ഉച്ചക്ക് ഉണർന്നു വേഗം ഫോൺ നോക്കി. ഓ വന്നിട്ടുണ്ട്..
ഈ പരിചയപ്പെടൽ ഒരു ഒന്നര പരിചയപ്പെടൽ ആയിരുന്നു..
ഒരു വല്ലാത്ത അടുപ്പം.. നിഴൽ പോലെ പിന്നാലെ നടക്കുക എന്ന് കേട്ടിട്ടില്ലേ.. ചില ആളുകളുടെ ജീവിതത്തിലേക്ക് നമ്മൾ ഇടിച്ചു കയറി ചെല്ലുക എന്ന് കേട്ടിട്ടില്ലെ. അത് പോലെ..
പിന്നെ പരസ്പരം പരിചയപ്പെടൽ ആയി.. കുഞ്ഞുനാൾ മുതൽ ഉള്ള കാര്യങ്ങൾ മുതൽ അന്നന്നു നടക്കുന്ന കാര്യങ്ങൾ വരെ ആയി..
മിനുട്ടുകൾ സംസാരിച്ചിരുന്നത് മണിക്കുറുകൾ ആയി 100 sms പോരാതെ ആയി…
രാവിലെ തുടങ്ങും ഞങ്ങൾ തമ്മിലുള്ള അടുപ്പം … (sms അവൾ അയക്കുന്നതും അതിനുള്ള മറുപടിയും ആണേ… )
ഞാൻ : gud morning mashe ന്താ സ്പെഷ്യൽ ഉണ്ടാക്കുന്നത്..?
അവൾ : Very gud morning.. പുട്ട്.. ഇഷ്ട്ട്…. എണീറ്റോ
ഇല്ലാ.. ഉണർന്നു കിടക്കുകയാ .. മോളു എണീറ്റില്ല.. അവൾ 8.30 ആകും..
പിന്നെ ഞാനും അവളുടെ കൂടെ ഉണർന്നു അങ്ങിനെ കിടക്കും.. ചൂടോടു കൂടെ കഴിച്ചോളൂ കെട്ടോ.. എണീകട്ടെ..
പല്ല് തേച്ചു.. കുളിച്ചു.. മോളെ കുളിപ്പിച്ചു.. ദാ ചായ കഴിക്കാൻ ഇരിക്കുകയാ.. കഴിച്ചല്ലോ ലെ…
അവൾ : ഓ . കുട്ടികൾ ഉണർന്നില്ല . അവരോടൊപ്പം കഴിക്കാം.. ജോലിയുണ്ടോ
ഹാം.
എവിടെയാ പണി.. എന്താ പണി.. ശ്രെധിച്ചു പൊയ്ക്കോളൂ.. ദാ ഇറങ്ങാൻ പോകുകയാണ്..
ഓ ആയിക്കോട്ടെ.. Am an ac technician.. ഒരു shop നടത്തുന്നു..
Am reach here safely.. ഒരു ഫിറ്റിങ് ഉണ്ടേ പോയി വരാം.. കഴിച്ചോ
കഴിച്ചു കെട്ടോ.. എവിടെയാ ഫിറ്റിങ്.. എത്തിയോ അവിടെ..
ഓ ദാ എത്തി.. ജോലി തുടങ്ങട്ടെ.. ഇനി ഉച്ചക്ക് ഊണിനുള്ള തയ്യാറെടുപ്പാകും ലെ.. ന്താ ഉണ്ടാക്കുന്നത്..
ഒരു ഫിറ്റിങ് ചെയ്യാൻ എത്ര സമയം വേണം..?
ശ്രെധിച്ചു ചെയ്തോളു കെട്ടോ.. മുരിങ്ങ നന്നാക്കുകയാ.. മത്തി കിട്ടിയിട്ടുണ്ട് പൊരിക്കണം. പിന്നെ.. ഉപ്പേരി.. പപ്പടം. പോരെ
എന്റെ ഈശ്വര.. ഉഷാർ ആണേ.. മോളു സഹായിക്കില്ലേ.. 3മണിക്കൂർ എടുക്കും ഫിറ്റിങ് ചെയ്യാൻ.. ശെരി ജോലി നടക്കട്ടെ
ഇവിടെത്തെ ജോലി കഴിഞ്ഞു കെട്ടോ.. എന്തായി. കിച്ചണിൽ കടിപിടി കൂടുകയാണോ..? എല്ലാം റെഡി ആയോ..
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .