പവിഴം 1 [Shyju] 56

ഓഹോ ഇതാണോ വലിയ കാര്യം.. വല്യച്ചനും.. പാപ്പനും.. അച്ഛനും കൂടി 7 പെണ്കുട്ടികളാണ്.. അതിൽ രണ്ടെണ്ണത്തിന് ഈ സമയത്ത് വേദന വന്നാൽ ചെമ്മീൻ ചുരുണ്ട പോലെ കിടന്നു വേദന കൊണ്ട് പുളയുന്നതു കാണാം. എടുത്തു കൊണ്ട് ഓടിയിട്ടുണ്ട് മാഷേ ഹോസ്പിറ്റലിലേക്ക്.. അങ്ങനെ ഓരോ കഥകൾ പറഞ്ഞ് കുഞ്ഞു കുഞ്ഞു തമാശ പറഞ്ഞ് ഒത്തിരി നേരം സംസാരിച്ചു.. ഇങ്ങളോട് സംസാരിക്കുമ്പോൾ നല്ല ആശ്വാസം തോനുന്നു വേദനയുടെ കാര്യം തന്നെ മറന്നു പോകുന്നു. കുറച്ചു ജോലി ഉണ്ട് അത് തീർക്കട്ടെ rest എടുത്തോളൂ പറഞ്ഞു ഞാൻ എന്റെ ജോലിയിലേക്ക് പോയി.. ഇടക്കിടക്ക് sms വഴി ചോദിച്ചു വേദന എങ്ങിനെ ഉണ്ട്..ആശ്വാസം തോന്നുന്നുണ്ടോ..? വല്ലതും കഴിച്ചോ?

രാവിലെ പതിവ് പോലെ.. ജോലി സ്ഥലത്തു പോകണം എന്തോ പേപ്പർ സൈൻ ചെയ്യാൻ ഉണ്ട് പറഞ്ഞു.. ഞാൻ ചോദിച്ചു ഞാനും വന്നോട്ടെ എന്ന് നിക്കു കാണണുകയും ചെയ്യാലോ എന്ന്..
അങ്ങനെ അവിടെ എത്തി.. മാഷേ കണ്ടു..ജോലി ചെയുന്ന സ്ഥലം കാണിച്ചു തന്ന്.. ഒരു മെറൂൺ സാരിയിൽ നല്ല സുന്ദരി കുട്ടിയായി നില്കുന്നു.. ന്നാ പോട്ടെ എനിക്ക് ജോലി ഉണ്ട് അങ്ങോട്ട്‌ പോകുകയാണ് പറഞ്ഞു ഇറങ്ങി..

ഇങ്ങോട്ട് ഒന്നും അയക്കല്ലേ എന്ന് എഴുതിയിരുന്നു ഞാൻ അത് കണ്ടില്ല..

അങ്ങോട്ട് അയച്ചു.. am reach here safely.. thank you. കണ്ടതിൽ സന്തോഷം.. ജോലി തുടങ്ങി എന്ന്..

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ call.. op ടിക്കറ്റ് എടുത്തു തന്നതിന് thanks എന്ന്..

ഞാനോ…ഞാൻ എപ്പോൾ ആണ് op ticket എടുത്തു തന്നത്.. (അവിടെ എല്ലാരും കൂടെ കളിയാക്കുന്ന കല പില ശബ്ദവും.. എന്തൊക്കെയോ കളവ് പറഞ്ഞു പിടിക്കപ്പെട്ട അവസ്ഥയും.. )എനിക്കൊന്നും മനസിലായില്ല..

ദേ വേറെ മൊബൈൽ നമ്പറിൽ നിന്നും അടുത്ത കാൾ.. ഒരു പുരുഷൻ മെസിക്കൽ സൂപ്രണ്ട് ആണ് സംസാരിക്കുന്നതു നിങ്ങളുടെ op ticket റെഡിയായിട്ടുണ്ട്.. എനിക്കെന്തിനാ op ticket ഞാൻ എടുക്കാൻ പറഞ്ഞിട്ടില്ലല്ലോ .. അപ്പോൾ അടുത്ത ചോദ്യം.. എവിടെയാ വർക്ക്‌ ചെയ്യുന്നേ.. എന്താ പേര്.. സ്ഥലം എവിടെയാ എന്ന്.. ഞാൻ പറഞ്ഞു ac technician ആണ്.. പേരും സ്ഥലവും പറഞ്ഞു.. അപ്പോൾ അവിടെ നിന്നും കേൾക്കുന്നുണ്ടായിരുന്നു.. കണ്ടോ അവള് കളവ് പറയുന്നത് എന്ന്.. (ഈ cal ne പറ്റി പിന്നീട് വരും )

പെട്ടന്നാണ് എനിക്ക് കത്തിയത് ഞാൻ അവളെ വിളിച്ചു.. എന്നെ ഇപ്പോൾ ആരോ വിളിച്ചിരുന്നു op ടിക്കറ്റിന്റെ കാര്യം പറഞ്ഞു ഇയാള് no കൊടുത്തത് മാറിപ്പോയോ.. അവിടെത്തെ വർക്ക്‌ കഴിഞ്ഞു വീട്ടിൽ പോകുകയാണ് എന്ന്..ഫോൺ cut ആക്കാൻ തിടുക്കം കൂട്ടുന്ന പോലെ.. എന്തൊക്കയോ കളവ് പറഞ്ഞു കൂട്ടി പിടിക്കപ്പെട്ടല്ലേ.. ന്തിനാ കളവ് പറയാൻ പോയെ സത്യം പറഞ്ഞാൽ പോരായിരുന്നോ…

കുറേ കഴിഞ്ഞു വീട്ടിൽ എത്തി.. sms വന്നു ഞാൻ പറഞ്ഞിരുന്നില്ലേ ഒന്നും അയക്കല്ലേ എന്ന്..
ഞാൻ കണ്ടില്ലായിരുന്നു.. ന്തേ കൂട്ടുകാരെല്ലാരും കൂടെ പഞ്ഞിക്കിട്ടോ..

ഉം നീ സത്യം പറഞ്ഞത് നന്നായി.. നല്ല ക്ഷീണം.. കുറച്ചു കിടക്കട്ടെ..

1 Comment

  1. നല്ലതു ആണ് ബ്രോ…
    ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
    കാത്തിരിക്കുന്നു നല്ല കഥകൾക്കായി .

Comments are closed.