പൊന്നോണം [Shibin] 113

എന്നാൽ എനിക്കെന്റെ കുഞ്ഞിന് ഇവയെല്ലാം നൽകി മണ്ണിനെ അറിയുന്ന മനുഷ്യനെ സ്നേഹിക്കുന്ന നന്മ ഉള്ളവനാക്കി മാറ്റണം. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്.. ഞാൻ ഒരമ്മയാകാൻ പോകുന്നു എന്നറിഞ്ഞ ദിവസം. അതെ ഇപ്പഴേ അവൻ എല്ലാം അറിഞ്ഞു തുടങ്ങണം.. എനിക്ക് പച്ചമാങ്ങയല്ല വേണ്ടത്‌ .. നാളെ തിരുവോണ ദിവസം എനിക്ക് ഊഞ്ഞാൽ ആടണം. പൂക്കളമൊരുക്കണം. സദ്യ കഴിക്കണം…!!!

ഏട്ടനോടൊപ്പം ഒരുമിച്ചിരുന്നുഊഞ്ഞാലാടുമ്പോൾ എന്റെ ഏട്ടനൊരു അച്ചനാകാൻ പോകുന്നു എന്നാ ആ കാതുകളിലോതണമെനിക്ക്‌…!!!

വായിച്ചു കഴിഞ്ഞതും എന്റെ കണ്ണു നിറഞ്ഞുവോ ??

അറിയില്ലെനിക്ക്…!!!

ഇവൾക്കുള്ളിൽ ഇങ്ങനൊരു സ്ത്രീയുണ്ടായിരുന്നോ ? നാടിനെ അറിയുന്ന, നാടിൻറെ നന്മകൾ സ്നേഹിക്കുന്ന ഒരു സ്ത്രീ.. അതെ എന്റെ കുഞ്ഞ്‌ അവൻ എല്ലാം അറിയണം മണ്ണിനെ സ്നേഹിക്കണം നന്മ ഉള്ളവനാവണം …!!!

ഇനി എനിക്ക് സന്തോഷത്തോടെ ഉറങ്ങാം.. എന്റെ പെണ്ണിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയെന്ന സന്തോഷത്തോടെ .. നാളെ അവൾ എന്റെ കാതിലോതാൻ കാത്തു നിൽക്കുന്ന ആ സന്തോഷ വാർത്ത കേൾക്കാൻ നേരം പുലരാനായി കാത്തിരിക്കാം…!!!

അവളെയും ചേർത്തുപിടിച്ചു കിടന്നപ്പോൾ നെഞ്ചിൽ ഒരു നനവുപോലെ തോന്നി. കണ്ണുതുറക്കുന്നതിനുമുൻപ് തന്നെ ഞാനറിഞ്ഞു അതവളുടെ കണ്ണുനീര്തുള്ളികളാണെന്ന്.. എല്ലാം അവൾ കണ്ടിരിക്കുന്നു

എന്താടി പോത്തേ കെടന്നു മോങ്ങുന്നേ ??

ഒന്നുമില്ല സന്തോഷം കൊണ്ടാ

എന്നാപ്പിന്നെ കെടന്നുറങ്ങടി കൊരങ്ങി.. നാളെ ഉഞ്ഞാലാടാനുള്ളതല്ലേ..

അവളുടെ ചിരിയിൽ അലിഞ്ഞു ഞാനും ഉറങ്ങാൻ പോകുവാ.. നാളെ അവൾ എന്റെ ചെവിയിൽ പറയാൻ പോകുന്ന ആ സന്തോഷവാർത്തയും സ്വപ്നം കണ്ടൊരുറക്കം..!!

14 Comments

  1. ഒറ്റപ്പാലം കാരൻ

    ///അതെ എന്റെ കുഞ്ഞ്‌ അവൻ എല്ലാം അറിയണം മണ്ണിനെ സ്നേഹിക്കണം നന്മ ഉള്ളവനാവണം …,,!!!

    നന്നായിട്ടുണ്ട് bro???

  2. നല്ലൊരു ഫീൽ ഗുഡ് കഥ?

  3. ഇത്ര കുറച്ചു പേജ് ആണെങ്കിൽ പോലും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു …
    ഒരു ഭാര്യന്റെ ചെറിയ ആഗ്രഹം പോലും നിർവഹിച്ചു തെരുന്ന hus … ????
    ഇഷ്ടായി കഥയുടെ രീതി … അവതരണം …. ??

  4. കൊച്ചു കഥ മനോഹരമായി എഴുതി, ആശംസകൾ…

  5. സുജീഷ് ശിവരാമൻ

    നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… അവരുടെ ആഗ്രഹങ്ങൾ ഒക്കെ വേണ്ടപെട്ടവർക്കല്ലേ പരിഹരിച്ചു കൊടുക്കുവാൻ സാധിക്കു… ♥️♥️♥️

    പിന്നെ ഈ കഥ ഞാൻ മുൻപ് എവിടെയോ വായിച്ചിട്ടുണ്ട്… ഓർമയില്ല… അതു താങ്കൾ ആണോ എഴുതിയത്…

  6. സൂപ്പർ ബ്രോ… നല്ല കഥ ?

  7. അതിഗംഭീര കഥ…3 പേജ് കൊണ്ട് എത്രത്തോളം കാര്യങ്ങൾ പറഞ്ഞിരിക്കുന്നു…
    അടിപൊളി ബ്രോ..!!
    തുടർന്നും രചനകൾ പ്രതീക്ഷിക്കുന്നു..,❤️

  8. ഋഷി ഭൃഗു

    വെറും മൂന്നേ മൂന്നു പേജില്‍ എല്ലാം കൂളിച്ചൊരു കഥ… അടിപൊളി
    ???

  9. നല്ല കഥ

  10. വിഷമടിച്ച റെഡിമെയ്ഡ് ഓണത്തെക്കാളും നല്ലത് കോരന്റെ പഴയ ശുദ്ധമായ കഞ്ഞിയാണല്ലേ………….

    എല്ലാം ഓർമകൾ മാത്രമായി………..

  11. നല്ല കഥ ബ്രോ ?????

    1. ഇതു വേറേ സൈറ്റിൽ വന്നതാണ് 100%

  12. ഇതും നല്ല കഥ
    വയറ്റ്കണ്ണികളുടെ ഓരോരോ മോഹങ്ങളെ ,,,

Comments are closed.