വില്ലൻ 4 [Villan] 792

Views : 19150

വില്ലൻ 4

Villan Part 4 | Author : Villan | Previous Part

 

അവൾ പേജ് മറിച്ചു… രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു… 

സമർഅലി ഖുറേഷി…..💀

 

ഖുറേഷികളിൽ ഒന്നാമൻ…☠️

 

സമർ അലി ഖുറേഷി…ഖുറേശികളിൽ ഒന്നാമൻ..ഷാഹി സ്വയം മനസ്സിൽ ഉരുവിട്ടു..ഷാഹി പേജ് മറിച്ചു..അതിലെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി..

 

ഞാൻ ആനന്ദ് വെങ്കിട്ടരാമൻ..ഒരു പാലക്കാടൻ പട്ടർ..എല്ലാവരും ഡയറി എഴുതുക സ്വന്തം കഥ എഴുതാനാണ്.. എന്നാൽ ഞാൻ ഇവിടെ എഴുതുന്നത് ഞാൻ കണ്ട ഒരു ജീവിതം ആണ്..ഞാൻ കൺകുളിർക്കെ വീക്ഷിച്ച ഒരു ജീവിതം…അത്ഭുതത്തോടെയും ആകാംഷയോടെയും ഭയത്തോടെയും  കണ്ടു നിന്ന ഒരു ജീവിതം..

 

സമർ അലി ഖുറേഷി…💀

 

അവൻ എന്റെ കഥയിലെ നായകനാണോ അതോ വില്ലനോ…എന്തോ അതിന് എനിക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല..അതുകൊണ്ട് തന്നെ അവനാണ് എന്റെ കഥയിലെ നായകൻ എന്ന് പറയുന്നതിൽ പ്രസക്തിയില്ല..പ്രധാന കഥാപാത്രം..അവനെ നമുക്ക് അങ്ങനെ അഭിസംബോധന ചെയ്യാം..സമറാണ് ഈ കഥയിലെ പ്രധാന കഥാപാത്രം..

 

അവൻ…സമർ അലി ഖുറേഷി…അവനെക്കുറിച്ചു അറിയണമെങ്കിൽ അതിന് മുമ്പ് നമുക്ക് രണ്ടുപേരെ പരിച്ചയപ്പെടേണ്ടതുണ്ട്… അതിൽ ഒന്നാമൻ അബൂബക്കർ ഖുറേഷി..സമറിന്റെ പിതാവ്..അബൂബക്കർ ഖുറേഷി ആരാണെന്ന് അറിഞ്ഞാലെ സമർ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാകൂ..

 

അബൂബക്കർഖുറേഷി…..💀

 

സ്വദേശം തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് മിഥിലാപുരി(Fiction)..വീരന്മാരുടെ നാട്..സ്വന്തം അഭിമാനത്തിന് തന്റെ ജീവനേക്കാൾ വില കൊടുക്കുന്ന ധീരന്മാരുടെ നാട്..അതാണ് മിഥിലാപുരി..അബൂബക്കർ ഖുറേഷിയുടെ സാമ്രാജ്യം..മിഥിലാപുരിയിലെ കിരീടം വെക്കാത്ത രാജാവാണ് അബൂബക്കർ ഖുറേഷി..അവിടുത്തെ ജനങ്ങൾക്ക് അബൂബക്കർ ഖുറേഷി പറയുന്നത് കഴിഞ്ഞേ ഒരു വാക്കുണ്ടായിരുന്നുള്ളൂ..അതിന് കാരണം ഒരേ ഒരു വികാരം..ഭയം..ആ വാക്കിന് മറുവാക്ക് പറഞ്ഞു കഴിഞ്ഞാൽ സ്വന്തം തല ഇരിക്കേണ്ട ഇടത്ത് ഉണ്ടാകില്ല എന്നുള്ള ഭയം..

Recent Stories

The Author

വില്ലൻ

8 Comments

  1. 👌👌

  2. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  3. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  4. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  5. അടുത്ത അധ്യായം എപ്പോളാണ്?

  6. 😍😍😍😍😍😍

  7. Good story, speed ichiri kuduthalanonn oru doubt

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com