പവിഴം 2 [Shyju] 56

ബസ്.. 8.50നു അവിടെ എത്തും ഓടി ഓഫീസിൽ പോയി ഒപ്പിട്ട് താഴെ ലാബിലേക്ക് ഓടും.. അപ്പോളേക്കും അവിടെ night shift എടുത്തിട്ടുള്ള ആളുകൾ പോകാൻ തയ്യാർ ആയി നിൽക്കുന്നുണ്ടാകും.. പിന്നെ ജോലിയുടെ ബഹളം ആണ്.. Q അങ്ങ് നീണ്ട് കിടക്കുന്നുണ്ടാകും.. പിന്നെ ബഹളം ആണ്.. ചിലപ്പോൾ ചായ കഴിക്കാൻ തന്നെ മറന്നു പോകും.. ആളുകൾ മുന്നിൽ നിൽകുമ്പോൾ എങ്ങിനെയാ അവരെ അവിടെ നിർത്തിയിട്ടു ചായ കഴിക്കാൻ പോകുക…

മാറിത്തരാൻ ആളില്ലേ ഞാൻ ചോദിച്ചു..

ഞങ്ങൾ ടെമ്പററി സ്റ്റാഫ് അല്ലെ.. ചായ കഴിക്കാൻ മാറി തരണം എന്നാണ് പകഷേ അവർ പെര്മനെന്റ് സ്റ്റാഫ് ആയോണ്ട് വെറുതെ ഇരുന്നാലും അവര് വരുകയും ഇല്ല.. ആദ്യം ഒക്കെ ചോദിച്ചിരുന്നു.. പിന്നെ പിന്നെ ചോദിക്കാതെ ആയി.. എന്തിനു അവരുടെ കാല് പിടിക്കണം എന്ന്… ഇടയ്ക്കു സങ്കടം വരും കൗണ്ടറിൽ 3ആളുണ്ട് എനിക്ക് എന്റെ സാമ്പിൾ മാത്രം എടുക്കുന്ന ജോലി ചെയ്താൽ മതി.. പക്ഷെ ബില്ല് അടിക്കുന്ന ആളും മറ്റേ ആളും ഇപ്പാൾ വരാം എന്ന് പറഞ്ഞു പോയാൽ പിന്നെ ഒരു മണിക്കൂർ കഴിഞ്ഞേ വരൂ..

റിസൾട്ട്‌ നു കാത്തു നിൽക്കുന്ന ആളുകൾക്കും ഞാൻ ആണ് കൊടുക്കുന്നത്.. എന്റെ ജോലിയും ചെയ്യണം. അത് കൂടാതെ പുറത്ത് വരുന്ന ആളുകളുടെ ചീത്ത കൂടി ഞാൻ കേൾക്കണം…

ഇതെല്ലാം കേട്ടപ്പോൾ പാവം തോന്നി ന്റെ മാഷിന്റെ അവസ്ഥ കണ്ടപ്പോൾ…. മറുത്തു പറയാൻ കഴിയാത്ത ആളുകളെ എത്ര വേഗം ആണ് ആളുകൾ ചൂഷണം ചെയ്യുന്നത്..

പിന്നെ അവിടത്തെ യുദ്ധം കഴിഞ്ഞു ഇറങ്ങിയാൽ ബസ്സിൽ ഉള്ള തിക്കും തിരക്കും അതിനിടയിൽ ആളുകളുടെ ശല്ല്യം വേറെ.. എല്ലാം കഴിഞ്ഞു വീടിന്റെ അവിടെ ബസ് ഇറങ്ങിയാൽ ഇരുട്ടായിരിക്കും അവിടെ നിന്നും നടന്നു വീട്ടിൽ എത്തണം..

അതെന്താ നിനക്ക് hus നെ വിളിച്ചുകൂടെ…?

hus വെറുതെ വീട്ടിൽ ഇരുന്നാലും എന്നെ കൂട്ടാൻ ഒന്ന് ബസ്റ്റോപ്പിലേക്കു വരണം എന്ന ചിന്ത മുപ്പർക്കും ഇല്ലാ.. ഞാൻ ഒരു പെണ്ണ് ആണ് ഒറ്റയ്ക്ക് ഇരുട്ടത്ത് നടന്ന് വരികയാണ് എന്ന ബോധം പോലും ഇല്ലാ..

ഒരു ദിവസം വരുമ്പോൾ ഒരു ബൈക്കിൽ ഒരാൾ പിന്നാലെ.. പേടിച്ചു വേഗം നടന്നു പോസ്റ്റിന്റെ ചുവട്ടിൽ വെളിച്ചത്തിൽ എത്തിയപ്പോൾ നടത്തം പതുക്കെ ആക്കി അയാൾ പോകുന്നത് വരെ…

hy അത് ചിലപ്പോൾ ഇരുട്ടത്ത് നീ ഒറ്റയ്ക്ക് നടക്കുകയല്ലേ കരുതി ബൈക്ക് പതുക്കെ ആക്കി അതിന്റ വെളിച്ചത്തിൽ നടന്നോട്ടെ കരുതിയതായിരിക്കും… ഞാൻ ചിലപ്പോൾ അങ്ങനെ ചെയ്യാറുണ്ട് കെട്ടോ..

ഒരിക്കൽ ഞാൻ അത് വഴി വരുമ്പോൾ ഒരു സ്ത്രീ ഒറ്റയ്ക്ക് ഇരുട്ടത്ത് നടക്കുന്നു.. ഞാൻ ഹെഡ്‌ലൈറ് ഓഫ്‌ ആക്കി നോക്കി അപ്പോൾ എനിക്ക് തന്നെ ഒന്നും കാണുന്നില്ല.. പിന്നെ ഇവളെങ്ങിനെ ഒരു ടോർച്ചു പോലും ഇല്ലാതെ നടക്കുന്നു എന്ന് ചിന്തിച്ചു… മൊബൈലിൽ വരെ ടോർച് ഉള്ള കാലം ആണ് …

ബൈക്കിന്റെ ലൈറ്റ് ഓൺ ആക്കിയതും അവൾ എന്റെ ബൈക്കിന്റെ വെളിച്ചത്തിൽ സ്പീഡിൽ നടക്കുന്നത് കണ്ടു.. അപ്പോൾ എനിക്ക് തോന്നി ഇരുട്ട് അല്ലെ എന്റെ ബൈക്കിന്റെ വെളിച്ചത്തിൽ അവൾ നടന്നോട്ടെ എന്ന് കരുതി

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.