അവൾ :എവിടെ പ്പോയി.. കഴിഞ്ഞില്ലേ പണി സമയം 11ആയി കെട്ടോ.. ഫുഡ് കഴിച്ചിരുന്നോ .. ഇനി മതി ബാക്കി നാളെ ചെയ്യാം..
ഹാം ജോലി തീർക്കാൻ ഉള്ള തിരക്കിലായിരുന്നു.. ഉറങ്ങിയില്ലേ ഇത് വരെ.. ഫുഡ് ഇവിടെ നിന്നും കഴിച്ചിരുന്നു.. ഇയാൾ കഴിച്ചല്ലോ ലെ.. എന്റെ ജോലി ഇങ്ങനെ ഒക്കെ ആണ് നിങ്ങളുടെ ജോലി പോലെ അല്ല.. time to time നോക്കി ചെയ്യാൻ.. കഴിയാറായി ഉറങ്ങിക്കോളൂ കെട്ടോ..
കഴിഞ്ഞു ഇറങ്ങുകയാണ്..
കുറേ കഴിഞ്ഞു അവൾ എവിടെ എത്തി..?
അവളെ വിളിച്ചു ഉറങ്ങിയില്ലേ ഇത് വരെ..? സമയം 12കഴിഞ്ഞു കെട്ടോ.. നാളെ ഡ്യൂട്ടിക്ക് പോകേണ്ടതല്ലേ..രാവിലെ 4മണിക്ക് തുടങ്ങിയതല്ലേ നിന്റെ ജോലി പിന്നെ ഹിസ്പിറ്റലിലെ തിരക്കും.. തളർന്ന് വന്നതല്ലേ.. നല്ല കുട്ടിയായി ഉറങ്ങിക്കോളൂ സമയം ഒത്തിരി ആയി കെട്ടോ…
ഓഹ് അത് സാരമില്ല.. എവിടെ എത്തി ദാ നിന്റെ വീടിന്റെ അടുത്തെത്താറായി.. ഞാൻ ദാ ബാല്കണിയിൽ ഉണ്ട്.. നോക്കിയപ്പോൾ ഞാൻ വരുന്നതും കാത്തു നില്കുന്നു ഞാൻ വന്നിട്ടേ കിടക്കു എന്ന് വാശി.. ശെരി വീടെത്തി കിടന്നോളു.
എനിക്ക് ഇവിടെ നിന്നാൽ നിന്റെ വീടിന്റെ തൊട്ട് മുന്നേ ഉള്ള വളവ് വരെ കാണാം..
ഉം ഇപ്പോൾ ഞാൻ വീടെത്തിയെല്ലോ ഇനി നല്ല കുട്ടിയായി സുഖമായി ഉറങ്ങിക്കോളൂ.. ഫോൺ കട്ട് ആക്കി..
ബൈക്കിൽ കുറച്ചു നേരം ഇരുന്നു. ഒരു വല്ലാത്ത കുട്ടി (എന്റെ മനസ്സിൽ ഇത് പോലെ ഒരു ഭാര്യയെയും സ്വപ്നം കണ്ടു നടന്നിരുന്ന എനിക്ക് കിട്ടിയത് നേരെ തിരിച്ചും)..ഇത്ര സമയത്തിനിടക്ക് ഒരു വട്ടം പോലും അവൾ വിളിച്ചു നോക്കിയില്ല.. 9മണിക്ക് ശേഷം അമ്മ വിളിച്ചിരുന്നു എവിടെ എത്തി ചോദിച്ചു
വൈകും പറഞ്ഞപ്പോൾ അഹ് ശെരി ഫുഡ് ഇവിടെനിന്നും കഴിക്കും ഒന്നും എടുത്ത് വെക്കേണ്ട പറഞ്ഞു .. ഒന്ന് relax ആയശേഷം കാളിങ് ബെൽ അടിച്ചു.. അമ്മ വന്നു വാതിൽ തുറന്നു തന്നു.. പോയി കുളിച്ചു വാതിൽ എലാം അടച്ചു മുകളിലേക്ക് കയറുമ്പോൾ sms നോക്കി.. അവൾ രണ്ട് മിനിറ്റ് മുന്നേ അയച്ചിട്ടുണ്ട്..
കുളിച്ചു ഫ്രഷ് ആയി കിടന്നോ എന്ന്
നീ ഇത് വരെ ഉറങ്ങിയില്ല..? നാളെ ഡ്യൂട്ടിക്ക് പോകണ്ടേ.. നല്ല കുട്ടിയായി ഉറങ്ങാൻ നോക്കു.. ഞാൻ ദാ കിടക്കാൻ പോകുകയാണ്..
ഡോറിൽ അഞ്ചാറു തവണ തട്ടിയപ്പോൾ വൈഫ് എണീറ്റു വന്ന് ഡോർ തുറന്നു.. നല്ല ഉറക്കം ആയിരുന്നു തോനുന്നു.. ഞാൻ വന്നത് അറിഞ്ഞിരുന്നില്ല.. നിനക്കൊന്നു വന്ന് ഡോർ തുറന്ന് തന്ന് കൂടെ വെറുതെ വയസ്സായ അമ്മയെയെബുദ്ധിമുട്ടിക്കാണോ..
വന്നത് ഞാൻ അറിഞ്ഞില്ല.. ഉറങ്ങിപ്പോയി.. ഞാൻ മുഗളിൽ അല്ലെ കിടക്കുന്നതു.മോളു നെ ഒറ്റക്കിട്ടു താഴേക്കു വന്നാൽ അവൾ കട്ടിലിൽ നിന്നും വീണാലോ. ആരായാലും ഡോർ തുറന്ന് തന്നാൽ പോരെ.. പതിവ് ന്യായികരണം പിന്നെ ഒന്നും പറയാൻ നിന്നില്ല.. അവൾ കിടന്നുറങ്ങി ഞാൻ മൊബൈലിൽ നോക്കി sms വന്നിട്ടുണ്ട്..
Continue bro
❤️❤️❤️❤️❤️❤️❤️