പവിഴം 1 [Shyju] 56

അതിനിടക്ക് വല്യച്ചൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ രാത്രി നില്കാൻ പോയതായിരുന്നു.. രാത്രി മുഴുവൻ കൂട്ടിരുന്നു ഉറക്കം ഒഴിഞ്ഞു.. പുള്ളിക്കാരി ജോലി ചെയ്തിരുന്ന സ്ഥലം ആണെന്നും ഓരോ സ്ഥലം പറഞ്ഞു തരുകയും ചെയ്തു..മരുന്ന് എവിടെ കിട്ടും, റിസൾട്ട്‌ എവിടെ കിട്ടും അങ്ങനെ അവിടെ എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ.. വല്യച്ഛന് എങ്ങനെ ഉണ്ട്.. അങ്ങനെ പിന്നാലെ തന്നെ.. എത്ര പ്രാവശ്യം ഉറങ്ങാൻ പറഞ്ഞിട്ടും കേട്ടില്ല.. ഇങ്ങളും ഉറങ്ങുന്നില്ലല്ലോ എന്ന് മറുചോദ്യം.. 1മണി കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു കിടക്കാൻ പോകുകയാണ് എന്ന് .. വീണ്ടും വന്നു കുറേ sms മറുപടി കൊടുത്തില്ല അങ്ങനെ എങ്കിലും ഉറങ്ങിക്കോട്ടെ കരുതി..

ഹോസ്പിറ്റലിലെ സ്ഥിതി അറിയുന്നത് കൊണ്ടാകും 2.30 നു cal വന്നു റിസൾട്ട്‌ വാങ്ങിക്കണ്ടേ എന്ന് ചോദിച്ചു..

ശെടാ ഇവൾക്ക് ഉറക്കവും ഇല്ലേ.. test റിസൾട്ട്‌ വാങ്ങിക്കാൻ ഉണ്ടെന്ന് അവളോട്‌ പറഞ്ഞിരുന്നു…. അതിന് വിളിച്ചതാണ് ഒരു വല്ലാത്ത കുട്ടി..

രാവിലെ ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി കൂടെ തന്നെ ഉണ്ടായിരുന്നു.. കുളിച്ചു ഫ്രഷ് ആയി ജോലിക്ക് പോകാൻ തയ്യാറായി.. ഇന്നലെ മുഴുവൻ ഉറക്കം ഒഴിഞ്ഞതല്ലേ.. കുറച്ച് ഉറങ്ങിയിട്ട് പോയാൽ പോരെ..
ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട്.. പിന്നാലെ നടന്ന് ജോലി ചെയ്യാൻ സാധിക്കുന്നുണ്ടോ.. വയ്യങ്കിൽ ചെയ്യണ്ടാ കെട്ടോ.. അങ്ങനെ ഒരു വല്ലാത്ത അടുപ്പം..

ഇതിനിടക്ക്‌ അമ്പലത്തിലെ പരിപാടിക്ക് തിരുവാതിരക്കളി പ്രാക്ടീസ് ഉണ്ടായിരുന്നു ഇയാളും ഭാര്യയും ആണ് സെറ്റ് എല്ലാ ദിവസവും വൈകിട്ട് പോകും തിരുവാതിര പ്രാക്ടീസ് ചെയ്യാൻ..

ഉത്സവത്തിന് പരിപാടിയുടെ അന്ന് രാവിലെ sms അയച്ചിരുന്നു മുല്ലപ്പൂവ് കുറച്ച് കൂട്ടി വാങ്ങാൻ..അഞ്ജനക്കു മുന്പേ സംശയം ഞാൻ ആരോ ആയി ചാറ്റിങ് ചെയ്യുന്നുണ്ട്..
ആരാണെന്നു അറിയില്ല.. കണ്ടു പിടിക്കാൻ നടക്കുന്നു കുറെ ദിവസം ആയി..

ഞാൻ ആരും ആയി ചാറ്റ് ചെയ്യുന്നതും, പെണ്ണ് സുഹൃത്തുക്കൾ ഉള്ളതും ഇഷ്ട്ടം അല്ല.. ആരും ആയി സംസാരിക്കുന്നതു ഒട്ടും ഇഷ്ട്ടം അല്ല.. ഒരു മാതിരി വെയിലി കെട്ടി കൊണ്ട് നടക്കുക എന്നു കേട്ടിട്ടില്ലേ…അത് പോലെ ആണ്..

മുല്ല പൂവ് വാങ്ങിക്കാൻ വന്ന sms ടോൺ അടിച്ചതും ഉള്ളൊന്നു കാളി… അവളുടെ കയ്യിൽ ആയിരുന്നു മൊബൈൽ… ഡിസ്‌പ്ലൈയിൽ അത് തെളിഞ്ഞങ്ങു വന്നു.
(മൊബൈലിൽ ഉപയോഗിക്കുന്നു എന്നല്ലാതെ അതിന്റെ ടോൺ ഒഴിവാക്കുന്നതിന്റെയും ഡിസ്പ്ലേ യിൽ വരുന്നത് സെറ്റിങ്‌സിൽ പോയി off ആക്കുന്നതിനെ പറ്റി ഒന്നും ചിന്തിചിരുന്നില്ല… അതിന്റ ആവശ്യം ഉണ്ടായിരുന്നില്ല ഇത്രയും കാലം.. )
അഞ്ജന യുടെ കയ്യിൽ നിന്നും പേടിച്ചു മൊബൈൽ തട്ടിപ്പറിച്ചു വാങ്ങി വായിച്ചു delete ആക്കി….നോക്കിയപ്പോൾ അഞ്ജന ആകെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി ചവിട്ടി തുള്ളി അകത്തേക്ക് പോയി…

1 Comment

  1. നല്ലതു ആണ് ബ്രോ…
    ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
    കാത്തിരിക്കുന്നു നല്ല കഥകൾക്കായി .

Comments are closed.