“പോടാ പൊട്ടാ… അടി തരുന്ന കാര്യമാ പറഞ്ഞത്… ”
“ഓഹ്… അതായിരുന്നോ… ഞാൻ കരുതി അന്ന് കയ്യിൽ തന്നത് കവിളിൽ താരനായിരിക്കും എന്ന്… ”
“ആ പൂതി മനസ്സിൽ വച്ചാൽ മതി മോനെ… ”
ഞങ്ങൾ വഴക്ക് കൂടുകയായിരുന്നു എന്നുള്ള കാര്യം വരെ പെണ്ണ് മറന്നു പോയി എന്ന് തോന്നുന്നു, വാക്കുകളിൽ ഉണ്ടായിരുന്ന വിഷമം ഒക്കെ പോയി ഇപ്പൊ നല്ല തർക്കിക്കൽ മൂഡിലാണ്…
“ആ പൂതി മനസ്സിൽ ഉണ്ടല്ലോ…”
“ആ അവിടെ വച്ചിരുന്നാൽ മതി എന്റെ അടുത്തേക്ക് എടുക്കണ്ട എന്ന്… ”
“നിന്റെ അടുത്ത് എടുക്കാതെ ആരുടെ അടുത്ത് എടുക്കാനാ…ഒരു മിനിറ്റേ… ഒന്നാലോചിച്ചു നോക്കട്ടെ വേറെ ആരെങ്കിലും ഉണ്ടോ എന്ന്…”
“പിന്നെ… അങ്ങ് ചെന്നാൽ മതി ഇപ്പൊ കിട്ടും.എനിക്ക് പറ്റിയ അബദ്ധം വേറെ ആർക്ക് പറ്റാനാ ”
ചുമ്മാ ഒരു കുശുമ്പ് വർക്ക്‌ഔട്ട് ചെയ്യാൻ നോക്കിയതാ ഏറ്റില്ല എന്ന് മാത്രമല്ല വെറുതെ ചമ്മിപ്പോവുകയും ചെയ്തു
“അപ്പൊ അബദ്ധം ആയിപ്പോയി എന്ന് തോന്നുന്നുണ്ടല്ലേ… ”
“ശരിക്കും തോന്നുന്നുണ്ട്… ”
കുശുമ്പ് ഏൽക്കാത്തതുകൊണ്ട് ഒന്ന് സെന്റിമെന്റ്സ് ട്രൈ ചെയ്ത് നോക്കിയതാ അതും ഏറ്റില്ല…
“അപ്പൊ അത്രേ ഒക്കെ ഉള്ളു അല്ലെ ലച്ചൂ… ”
“എടാ… നീ കാര്യമായിട്ടാണോ… ”
അത്രയും സമയം എന്നെ കളിയാക്കികൊണ്ടിരുന്നവൾ പെട്ടന്നുതന്നെ സീരിയസ് ആയി
“ആ ഞാൻ കാര്യമായി തന്നെയാ… നിനക്കെന്നെ ഇഷ്ടപ്പെട്ടത് അബദ്ധം ആയി എന്ന് തോന്നുന്നു എന്നല്ലേ പറഞ്ഞത്… ”
“എടാ… ഞാൻ അങ്ങനെ ആണോ പറഞ്ഞത്… ”
അവളുടെ ആ വാക്കുകളിൽ വിഷമം ഉണ്ടായിരുന്നു..
“നീ അങ്ങനെ തന്നെയാ പറഞ്ഞത്… ”
“ഞാൻ പറഞ്ഞത് അങ്ങനെ അല്ല… നിന്നെ പരിചയപ്പെട്ടത് തന്നെ അബദ്ധം ആയിപ്പോയി എന്ന് തോന്നുന്നുഎന്നാ… ”
അവൾ അവസാനത്തെ ഡയലോഗ് പറയുന്നത് വരെ എന്റെ അഭിനയം ഏറ്റു എന്നായിരുന്നു എന്റെ വിശ്വാസം…പക്ഷെ എന്റെ അഭിനയത്തിനെ കവച്ചുവച്ചുകൊണ്ട് അവൾ ഓസ്കാർ അഭിനയം പുറത്തെടുത്തു… വീണ്ടും ഞാൻ നല്ല അന്തസ്സായിട്ട് ചമ്മി
“ഓഹ്… എന്നാ ശരി… അബദ്ധം ഇപ്പൊ തിരുത്തിക്കോ…”
“ഓഹ്… ഇനി എങ്ങനെ തിരുത്താനാ… ആ കാലമൊക്കെ കഴിഞ്ഞുപോയി… ഇപ്പോൾ ഞാൻ ആഗ്രഹിച്ചാലും നടക്കില്ലല്ലോ… എന്റെ ഒരു അനിയത്തി ഉണ്ടേ അവൾ നീ എന്ന് പറഞ്ഞാൽ ചാകും… പിന്നെ എന്റെ അമ്മ അമ്മയ്ക്കും നിന്നെക്കുറിച്ചു പറയുമ്പോൾ നൂറു നാവാണ്.. ”
“അമ്മ എന്നെക്കുറിച്ച് എന്ത് പറഞ്ഞു… ”
തർക്കങ്ങൾ ഒക്കെ വിട്ട് അമ്മ എന്നെക്കുറിച്ച് എന്ത് പറഞ്ഞു എന്നറിയാനുള്ള ആഗ്രഹമായിരുന്നു എന്റെ മനസ് നിറയെ
ഇഷ്ടം മച്ചാനെ ???
♥️♥️♥️
പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…
വളരെ സന്തോഷം വേട്ടക്കാരാ..
❤️❤️❤️❤️❤️❤️❤️????
♥️♥️♥️
എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..
ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല
വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.
ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?
ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.
അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??
മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…
??
❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….
???
???
♥️♥️♥️
☺️???
♥️♥️♥️
❤️❤️❤️
♥️♥️♥️
പൊളി
♥️♥️♥️
super bro
pls continue
Thanks bro
❤
♥️