പൊന്നോണം [Shibin] 113

Views : 915

പൊന്നോണം

Ponnonam | Author : Shibin

 

അന്നൊരു തിരുവോണ ദിവസമായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് മൊബൈലിൽ കുത്തി വീട്ടിലെ ഉമ്മറത്തു ഇരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് പ്രിയതമയുടെ അശരീരിഏട്ടോ…..!!!

എന്താടാ…!!!

ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ?

നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!!

ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ്‌ ചെയ്താ ഞാൻ പറയാം…!!!

നീ കാര്യം പറയെടീ ചുമ്മാ കൊഞ്ചാൻ നിക്കാണ്ട്‌…!!!

പ്രോമിസ്സ്‌ ചെയ്താ പറയാം ഇല്ലേ ഞാൻ പറയുന്നില്ല…!!!

പറ്റുന്നതാണേ ചെയ്യാം പ്രോമിസ്സ്‌…!!!

ഏട്ടാ… ആ തെക്കേ മൂലയിലുള്ള പ്ലാവിന്റെ കൊമ്പിൽ നിക്കൊരു വലിയ ഊഞ്ഞാലു കെട്ടിത്തരോ…!!!

ആ പ്ലാവ്‌ നിറച്ചും നീറല്ലേ….!!!
എനിക്കെങ്ങും വയ്യാ പോടീ അപ്പുറത്തെങ്ങാനും …!!!

ആട്ടേ ഇതെന്താ ഇപ്പൊ ഊഞ്ഞാലാടാൻ ഒരു പൂതി…!!!

വേണ്ട എന്നോട്‌ മിണ്ടണ്ട…!!!
അല്ലേലും നിങ്ങക്ക്‌ ഇപ്പൊ പഴയ സ്നേഹമൊന്നുമില്ല…!!!

ആ കണക്കായിപ്പോയി നീ കൊണ്ടോയി കേസ്സ്‌ കൊടുക്ക്‌ ഹല്ലപിന്നെ…!!!

പ്ലീസ്‌ ഏട്ടാ… ഒരുഞ്ഞാലു കെട്ടി താ…!!!

ടീ പെണ്ണേ അതു നിറച്ചും നീറല്ലേ അതിമ്മേൽ ഞാൻ എങ്ങനെ കേറാനാ…!!!

ഇങ്ങളോട്‌ കേറാൻ ഞാൻ പറഞ്ഞില്ലല്ലോ ആ ശങ്കരേട്ടൻ നാളെ തേങ്ങയിടാൻ വരും അപ്പൊ ശങ്കരേട്ടനോട്‌ പറഞ്ഞു ഊഞ്ഞാലു കെട്ടിച്ചാ മതി…!!!

ഓഹ്‌ … അപ്പൊ എല്ലാം തീരുമാനിച്ചുറപ്പിച്ചേക്കുവാണല്ലേ…!!!

ആ നിങ്ങളെ കൊണ്ടു വാചകമടിക്കാനല്ലാതെ മരത്തേക്കേറാനൊക്കൂലാന്നു നിക്കറിയാലോ അതോണ്ടാ ഞാൻ എല്ലാം പ്ലാൻ ചെയ്തു വച്ചത്‌..!!!

എന്നാ പിന്നെ നിനക്ക്‌ തന്നെ ശങ്കരേട്ടനോടങ്ങു പറഞ്ഞാ പോരേ ഊഞ്ഞാലു കെട്ടിതരാൻ….!!!

ആ… പാവാടവള്ളിവെച്ചു ഊഞ്ഞാലുകെട്ടിയാ മതിയായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനേ പക്ഷേ കയറിനു കയർ തന്നെ വേണ്ടേ…!!!

ഇമ്മാതിരി ചളികോമഡി അടിക്കാനൊക്കെ ഇതെവിടുന്നു പഠിക്കുന്നെടീ…!!!

നിങ്ങടെ കൂടെയല്ലേ ജീവിതം പിന്നെങ്ങനാ ചളിയടിക്കാണ്ടിരിക്കുന്നത്‌…!!!

മതി മതി തർക്കൂത്തരം പറച്ചിലിത്തിരി കൂടുന്നുണ്ടൂട്ടോ…!!!

Recent Stories

The Author

Shibin

14 Comments

  1. ഒറ്റപ്പാലം കാരൻ

    ///അതെ എന്റെ കുഞ്ഞ്‌ അവൻ എല്ലാം അറിയണം മണ്ണിനെ സ്നേഹിക്കണം നന്മ ഉള്ളവനാവണം …,,!!!

    നന്നായിട്ടുണ്ട് bro👍👍👍

  2. നല്ലൊരു ഫീൽ ഗുഡ് കഥ😍

  3. ഇത്ര കുറച്ചു പേജ് ആണെങ്കിൽ പോലും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു …
    ഒരു ഭാര്യന്റെ ചെറിയ ആഗ്രഹം പോലും നിർവഹിച്ചു തെരുന്ന hus … 👌🏼👌🏼
    ഇഷ്ടായി കഥയുടെ രീതി … അവതരണം …. 🧡🧡

  4. കൊച്ചു കഥ മനോഹരമായി എഴുതി, ആശംസകൾ…

  5. സുജീഷ് ശിവരാമൻ

    നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… അവരുടെ ആഗ്രഹങ്ങൾ ഒക്കെ വേണ്ടപെട്ടവർക്കല്ലേ പരിഹരിച്ചു കൊടുക്കുവാൻ സാധിക്കു… ♥️♥️♥️

    പിന്നെ ഈ കഥ ഞാൻ മുൻപ് എവിടെയോ വായിച്ചിട്ടുണ്ട്… ഓർമയില്ല… അതു താങ്കൾ ആണോ എഴുതിയത്…

  6. സൂപ്പർ ബ്രോ… നല്ല കഥ 😍

  7. അതിഗംഭീര കഥ…3 പേജ് കൊണ്ട് എത്രത്തോളം കാര്യങ്ങൾ പറഞ്ഞിരിക്കുന്നു…
    അടിപൊളി ബ്രോ..!!
    തുടർന്നും രചനകൾ പ്രതീക്ഷിക്കുന്നു..,❤️

  8. ഋഷി ഭൃഗു

    വെറും മൂന്നേ മൂന്നു പേജില്‍ എല്ലാം കൂളിച്ചൊരു കഥ… അടിപൊളി
    💖💖💖

  9. നല്ല കഥ

  10. വിഷമടിച്ച റെഡിമെയ്ഡ് ഓണത്തെക്കാളും നല്ലത് കോരന്റെ പഴയ ശുദ്ധമായ കഞ്ഞിയാണല്ലേ………….

    എല്ലാം ഓർമകൾ മാത്രമായി………..

  11. നല്ല കഥ ബ്രോ 🥰🥰🥰🥰🥰

    1. ഇതു വേറേ സൈറ്റിൽ വന്നതാണ് 100%

  12. ഇതും നല്ല കഥ
    വയറ്റ്കണ്ണികളുടെ ഓരോരോ മോഹങ്ങളെ ,,,

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com