പവിഴം 2 [Shyju] 56

ഡീ…

എന്താ..???

നീ ഇത്രക്ക് പൊട്ടി പെണ്ണായിപ്പോയെല്ലോ.. നിന്നെ ശുണ്ഠി പിടിപ്പിക്കാൻ അല്ലെടി ഞാൻ ഇത്രയും ചെയ്തത്.. നീ അല്ലെടി ന്റെ +1കുട്ടി.. നീ അല്ലെ നാളെ മുടിയൊക്കെ രണ്ടു സൈഡിലേക്കും പിരിച്ചിട്ടു ചുരിദാറും ഇട്ടു..ബുക്‌സും ബാംഗും തൂക്കി പോകുമ്പോൾ സൈക്കളിൽ പിന്നാലെ വരുന്ന പൂവാലന്മ്മാർ കമ്മന്റ് അടിക്കുമ്പോൾ ഇടംകണ്ണിട്ടു താഴേക്കു നോക്കി തെറി പറഞ്ഞു.. ഓരോന്ന് ഇറങ്ങിക്കോളും വായ് നോക്കികൾ. ഇങ്ങനെയും പറഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞു വൈകിട്ട് വീട്ടിൽ ചെന്ന് ഹസ്ബെന്റിനോട് പരിഭവം പറയുന്ന ന്റെ +1കുട്ടി ഇയാൾ അല്ലെ.. നിന്നെ ലൈൻ ആക്കാൻ പോകുന്ന കാര്യം അല്ലെ ഞാൻ പറഞ്ഞത്.. ഇങ്ങനെ ഒരു പൊട്ടി പെണ്ണ്..

ഓഹ് എന്തായിരുന്നു ആ മുക്കത്തെ ശുണ്ടി.. ഒഹ് ശബ്ദം ഒക്കെ മാറി ദേഷ്യവും സങ്കടവും നല്ല രസം ഉണ്ടായിരുന്നു കെട്ടോ.. ദേഷ്യം പിടിപ്പിക്കാൻ വേണ്ടിത്തന്നെ ചെയ്തതാണ് കെട്ടോ..

ഉം എന്നെ കളിയാക്കിക്കോ…

മിണ്ടണ്ടാ…. എന്നോട്…

പിണങ്ങേല്ലെടാ പോന്നുസേ.. (ആവേശത്തിന്റെ പുറത്ത് അവൾക്കു അങ്ങനെ ഒരു പുതിയ പേരും കൂടി കിട്ടി )

ഫോണും കട്ട്‌ ചെയ്തു പോയി..

ശെടാ കളി കാര്യമായോ..? ശെരിക്കും പിണങ്ങി പോയോ….? കുറേ സമയത്തേക്ക് ഒന്നും അയച്ചില്ല.. പിന്നെ ചുമ്മാ ഒരു sms അയച്ചു..

എന്നോട് മിണ്ടുമോ..?

വിളിച്ചപ്പോൾ പറഞ്ഞു.. Sms വായിച്ചു ഒരുപാട് ചിരിച്ചു പോലും…. കുഞ്ഞു കുട്ടികൾ തെറ്റിപ്പോയിട്ടു തിരിച്ചു വന്നു ചോദിക്കുന്നപോലെയാ തോന്നിയത് എന്നും പറഞ്ഞു..

sms വായിച്ചു ചിരിക്കുന്നത് കണ്ടിട്ട് മോള് ചോദിച്ചു എന്തെ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കുന്നത് എന്ന്.. അവളുടെ ചോദ്യങ്ങളിൽ നിന്നും തടി തപ്പിയത് എങ്ങിനെ എന്ന് എനിക്കെ അറിയൂ…

കുറച്ചു മുന്നേ എന്താ എന്നെ വിളിച്ചത് “പോന്നുസേ “എന്നോ..

ഓ അത് ഞാൻ ഒരു ആവേശത്തിന്റ പുറത്ത് അങ്ങ് വന്നതല്ലേ..

എന്തായാലും അത് ഉള്ളിന്റെ ഉള്ളിൽ നിന്നും വന്നതാണ് എന്നെ അങ്ങനെ ആരും ഇത് വരെ വിളിച്ചിട്ടില്ല കെട്ടോ.. എന്നെ ഒന്ന് കൂടി വിളിക്കുമോ.. അവൾ കെഞ്ചി.. (പിന്നീട് പലപ്പോളും വഴക്കുണ്ടാക്കി പോയി തിരിച്ചു വരുമ്പോളും, അവൾക്കു വല്ലാതെ വിഷമം ഉള്ളപ്പോളും അങ്ങനെ വിളിക്കുമോ എന്ന് ചോദിച്ചു കെഞ്ചാറുണ്ടായിരുന്നു… അങ്ങനെ വിളിക്കുമ്പോൾ അവൾക്കു നല്ല ആശ്വാസം ആണ് എന്നും പറയും.. എനിക്ക് എന്തോ ഒരു ഉഷാർ ആണ്… എവിടെ നിന്നാണ് ഒരു എനർജി വരുന്നത് അറിയില്ല… )

അയ്യോ അത് എപ്പോളും അങ്ങനെ വിളിക്കാൻ പാടില്ല. ഇഷ്ട്ടം കൂടുമ്പോൾ മാത്രമേ അങ്ങനെ വിളിക്കാൻ പാടുള്ളു..

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.