രണ്ട് വർഷവും എന്നെ നന്നായി തന്നെ നിയന്ത്രിച്ചു എന്ന് പറയാം. അതിൽ മാളുവിന് നല്ല പങ്കുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം…

പിന്നെ ആ നിയന്ത്രണങ്ങളും ഒരു തരത്തിൽ  ഞാൻ ആസ്വദിക്കുകയായിരുന്നു… ലച്ചു എന്റെ മനസ്സ് മനസ്സിലാക്കിയ എന്റെ പാതി ആയിരുന്നു. ഒരിക്കൽ പോലും ആവശ്യമില്ലാത്ത കാര്യങ്ങളിൽ അവൾ എന്നെ നിയന്ത്രിച്ചിട്ടില്ല

“ലച്ചൂ…. ഞാൻ കൂട്ടുകാരുടെ ഒപ്പമാണ് പിന്നെ വിളിക്കാടി”എന്ന് പറഞ്ഞാൽ സാധാരണ പെൺകുട്ടികളെ പോലെ “നിനക്ക് കൂട്ടുകാരെ മാത്രം മതി എന്നെ വേണ്ട” എന്നുള്ള ഡയലോഗ് പറഞ്ഞു എന്നെ വെറുപ്പിക്കാറില്ല ഫ്രീ ആകുമ്പോ വിളിക്ക് എന്ന് പറഞ്ഞു മാത്രമേ അവൾ ഫോൺ വെക്കാറുള്ളു

വല്ലപ്പോഴും മദ്യപിക്കുന്നതിൽ അവൾ ഒരിക്കലും എന്നെ വിലക്കിയിട്ടില്ല പിന്നെ ആദ്യം പറഞ്ഞത് പോലെ രണ്ടിൽ കൂടുതൽ ആയി എന്നവൾക്ക് തോന്നിയാൽ അന്നെന്റെ അവസാനമായിരിക്കും എന്ന് മാത്രം

പിന്നെ ഉള്ള നിയന്ത്രണം അടി ഉണ്ടാക്കുന്ന കാര്യത്തിലാണ് കാരണം എന്തൊക്കെയാണ് എന്ന് പറഞ്ഞാലും അടി ഉണ്ടാക്കി എന്നറിഞ്ഞു കഴിഞ്ഞാൽ അന്നെനിക്ക് സുഖമാണ്

അങ്ങനെ ഇണങ്ങിയും പിണങ്ങിയും പോയിക്കൊണ്ടിരുന്നു ഞങ്ങളുടെ ജീവിതത്തിലേക്ക് ആ നാളുകൾ അടുത്തു തുടങ്ങി… ഞങ്ങൾ ഏറ്റവും ഭയപ്പെട്ട നാളുകൾ. ലച്ചുവിന്റെ ആ കോളേജിലെ അവസാന നാളുകൾ

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.