തിരിച്ചുവരവ് [Rayan] 109

Views : 2051

തിരിച്ചുവരവ്

Thirichuvaravu | Author : Rayan

 

മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു….അല്ല… എന്റെ ബുള്ളറ്റ് ആ മലയുടെ മുകളിലേക്കുള്ള അവസാന വളവും കഴിഞ്ഞു ഒരു തെല്ല് കിതപ്പോടെ കുതിക്കുന്നു….

ഇതൊരു ഒളിച്ചോട്ടമാണ്…. എന്റെ സ്വപ്‌നങ്ങൾ വിലക്കു വാങ്ങിയവരിൽ നിന്നു….

പരാജിതൻ എന്നു കൂകി വിളിച്ചവരിൽ നിന്നു…

കൊല്ലാനാണേലും ചാവാൻ ആണേലും അവസാനം വരെ കൂടെ നീക്കുമെന്ന് പറഞ്ഞു പാതിവഴിയിൽ എന്നെ തനിച്ചാക്കി പോയവരിൽ നിന്നു….

എന്റെ ജീവിത സ്വപ്നങ്ങളിൽ നിന്നു….

എന്നന്നേക്കുമായി ഒരു ഒളിച്ചോട്ടം…. ഇനി ഒരു തിരിച്ചുവരവില്ല എന്നു മനസ്സിലുറപ്പിച്ചു തുടങ്ങിയ യാത്ര…..

ആ യാത്ര ഇന്നിവിടെ അവസാനിക്കുകയാണ്…ഇന്നീ തിരുവോണ നാളിൽ എന്റെ ജീവിത യാത്രയും അവസാനിക്കുകയാണ്.

കൂടെ ഹൃദയം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ ബുള്ളറ്റും…

കാരണം അവൻ മാത്രം എന്നെ ഇതുവരെ ചതിച്ചിട്ടില്ല….

വഞ്ചനയുടെ കണ്ണുനീർ കുടിപ്പിച്ചിട്ടില്ല….

പകരം എനിക്ക് വേണ്ടി മഴയും വെയിലും കല്ലും മുള്ളും എല്ലാം സ്വയം ഏറ്റുവാങ്ങി എന്റെ മനസ്സാഗ്രഹിക്കുന്നിടങ്ങളിലേക്ക് അവൻ കുതിച്ചു കൊണ്ടേ ഇരുന്നു…..

ഒരു തെല്ല് പരാതിയോ പരിഭവമോ ഇല്ലാതെ…..

എന്തു വിചിത്രമാണി ഭൂമിയും അതിലെ കാര്യങ്ങളും….

സ്നേഹിക്കുന്നവർ വേദനിപ്പിക്കാനായി മാത്രം ശ്രമിക്കുന്നു….

കൂടെ നിൽക്കേണ്ടവർ ഒറ്റപ്പെടുത്തുന്നു…. വീഴുമ്പോൾ താങ്ങാവേണ്ടവർ കൂടുതൽ താഴ്ചയിലേക്ക് ചവിട്ടി താഴ്തന്നു…

ധൈര്യം തരേണ്ടവർ കൂടുതൽ പേടിപ്പിക്കുന്നു….

അസുഖം തരുന്നത് ദൈവമല്ലേ അതു സുഖപ്പെടുത്തുന്നവനും അവൻ തന്നെ…. എനിക്കസുഖം വന്നത് എന്റെ തെറ്റാണോ അല്ലലോ…. പക്ഷെ അതാരും മനസ്സിലാക്കുന്നില്ല…

ഞാൻ ചെയുന്ന ബിസിനസ് എല്ലാം നഷ്ട്ടത്തിലാവുന്നു……

ഒരു വട്ടം എങ്കിലും ജയിച്ചു കാണിക്കാനാണ് ഉള്ളതെല്ലാം വിറ്റു പൊറുക്കി ഒരു അവസാന കളിക്ക് ഇറങ്ങിയത് ഒരു പാടു പ്രതീക്ഷകളോടെ പക്ഷെ അവിടെ വിധി എന്നെ ക്രൂരമായി തോൽപ്പിച്ചു…..

Recent Stories

The Author

Rayan

8 Comments

  1. കൊള്ളാം

  2. ഒറ്റപ്പാലം കാരൻ

    ഇഷ്ടമായി താങ്കളുടെ വരികൾ👍👍

  3. Bro, nalla katha.. nalla ezhuthum😍😍

  4. Bro കഥ കൊള്ളാം… but young age alzhimers ഒക്കെ ഭയങ്കര rare അല്ലെ… പിന്നെ ഒരിക്കലും curable അല്ല താനും… അസുഖം മാറ്റി പിടിക്കയാമായിരുന്നു… 🙏

  5. ഒരു ദൈവ വിഷ്വാസി എന്നത് കൊണ്ട് എനിക്ക് എറ്റവും ഇഷ്ടപെട്ട line..

    “ദൈവത്തിന്റെ പരീക്ഷണങ്ങൾ ക്ഷമയോടെ നേരിടുന്നവർ ആരോ അവരാണ് വിജയി…..”

    എയുതു നന്നായിരുന്നു …
    All the best … 😍😍

  6. ആശയം നന്ന്, എഴുത്തും കൊള്ളാം, ഞാനും ചിന്തിക്കാറുണ്ട് അൽഷിമേഷസ് വന്നാൽ എങ്ങനെ ഇരിക്കുമെന്ന് സാവധാനം നഷ്ടമാകുന്ന ഓർമ്മകൾ, ഗൃഹാതുരത്വത്തിന്റെ ശീലുകൾ കൊഴിഞ്ഞു പോകുന്നത്, എവിടെയെന്നറിയാത്ത മരണം, അല്ലങ്കിൽ മരണത്തിനു എന്ത് പ്രസക്തി അല്ലേ ബോധമില്ലാത്തവൻ എവിടെ മരിച്ചാൽ എന്താ? ആശംസകൾ…

  7. നല്ല എഴുത്ത്……🥰

    ഭംഗിയുള്ള ശൈലി……🥰

    പക്ഷെ, അൽഷിമേഴ്സ വന്നൊരാളുടെ…,
    കേട്ടിട്ടുള്ള അവസ്ഥകൾ വച്ച് കഥാതന്തുവിൽ
    അവ്യക്തത തോന്നി.!?

  8. സുജീഷ് ശിവരാമൻ

    🥰🥰🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com