ഞാൻ ആദ്യമായി അവളുടെ പേര് വിളിച്ചത് അന്നാണ്.. (സാദാരണ ഇയാള്.. ഇങ്ങള്.. മാഷേ ഇതൊക്കെയാണ് വിളിക്കാറ് )ഞാൻ അവളെ സമദനിപ്പിക്കാൻ നോക്കി.. സാരല്ല്യ ഒറ്റയടിക്ക് നിർത്തിയത് കൊണ്ടാണ്…. നമുക്ക് sms ഉം cal ഉം കുറച്ചു കൊണ്ട് വരാം ഞാൻ സമാദനിപ്പിക്കാൻ നോക്കി.. പൊരിഞ്ഞ കരച്ചിലിനിടക്ക് ഇതും പറയുന്നുണ്ട് (എനിക്കറിയാം ഇങ്ങളെ.. എന്ത് വിഷമം ഉണ്ടെങ്കിലും ഉള്ളിൽ ഒതുക്കി പുറത്ത് കാണിക്കാതെ ആരോടും പറയാതെ കടിച്ചു പിടിച്ചു പുറമെ ചിരിക്കുന്ന ആളാണ് എന്ന് ) കരച്ചിൽ ഒന്നടങ്ങി relax ആയശേഷം ഞാൻ പറഞ്ഞു എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട kto… എനിക്ക് അങ്ങനെ പ്രശ്നം ഒന്നുമില്ല…
നീ ഇടയ്ക്കിടയ്ക്ക് ഇത് ചെയ്യുന്നതല്ലേ..
ഇന്നലെയും നീ തന്നെ അല്ലെ നിർത്തി പോയത്.. എനിക്കിപ്പോൾ ഇത് ശീലം ആയി..
അവൾ, എനിക്ക് പറ്റുന്നില്ല ഞാൻ എന്താ ചെയ്യാ…? എനിക്ക് ആകെ പേടിയാകുന്നുണ്ട്.. . ആരെങ്കിലും അറിഞ്ഞാൽ എന്താ പറയുക.? എല്ലാരും എന്നെയേ കുറ്റം പറയൂ.. അഞ്ജന എങ്ങാനും അറിഞ്ഞാൽ എനിക്ക് ഓർക്കാൻ കൂടി വയ്യാ……അവൾക്കു ഇപ്പോൾ തന്നെ സംശയം ആയിട്ടുണ്ട് എന്ന് എനിക്കറിയാം….. എന്റെ സ്നേഹം നഷ്ടപ്പെടരുത് എന്ന് കരുതി നീ എന്നോട് ഏതൊക്കെയോ മറച്ചു വെക്കുന്നതാണ്… എങ്ങനെയെങ്കിലും ഇതിൽ നിന്നും കൈച്ചിലാകണം. വലിയ ആവേശത്തിന്റെ പുറത്ത് അവൾ പറഞ്ഞു നിന്നെ ഞാൻ എങ്ങനെയെങ്കിലും ഒഴിവാക്കും നോക്കിക്കോ…..
……ഓഹ്…..
ഉം പിന്നെ …. അവനവനു പറ്റുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറഞ്ഞോ…? ഇന്നലെ നിർത്തി പോയതല്ലേ…. എന്നിട്ടിപ്പോൾ എന്തായി…? ഓഹ് എന്തായിരുന്നു കരച്ചിൽ…. വീട്ടിൽ ആരും ഇല്ലാതിരുന്നതു നന്നായി.. പുറത്തിറങ്ങി നോക്ക്കി യിരുന്നോ….ആളുകൾ ഓടി കൂടിയിട്ടുണ്ടോ എന്ന്..
അഹ് ഞാൻ അങ്ങനെയാ മാക്സിമം പിടിച്ചു നിൽക്കും കയ്യിൽ നിന്നും പോയാൽ പിന്നെ വാവിട്ട്‍ കരയും നിർത്തില്ല…
ഇന്നലെ മനസ്സിലായില്ലേ…
ഇങ്ങൾക്ക് എല്ലാം തമാശ ആണ്..
കുറേ നേരം സംസാരിച്ചു സാരമില്ല കെട്ടോ… എനിക്ക് നിന്നെ മനസ്സിലാകും… ഞാൻ നിന്റെ സൈഡിൽ നിന്നും ചിന്തിക്കുന്ന ആളാണ് കെട്ടോ.. ഞാൻ പറഞ്ഞെല്ലോ sms ഉം cal ഉം കുറച്ച് പതുക്കെ പതുക്കെ പഴയത് പോലെ ആകാം നീ പറയാറുള്ള പോലെ… അവളെ ആശ്വസിപ്പിച്ചു..
പിന്നെ ഞാൻ ആദ്യായിട്ടാണ് കെട്ടോ ഇയാളുടെ പേര് വിളിക്കുന്നത്..
ഉം ഞാനും ശ്രെധിച്ചു.. ഇനി പേര് വിളിച്ചാൽ മതി കെട്ടോ..
പിന്നെ രണ്ടു ദിവസങ്ങൾ ക്കു ശേഷം ജോലിയിൽ ജോയിൻ ചെയ്യേണ്ടി വരും എന്ന് പറഞ്ഞു…
പിന്നെ ജോലിയെ പ്പറ്റി യായി അതി രാവിലെ എണീക്കണം.. ചോറ്.. ചായ.. കുട്ടികൾക്കുള്ളത്.. അങ്ങിനെ എല്ലാം തയ്യാറാക്കണം..
മക്കളെ ഉണർത്തി അവരെ സ്കൂളിലേക്ക് വിടാൻ തയ്യാർ ആക്കണം..7.30 നാണ്
Continue bro
❤️❤️❤️❤️❤️❤️❤️