എന്നെ fool ആക്കിയതാണല്ലേ..?
ഞാൻ പറഞ്ഞില്ലേ സ്റ്റാൻഡിൽ ഉണ്ടെന്ന്..
എന്നിട്ടും ഓടി ബസ്സിൽ കയറിയില്ലേ…
എന്റെ ticket koodi എടുക്കുമോ…? ഞാൻ sms വഴി ചോദിച്ചു..ഞാൻ കാണുന്നുണ്ടായിരുന്നു അവൾ കണ്ടെക്ടർക്കു cash കൊടുക്കുന്നത്…
കളിയാക്കല്ലേ… നീ ബൈക്കിൽ അല്ലെ പോകുന്നത്.. സ്ഥിരം കയറുന്ന bus ആണ് എല്ലാവർക്കും എന്നെ അറിയാം.. നീ എന്തെ മുന്നേ പറയാതിരുന്നത് ഇവിടെ കാത്തു നില്കുന്നത്.. കൂടെ ജോലി ചെയ്യുന്ന പരിചയമുള്ള ഒരുപാട് ആളുകൾ ഉണ്ട് പേടി കൊണ്ടാണ് ഞാൻ ഓടി കയറിയത്.. അവൾ അവളുടെ നിസ്സഹായ അവസ്ഥ പറഞ്ഞപ്പോൾ എനിക്കു മനസ്സിലായി..
പിന്നെ ഫോൺ ചെയ്തു സ്റ്റാൻഡിൽ നിന്നും അവൾ bus ഇറങ്ങിയ സ്ഥലത്തേക്ക് ഓടിയതും…. തിരിച്ചു ഇങ്ങോട്ടു ഓടിയതും…. രണ്ടാളും രണ്ടു സൈഡിലൂടെ വന്നതും… പറഞ്ഞപ്പോൾ അവൾക്ക് ആകെ സങ്കടം..
അപ്പോളേക്കും കണ്ടക്ടർ എന്റെ അടുത്ത് എത്തിയിരുന്നു സ്ഥലം പറഞ്ഞ് 20രൂപ കൊടുത്തപ്പോൾ എന്റെ മുഖത്തേക്ക് ഒരു നോട്ടം.. 5രൂപ കൂടി വേണം bus ചാർജ് എത്രയാണെന്നൊന്നും അറിയില്ലേ ഇവന് എന്ന ആ നോട്ടവും.. പലപ്പോളും ഈ അബദ്ധം പറ്റാറുണ്ട് വലിയ നോട്ട് കൊടുത്താൽ ചോദിക്കും ചില്ലറ
ഇല്ലേ എന്ന്… ചെറിയ നോട്ടു കൊടുത്താൽ ചിലപ്പോൾ അത് കുറഞ്ഞും പോകും…
കണ്ടക്ടർ ഓട് സ്ഥലം പറയുന്നത് ഫോണിലൂടെ അവൾ കേട്ടപ്പോൾ അവൾക്കു വലിയ സങ്കടം ആയി.. നീ ബസ്സിൽ ആണോ വരുന്നത്..? സാരമില്ലടോ മാഷേ… ഞാൻ ഒരു സർപ്രൈസ് തരാൻ നോക്കിയതല്ലേ എല്ലാം കുളം ആകും കരുതിയില്ല പോട്ടെ വിട്ടേക്ക്..
ബസ്സിൽ വരാത്ത ആളല്ലേ പിന്നെ എന്തിനാ ബസ്സിൽ വരാൻ നിന്നത്.. എനിയ്ക്ക് എന്തോ പോലെ ആയി ആ ചോദ്യം.. sorry ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോളാം ഫോൺ cut ആക്കി….
അവൾ sms അയച്ചും cal ചെയ്തു കൊണ്ടിരുന്നു.. ( അത്രയും നേരം സ്റ്റാൻഡിൽ കാത്തു നിന്നിട്ട് അങ്ങോട്ടും, ഇങ്ങോട്ടും ഓടിയതും, സ്റ്റാൻഡിൽ ഉണ്ടെന്ന് പറഞ്ഞിട്ടും ഒന്ന് കണ്ടു സംസാരിക്കാൻ നില്കാതെ ഓടി ബസ്സിൽ കയറിയതും, അതിന് പിന്നാലെ ഇങ്ങനത്തെ ചോദ്യവും… എല്ലാംകൂടി എനിക്ക് ദേഷ്യം അങ്ങ് കയറി… )
എടുത്തില്ല ഫോൺ…. sms വന്ന് കൊണ്ടിരുന്നു…
ഇറങ്ങല്ലേ…..
ഞാൻ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണ്….
എനിക്കിവിടെ ഇരിക്കാൻ കഴിയുന്നില്ല….
Continue bro
❤️❤️❤️❤️❤️❤️❤️