പവിഴം 1 [Shyju] 56

ഉം എന്നെ വേറെ ആരും നോക്കുന്നതൊന്നും ഇഷ്ടം അല്ല അല്ലെ.. അതല്ലേ കാര്യം.. .ഓ പിന്നെ ഒന്ന് പോ മാഷേ.. സാരി കുറച്ച് കൂടെ വൃത്തി ആയി ഉടുത്തു കൂടെ (ഫ്‌ളീറ് വലുതാക്കി ) എന്നാ ചോദിച്ചത്. പിന്നെ സാരിയുടെ മുന്താണി എടുത്ത് അരയിൽ ചുറ്റിക്കൂടെ എന്നാ ചോദിച്ചത്..

അങ്ങനെ ഒക്കെ ചുറ്റി വെച്ചാൽ എങ്ങന്യാ കളിക്കാൻ കഴിയുക… ഓ കളിക്കുമ്പോൾ അല്ല സാദാരണ സാരി ഉടുക്കുമ്പോളും.. മുകളിലേക്ക് വരുന്ന ഫ്‌ളീറ് ഷോൾഡറിൽ പിൻ ചെയ്യാതെ വിടർത്തി പിന്നിലൂടെ എടുത്ത് മറ്റേ സൈഡിൽ അരയിൽ ചുറ്റിക്കൂടെ എന്നാണ് ചോദിച്ചത്..

ഇങ്ങളെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാണ് കെട്ടോ.. ഇനി ശ്രെദ്ധിച്ചോളാം.

എന്റെ ഹസ്ബൻഡ് പോലും ഇങ്ങനുള്ള കാര്യങ്ങൾ ശ്രെദ്ധിക്കാറില്ല.. ഒരു സാരി ഉടുത്താൽ നന്നായി എന്നൊന്നും പുള്ളിയുടെ നാവിൽ നിന്നും ഞാൻ ഇത് വരെ കേട്ടിട്ടില്ല.. എനിക്കിങ്ങനെ ഒക്കെ പറഞ്ഞു തരുന്നത് ഒത്തിരി ഇഷ്ട്ടം ഉള്ള കാര്യം ആണ് കെട്ടോ..

പിറ്റേന്ന് അവളോട്‌ പറഞ്ഞു… ഇന്നലെ sms അഞ്ജന കണ്ട കാര്യം..

എനിക്കപ്പോ തന്നെ തോന്നി എന്തോ പ്രശ്നം ഉണ്ട് എന്ന്.. എന്നാൽ ഇനി ഞാനും അയക്കില്ല കെട്ടോ വെറുതെ പ്രശ്നം ആകേണ്ട..

അങ്ങനെ പ്രശ്നം ഒന്നുമില്ല. അവൾ ഭയങ്കര പൊസ്സസ്സീവ് ആണ് അതാണ്.

പിന്നെ ഞാനും അയക്കുന്നില്ല കരുതി വെറുതെ എന്തിന് വയ്യാ വേലി എടുത്ത് തോളിൽ വെക്കുന്നു.

അയക്കാതിരിക്കഞ്ഞിട്ടു ഭയങ്കര പൊറുതി കേട് ഉള്ളിൽ ഭയങ്കര പിടച്ചിൽ പിറ്റേന്ന് ഉച്ച വരെ പിടിച്ചിരുന്നു. (ഇടയ്ക്കിടയ്ക്ക് ഫോൺ എടുത്ത് നോക്കും എന്തെങ്കിലും അയച്ചിട്ടുണ്ടോ എന്ന്.. ജോലിക്കിടയിൽ ശ്രെദ്ധിക്കാൻ പറ്റാഞ്ഞിട്ട് രണ്ടു പ്രാവശ്യം ഷോക്കും അടിച്ചു ) അവസാനം ഞാൻ അങ്ങോട്ട് അയച്ചു..

സാദിക്കുന്നില്ലെടോ മാഷേ…?

തിരിച്ചിങ്ങോട്ടും വന്നു.. എനിക്കും പറ്റുന്നില്ല ഇവിടെ കിടന്ന് ഉരുകുകയാണ്.. ഷോക്ക് അടി കിട്ടിയ കാര്യം ഒക്കെ പറഞ്ഞു.. അവൾക്കു സങ്കടം ആയി.. വീണ്ടും പഴയപോലെ തന്നെയായി.. രണ്ടാൾക്കും അകന്ന് മാറി പോകണം എന്നുണ്ട് പക്ഷെ സാധിക്കുന്നില്ല..

പതിവുപോലെ രാവിലെ ഗുഡ്മോർണിംഗ് തുടങ്ങി മറുപടി വന്നു.. കുറച്ച് കഴിഞ്ഞു പറഞ്ഞു ഹോസ്പിറ്റലിൽ ആണ്.. എന്തെ ചോദിച്ചപ്പോൾ ഒരു തളർച്ച പോലെ വല്ലാത്ത ക്ഷീണം എന്ന്..ഡേക്ടറെ കാണിക്കാൻ നിൽക്കുകയാ.. ഉം ശെരി കഴിഞ്ഞിട്ട് വിളിക്കു.. കാണിച്ചു വീട്ടിൽ എത്തി കിടക്കുമ്പോൾ തന്നെ എന്റെ cal വന്നു.. വന്നതും ചാടി എടുത്തു പറഞ്ഞു ഇപ്പോൾ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചിരിക്കുകയായിരുന്നു അപ്പോളേക്കും കാൾ വന്നു ഉം എന്ത് പറ്റി.. മറുപടി വന്നു.. നല്ല ക്ഷീണം ആ എങ്ങനെയാ ഇല്ലാതിരിക്കുക.. രാവിലെ നടത്തം,, വൈകിട്ട് യോഗ, പിന്നെ തടി കുറക്കാൻ ഭക്ഷണം കഴിക്കാതിരിക്കൽ പിന്നെ എങ്ങെനെ വയ്യായിക വരാതിരിക്കും..
ആവുന്നത് പറയുന്നതല്ലേ ഭക്ഷണം കഴിക്കണം എന്ന് ഇപ്പോൾ കണ്ടല്ലോ പട്ടിണി കിടന്ന് ഹോസ്പിറ്റൽ പൈസ കൊടുത്തപ്പോൾ സമാദാനം ആയെല്ലോ അല്ലെ.. കുറേ ചീത്ത പറഞ്ഞു എല്ലാം കേട്ട് മിണ്ടാതിരുന്നു.. ദേഷ്യം ഒന്നടങ്ങിയപ്പോൾ രാവിലെ വല്ലതും കഴിച്ചോ ചോദിച്ചു..

1 Comment

  1. നല്ലതു ആണ് ബ്രോ…
    ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
    കാത്തിരിക്കുന്നു നല്ല കഥകൾക്കായി .

Comments are closed.