പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587

“ലച്ചൂസേ… സത്യമായും എനിക്കൊന്നും ഓർമയില്ല സോറി… ”

“മുഴുവൻ സോറിയും പറഞ്ഞ് തീർക്കല്ലേ… ഞാൻ പറഞ്ഞ് കഴിഞ്ഞിട്ടില്ല ”

ഇത്രയും സമയം കരഞ്ഞുകൊണ്ടിരുന്ന പെണ്ണാണ് ഞാൻ ഒന്ന് താന്നു കൊടുത്തപ്പോഴേക്കും വീണ്ടും പഴയ ലച്ചുവായി. ഇനി എന്താണ് പറയാൻ പോകുന്നത് എന്ന് ചിന്തിച്ചപ്പോഴേക്കും എന്റെ പേരിലിലുള്ള അടുത്ത ആരോപണം വന്നുകഴിഞ്ഞു

“നീ എന്നെ ലക്ഷ്മി എന്ന് വിളിച്ചു… ”

“എന്താ… !!!!”

ഒരു നിമിഷം കേട്ടത് തെറ്റിയതാകാം എന്നാണ് ഞാൻ കരുതിയത് അല്ലാതെ പേര് വിളിച്ചതിന് ആർക്കെങ്കിലും പ്രശ്നമുണ്ടാകുമോ…

“കേട്ടില്ലേ… നീ എന്നെ ലക്ഷ്മി എന്ന് വിളിച്ചു എന്ന്… ”

ദേ വീണ്ടും അത് തന്നെ പറയുന്നു…

“നിന്റെ പേര് ലക്ഷ്മി എന്ന് തന്നെയല്ലേ… ”

“ഓഹ്‌… ആണോ… അത് നിനക്കിപ്പോഴാണോ അതോർമ വന്നത്…. സാധാരണ അങ്ങനെ അല്ലല്ലോ വിളിക്കാറ്… ”

ശരിയാണ് ഞാൻ ലക്ഷ്മി എന്ന് വിളിച്ചിട്ട് മാസങ്ങൾ ആയിക്കാണും. പരിചയപ്പെട്ട സമയത്തെപ്പോഴോ വിളിച്ചതാണങ്ങനെ പിന്നെ വിളിയൊക്കെ ലച്ചു എന്നോ സ്നേഹം കൂടുമ്പോൾ ലച്ചൂസേ എന്നോ ഒക്കെ ആയിരുന്നു

പക്ഷെ അതിന് ദേഷ്യപ്പെടേണ്ട കാര്യമുണ്ടോ…

“ദേ ലച്ചൂ… എനിക്കിപ്പോഴും ഒന്നും മനസ്സിലാകുന്നില്ല… നിന്നെ ലക്ഷ്മി എന്ന് വിളിച്ചാൽ എന്താ കുഴപ്പം ”

“അത് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല… പക്ഷെ നീ എന്നെ അങ്ങനെ വിളിച്ചപ്പോൾ എന്നെ അറിയാത്ത ഒരാൾ എന്നെ വിളിക്കുന്നത് പോലെതോന്നി ”

ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് വിളിച്ചതാണെങ്കിലും അവൾക്കതെത്ര വിഷമം ഉണ്ടാക്കി എന്ന് അവളുടെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി.

“ലച്ചൂ… സോറി… ഇനി അങ്ങനെ വിളിക്കില്ല… ”

“ഹ്മ്മ്… പിന്നെ വേറൊരു കാര്യം… ഇനി ഞാൻ പറയുന്നത് കേൾക്കാതെ ഇടി ഉണ്ടാക്കാൻ പോയാലുണ്ടല്ലോ…. ”

അവസാനത്തെ വാക്ക് പറയാതെ ഒരു ഭീഷണി സ്വരത്തിൽ അവൾ അതവസാനിപ്പിച്ചു

“അടി ഉണ്ടാക്കാൻ പോയാൽ….??? ”

ഞാനും വിട്ടുകൊടുത്തില്ല… വേറൊന്നുമല്ല ലച്ചുവിനെ പഴയ ഫോമിലേക്ക് കൊണ്ടുവരാൻ വേറൊരു വഴിയും തൽക്കാലം ഞാൻ കണ്ടില്ല

“പോയാൽ ആ വഴിക്ക് പൊക്കോണം പിന്നെ എന്റെ അടുത്തേക്ക് വരാൻ നിൽക്കരുത് ”

വീണ്ടും ഭീഷണി..

“വന്നാൽ…. ”

“ഇങ്ങോട്ട് വാ…. ഞാൻ  ഒന്നങ്ങ് തരും .. ”

“ആഹാ… തരുമോ… എന്നാൽ എത്ര അടി ഉണ്ടാക്കാനും ഞാൻ തയാറാണ്”

കുറച്ചു സമയം ആലോചിച്ചതിന് ശേഷമാണ് ഞാൻ പറഞ്ഞതിന്റെ അർഥം അവൾക്ക് മനസ്സിലായത് എന്ന് തോന്നുന്നു,

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.