പവിഴം 1 [Shyju] 56

ഓ ഒരു വിധം കഴിഞ്ഞു.. ഇനി അലക്കാൻ ഉണ്ട്. ഇനി എവിടെയാ പണി..

ടൗണിൽ പോകണം.. കുറച്ചു കംപ്ലയിന്റ് ഉണ്ട്.. വാഷിങ്ങ്മെഷിന് ഉണ്ടെല്ലോ ലെ അതികം അഴുക്കില്ലാത്തതു അതിൽ ഇട്ടോളൂ…

എത്തിയോ ടൗണിൽ.. സാദനം വാങ്ങിയോ.. ഉം കുറച്ചു കല്ലിൽ അലക്കും.. ബാക്കി മെഷിനിൽ ഇടും..

ഓ എത്തി മാഷേ.. സാദനം വാങ്ങി.. ഇറങ്ങുകയാ.. ഒരു കംപ്ലയിന്റ് ഉണ്ട്.. അറ്റൻഡ് ചെയ്യട്ടെ…

എത്തിയോ അവിടെ.. എന്താ കംപ്ലയിന്റ്.. എവിടെയാ കംപ്ലയിന്റ്.. കഴിയാറായോ.. വിശക്കുന്നില്ലേ.. ഊണുകഴിക്കണ്ടേ..

(ഓഹ് എന്തെല്ലാം അറിയണം ഇവൾക്ക് അങ്ങനെ മനസ്സിൽ പറഞ്ഞു ) ac യുടെ capacitor പോയതാ start എടുക്കുന്നില്ല അത് മാറ്റി.. service ചെയ്തു സെരിയാക്കി ഇറങ്ങാൻ പോകുകയാണ്.. വിശന്നിട്ടു വയ്യായെ.. ഹോട്ടലിൽ നിന്നും കഴിക്കട്ടെ..
ഇയാള് കഴിച്ചോ…?

ഇങ്ങള് കഴിക്കു.. ന്നിട്ട് ഞാൻ കഴിക്കാം…

ഞാൻ കഴിച്ചു കഴിഞ്ഞു കെട്ടോ.. കഴിക്കു..വിശന്നിരിക്കേണ്ട.. ഒരു ഫിറ്റിങ് ഉണ്ട് അവിടേക്കു പോകുകയാണ്..

എത്തിയോ അവിടെ.. ജോലി തുടങ്ങിയോ.?

ഓ എത്തി.. ജോലി തുടങ്ങി.. ഉണു കഴിച്ചെങ്കിൽ കുറച്ചു ഉറങ്ങിക്കോളൂ.. ഞാൻ അപ്പോളേക്കും ജോലി തീർക്കട്ടെ..

ഉറക്കം പതിവില്ല.. കുറച്ചു തുണി iron ചെയ്തു മടക്കി വെക്കാൻ ഉണ്ട്..

കുറേ സമയത്തിന് ശേഷം.. ന്റെ ജോലി കഴിഞ്ഞു കെട്ടോ.. നേരെ ഷോപ്പിലേക്ക്.. അവിടെ നിന്നും വീടിലേക്ക്‌

ഉം വൈകിട്ട് ചായ ക്കുള്ള എന്തെങ്കിലും ഉണ്ടാക്കി കൊടുക്കട്ടെ മക്കൾക്ക്‌.. ഞാൻ ഉള്ളപ്പോൾ അല്ലെ അവർക്ക് ഇതൊക്കെ ചെയ്തു കൊടുക്കാൻ സാധിക്കു.. ജോലിക്ക് പോയി തുടങ്ങിയാൽ രാവിലെ 7നു പോയാൽ രാത്രി 7നു അല്ലെ എത്തുക

ഓ ഞാൻ shop എത്തി കെട്ടോ.. ന്താ സ്പെഷ്യൽ ഉണ്ടാക്കുന്നത് വൈകിട്ട്.. ഇറങ്ങുകയാ… നേരെ വീട്ടിലേക്…

ഉം പഴം പൊരി..

വീട്ടിൽ എത്തി കെട്ടോ.. ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ.. ന്നിട്ട് ചായ കുടിക്കട്ടെ..

കുളിച്ചു.. ഉഷാറായി.. ചായകുടിച്ചോ..

ഓഹ്.. ഇനി മോളുന്റെ കൂടെ കൂടു കുറച്ചു നേരം..

ഓ ആയിക്കോട്ടെ..

ഫുഡ്‌ കഴിക്കണ്ടേ..ഞങൾ കഴിക്കാൻ പോകുകയാണ് കെട്ടോ.. ഇയാളും കഴിക്കു…

ഓ കഴിക്കാൻ പോകുകയാണ്..

കുറച്ചു tv കണ്ടു.. കിടക്കാൻ പോകുകയാണ് നാളെ കാണാം.. കിടന്നോ..?
ഇങ്ങനെ വാല് പോലെ പിന്നാലെ ഉണ്ടാകും.. എല്ലാ ദിവസവും… ഒരു വല്ലാത്ത അടുപ്പം..

1 Comment

  1. നല്ലതു ആണ് ബ്രോ…
    ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
    കാത്തിരിക്കുന്നു നല്ല കഥകൾക്കായി .

Comments are closed.