പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587

ഞാൻ ഉൾപ്പെടെ എല്ലാവരും ഒരു സിനിമയുടെ പൂജ ആദ്യമായി കാണുകയായിരുന്നു അതിന്റെ എക്സൈറ്റ്മെന് എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു,

ഉണ്ണിയേട്ടനും നിർമാതാവും പ്രധാന നടനും നടിയും എല്ലാവരും വിളക്കിന്റെ തിരി തെളിയിച്ചു കഴിഞ്ഞപ്പോൾ തിരി തെളിയിക്കാനായി മാളുവിനെ കൂടി ഉണ്ണിയേട്ടൻ ക്ഷണിച്ചു… നാണിച്ചു നിന്ന അവളെ ഞങ്ങളാണ് ഉന്തി തള്ളി വിട്ടത്ഒരേ കളർ ഡ്രസ്സ്‌ ഇട്ട് വന്ന അവരെ കണ്ടപ്പോൾ തന്നെ സംശയം തോന്നിയവർക്ക് ഇത് കൂടി കണ്ടപ്പോൾ അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് ഉറപ്പായി

വളരെ സന്തോഷത്തോടെ ആണ് അന്ന് ഞങ്ങൾ തിരിച്ചു പോന്നത്… ഏറ്റവും കൂടുതൽ സന്തോഷം ആന്റിക്കായിരുന്നു എന്ന് തോന്നുന്നു ഇനി ഉടനെ തന്നെ മാളുവിന്റെ വിവാഹം നടക്കുമല്ലോ എന്നോർത്തുള്ള സന്തോഷം…

സിനിമയുടെ ഷൂട്ടിംഗ് പകുതി ആയപ്പോൾ തന്നെ അവരുടെ വിവാഹ നിശ്ചയവും നടന്നു… മാളുവിനെ ഏറ്റവും സന്തോഷത്തോടെയും ഏറ്റവും സുന്ദരിയായും കണ്ട ദിവസം അന്നായിരുന്നു

മകന്റെ ഒരിഷ്ടത്തിനും എതിരു നിൽക്കാത്ത ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയ്ക്കും ഇവരുടെ ഇഷ്ടത്തിലും ഒരെതിർപ്പും ഉണ്ടായിരുന്നില്ല…

നിശ്ചയത്തിന് രണ്ട് ദിവസം മുൻപ് തന്നെ ഞാൻ മാളുവിന്റെ വീട്ടിൽ എത്തിയിരുന്നു. നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്നാണ് തിരിച്ചു പോകുന്നത്

എന്റെ ചേച്ചിയുടെ കല്യാണത്തിനും നിശ്ചയത്തിനും എല്ലാം ഓടി നടന്നത് അച്ഛൻ ആയിരുന്നത് കൊണ്ട് തന്നെ എനിക്ക് ഒന്നും അറിയേണ്ടി വന്നില്ല എന്നാൽ മാളുവിന്റെ കാര്യത്തിൽ അങ്ങനെ അല്ല എല്ലാ കാര്യത്തിനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ

നിശ്ചയത്തിന്റെ തലേ ദിവസം തുടങ്ങിയ ഓട്ടം അവസാനിച്ചത് നിശ്ചയം കഴിഞ്ഞ അന്ന് രാത്രി ആണ്, സത്യം പറഞ്ഞാൽ അവർ തമ്മിൽ മോതിരം മാറുന്നത് പോലും കാണാനുള്ള സമയം കിട്ടിയില്ല. വിയർത്തൊട്ടിയ ഷർട്ടും ഇട്ടുകൊണ്ടാണ് അവരുടെ ഒപ്പം ഫോട്ടോ എടുക്കാൻ പോലും നിന്നത്

നിശ്ചയത്തിന്റെ അന്ന് രാവിലെ പാറ്റയും കൂട്ടരും വന്നത് കൊണ്ട് കുറച്ചു പണി അവരുടെ തലയിലും വച്ചുകൊടുത്തു. വെറുതെ ഒന്നുമല്ല രാത്രി വെള്ളമടിക്കുള്ള സെറ്റപ്പ് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് തെണ്ടികൾ എന്റൊപ്പം കൂടിയത്

ലച്ചുവിന്റെയും ദുർഗയുടെയും ഒപ്പം അമ്മയും വന്നിരുന്നു, ഞാൻ തിരക്കിൽ ആയിരുന്നത് കൊണ്ട് അമ്മയോട് കുറച്ചു മാത്രമേ സംസാരിക്കാൻ പറ്റിയുള്ളൂ. അമ്മായിയമ്മയെ കുപ്പിയിലാക്കാൻ പറ്റിയ സമയമായിരുന്നു അത് നടന്നില്ല

കണ്ടിട്ടും അധികം സംസാരിക്കാൻ പറ്റാത്തതിന്റെ പരിഭവം ലച്ചു രാത്രി ഫോൺ വിളിച്ചപ്പോൾ പറയുകയും ചെയ്തു.

പിന്നെയും രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഉണ്ണിയേട്ടന്റെ സിനിമ റിലീസ് ആകുകയും നന്നായി തന്നെ വിജയിക്കുകയും ചെയ്തു

സിനിമ റിലീസ് ആകുന്നതിന്റെ തലേ ദിവസം എനിക്ക് ശിവരാത്രി ആയിരുന്നു

ലച്ചുവുമായി സംസാരിക്കുന്നതിന്റെ ഇടയിലാണ് മാളുവിന്റെ കാൾ വരുന്നത്, ആദ്യത്തെ പ്രാവശ്യം എടുക്കാൻ പോയില്ല വീണ്ടു ഉടനെ തന്നെ അടുത്ത കോളും വന്നു അതും എടുത്തില്ല  പിന്നെയും കാൾ ഉടനെ തന്നെ വന്നപ്പോൾ എന്തോ അത്യാവശ്യ കാര്യമാണെന്ന് കരുതിയാണ് ലച്ചുവിനോട് മാളു വിളിക്കുന്ന കാര്യം പറഞ്ഞിട്ട് ഫോൺ വച്ചത്

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.