എനിക്കറിയാം മാഷേ.. ഞാൻ ചുമ്മാ ഒരു ആവേശത്തിന്റെ പുറത്ത് അടിച്ചു വിട്ടതാ
വിട്ടേക്കൂ.. പിന്നെ നല്ല sweet voice ആണ് കെട്ടോ, നല്ല സംസാരശൈലിയും… സംസാരം കേട്ടിരിക്കാൻ തോന്നും..
നാ ഞാൻ പോട്ടെ കാവിലേക്കു… സമയം ഒത്തിരി ആയി . വൈകിട്ട് കുളിച്ചു സാരിയൊക്കെ ചുറ്റി നല്ല ചുന്ദരി കുട്ടിയായിട്ട് കാവിലേക്കു വരണം കെട്ടോ..
രാത്രി കാവിൽ താലപ്പൊലി എഴുന്നള്ളത് നടന്നു കൊണ്ടിരിക്കുമ്പോൾ sms വരാൻ തുടങ്ങി…
മോളെ നോക്കു കെട്ടോ…
മറുപടി അയക്കാൻ sms കോട്ട കഴിഞ്ഞു ആകെ ലോക്കായി നിൽക്കുക ആയിരുന്നു ..
താലപ്പൊലി എടുക്കുന്ന സ്ത്രീ മഹതിയുടെ ഇടയിൽ താലത്തിൽ വിളക്കിൽ എണ്ണ ഒഴിക്കുകയായിരുന്നു.. ദാ വരുന്നു അടുത്ത sms അവിടെ പെണ്ണുങ്ങളുടെ ഇടയിൽ കിടന്നു വായിനോക്കി നില്കാതെ ഇങ്ങോട്ട് പോന്നോളൂ വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കണ്ട…
ചുറ്റും നോക്കി… ആൾക്കൂട്ടത്തിനിടയിൽ എവിടെയോ നിന്ന് അയക്കുന്നതാ.. മറുപടി അയക്കാൻ കഴിയാതെ ഞാനും..
അടുത്തത് മോളുനു നിന്നിട്ട് കാല് വേദനിക്കുന്നുണ്ടാകും….
ശെരി മാഷേ മനസ്സിൽ അങ്ങനെ പറഞ്ഞു… മോളു താലപ്പൊലി എടുക്കുന്നുണ്ട് എടുത്തു കൊണ്ട് വന്നു കാവിന്റെ മുറ്റത്തു വന്നു നിന്നു..
എവിടെയോ നിന്ന് എന്നെ കളിയാക്കുന്ന sms വന്നുകൊണ്ടിരിക്കുന്നു.. അവസാനം താലപ്പൊലി കഴിഞ്ഞപ്പോൾ അഞ്ജന യും ആയി ഒരു മെറൂൺ സാരിയിൽ നല്ല സുന്ദരി കുട്ടിയായി നിന്ന് സംസാരിക്കുന്നതു കണ്ടു.. അങ്ങോട്ട് ചെന്നപ്പോൾ ഇറങ്ങാൻ നില്കുന്നു ഒരു ടാറ്റയും തന്ന് പോയി.. ഞാൻ ഉത്സവത്തിന്റെ തിരക്കിലേക്കും…
12 മണി കഴിഞ്ഞതും sms അയച്ചു..sms കോട്ട കഴിഞ്ഞു അതാ മറുപടി അയക്കാതിരുന്നത്.. ഉത്സവം കാണാൻ വന്നതിൽ സന്തോഷം കെട്ടോ.. നിക്കു കാണാൻ കഴിഞ്ഞതിൽ അതിയേറെ സന്തോഷം.. ന്തേ വേഗം പോയത്..
മക്കൾ തനിച്ചല്ല.. അതാ.. തറ കളി കഴിഞ്ഞോ
ഉറങ്ങിയില്ലേ ഇതുവരെ..? സമയം ഒത്തിരി ആയി ട്ടോ ഉറങ്ങിക്കോളൂ.. ഇന്നലെയും ഉറക്കം ഒഴിഞ്ഞതല്ലേ.. ക്ഷീണം ആകും.. തറകളി നടക്കുന്നു
ഭാര്യ കുറേ നേരം ആയി പോവുകയല്ലേ. പോവുകയല്ലേ ചോദിച്ചു കൊണ്ടിരിക്കുന്നു.. നമ്മുടെ കാവിൽ നമ്മൾ അല്ലാതെ ആരാ പരിപാടി കാണാൻ ഉണ്ടാകുക.. അവിടെ ഇരിക്കെഡോ…
കിരി കിരി കേട്ടു ചെവിക്കു സ്വയിര്യം ഇല്ലാതെ അവസാനം 3 am നു വീട് പിടിച്ചു.. പിന്നെ അങ്ങ് ഉറങ്ങി..
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .