“അയ്യേ… മാമൻ ആ കുഞ്ഞാവനെ വെറുതെ എടുത്തതല്ലേ… ആ കുഞ്ഞാവക്ക് കൊടുക്കാതെ ഒരു മഞ്ച് വച്ചിട്ടുണ്ട് മാമന്റെ കൂടെ വന്നാ തരാം ”
മഞ്ച് എന്ന് കേട്ടാൽ പിന്നെ പെണ്ണിന് കുശുമ്പും ഇല്ല വഴക്കും ഇല്ല അപ്പൊ തന്നെ പെണ്ണ് ചേച്ചിയുടെ മടിയിൽ ഇരുന്ന് കൈ നീട്ടി. എന്റെ കയ്യിൽ മഞ്ച് ഇല്ല എന്നുള്ളതാണ് സത്യം അതറിയുമ്പോൾ പെണ്ണ് വീട് തലകീഴാക്കും എന്നുറപ്പുള്ളത് കൊണ്ട് അപ്പൊ തന്നെ ആഷികിനെ പറഞ്ഞു വിട്ട് രണ്ട് മഞ്ച് വാങ്ങിപ്പിച്ചുമഞ്ച് കിട്ടിക്കഴിഞ്ഞപ്പോൾ പെണ്ണ് ഹാപ്പി ആയി,
മൈലാഞ്ചി ഇടലൊക്കെ കഴിഞ്ഞു ഫോട്ടോ എടുക്കലുമായി നടക്കുകയാണ് മാളു അവളുടെ അടുത്തേക്കാണ് ഞാൻ കുഞ്ഞാറ്റയെയും കൊണ്ട് ചെന്നത്
മാളുവിനെ കണ്ടതും പെണ്ണ് എന്റെ കയ്യിൽ ഇരുന്ന് ചാടാൻ തുടങ്ങി. മാളു എന്ത് മാജിക്കാണ് ചെയ്തിരിക്കുന്നത് എന്നറിയില്ല അവളെ കണ്ടാൽ പിന്നെ വേറെ ആരേം വേണ്ട പെണ്ണിന്.
ഫോട്ടോ എടുപ്പ് തടസപ്പെടുത്തണ്ട എന്ന് കരുതിയാണ് ഞാൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയത് വാതിൽക്കൽ എത്തുന്നതിനു മുൻപ് തുടങ്ങി പെണ്ണ് കാറിച്ച… മാളു വന്ന് അവളെ എടുത്തതിൽ പിന്നെ ആണ് അവൾ കരച്ചിൽ നിർത്തിയത്
പിന്നെ അധികം ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല, എടുത്ത ഫോട്ടോയിൽ ഒക്കെ മാളുവിന്റെ ഒക്കത്തു കുഞ്ഞാറ്റയും ഉണ്ടായിരുന്നു.
കല്യാണത്തിന്റെ അന്ന് രാവിലെ എത്തുമെന്നാണ് ലച്ചു പറഞ്ഞിരുന്നത്, എന്റെ കാത്തിരിപ്പ് കണ്ടിട്ട് ചേച്ചിയും അമ്മയും ഒക്കെ വന്ന് കളിയാക്കുകയും ചെയ്തു.
രാവിലെ ഒരു എട്ടു മണി ആയപ്പോഴേക്കും ഒരോട്ടോയിൽ ലച്ചുവും ദുർഗയും അമ്മയും കൂടി വന്നിറങ്ങി. ആദ്യം ഇറങ്ങിയത് അമ്മ ആയിരുന്നു പിന്നാലെ ദുർഗയും. ഒരു മാതിരി അവാർഡ് പടം കാണുന്ന ഫീലിംഗ്… ലച്ചുവിന്റെ എൻട്രി കാത്തിരുന്നത് കൊണ്ടാകും എല്ലാവരും ഇറങ്ങുന്നത് സ്ലോ മോഷൻ ആയിട്ടാണ് തോന്നുന്നത്
എന്റെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ലച്ചു ഓട്ടോയിൽ നിന്നും ഇറങ്ങി.
ഒരു സിനിമ ഇൻട്രോ സ്റ്റൈലിൽ പറഞ്ഞാൽ ആദ്യം കാണുന്നത് ചുവന്ന നെയിൽ പോളിഷിട്ട സ്വർണ പാദസരമിട്ട ആ കാലുകൾ ആണ് പിന്നെ ഓട്ടോയിൽ നിന്നും ഇറങ്ങാൻ എളുപ്പത്തിന് എന്ന പോലെ ആ ചുവന്ന പാട്ടുപാവാട ഉയർത്തി പിടിച്ചിരിക്കുന്ന മൈലാഞ്ചി ഇട്ട ആ കൈകൾ… അധികം മേക്കപ്പ് ഒന്നുമില്ലാതെ ഒരു ചെറിയ ചുവന്ന പൊട്ട് തൊട്ട്, വാലിട്ടു കണ്ണെഴുതി, ചെറിയ മൂക്കുത്തി ഇട്ട്, ജിമിക്കി കമ്മൽ അണിഞ്ഞ് സ്ത്രീത്വം തുളുമ്പുന്ന ആ മുഖം… എന്നൊക്കെ പറയാം…
എന്റെ മുടിയിൽ ആരോ പിടിച്ചു വലിക്കുന്നത് അറിഞ്ഞപ്പോഴാണ് ലച്ചുവിൽ നിന്നും കണ്ണുകൾ ഞാൻ പിൻവലിക്കുന്നത്. ചേച്ചിയോ മാളൂവോ ആയിരിക്കും എന്ന് കരുതിയാണ് ഞാൻ തിരിഞ്ഞ് നോക്കിയത്, പക്ഷെ എന്റെ പിന്നിൽ നിന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി.
അമ്മ… ഒക്കത്തു കുഞ്ഞാറ്റ ഉണ്ട് അവളാണ് മുടിയിൽ പിടിച്ചു വലിച്ചത്…
“എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”
അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്
അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു….
ഇഷ്ടം മച്ചാനെ ???
♥️♥️♥️
പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…
വളരെ സന്തോഷം വേട്ടക്കാരാ..
❤️❤️❤️❤️❤️❤️❤️????
♥️♥️♥️
എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..
ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല
വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.
ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?
ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.
അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??
മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…
??
❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….
???
???
♥️♥️♥️
☺️???
♥️♥️♥️
❤️❤️❤️
♥️♥️♥️
പൊളി
♥️♥️♥️
super bro
pls continue
Thanks bro
❤
♥️