പവിഴം 1 [Shyju] 56

ഹാം എനിക്കോര്മയുണ്ട്..

അന്ന് അഞ്ജന ഉടുത്ത സാരി എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു കെട്ടോ നല്ല സാരി..അപ്പോൾ കാണുമ്പോൾ എല്ലാം ശ്രെദ്ധിക്കാറുണ്ടായിരുന്നു അല്ലെ..?

നീ ആളു കൊള്ളാലോ..?

കാവിലേക്കു പോകുന്നില്ലേ.. സമയം ഒത്തിരി ആയി കെട്ടോ..

ഹാം പോകുകയാണ് …. വൈകിട്ട് നല്ല സാരി ഒക്കെ ചുറ്റി നല്ല ചുന്ദരി കുട്ടിയായി കാവിലേക്കു വന്നോളൂട്ടോ ഉത്സവം കാണാം, ദേവിയെ തൊഴുകയും ചെയ്യാലോ… പിന്നെ നിക്കു ഈ ദേവിയെ കാണുകയും ചെയ്യാലോ..?

കളിയാക്കല്ലേ..?

സ്റ്റേഡിയത്തിന്റെ അവിടെ നിന്നും ഇടവഴിയിലൂടെ ആ കയറ്റം കയറി കഴിഞ്ഞു കാണുന്ന ചെറിയ കാവല്ലേ.. ഞാൻ എല്ലാ വർഷവും വരാറുണ്ട്..

ആണോ സത്യായിട്ടും എല്ലാ കൊല്ലവും വരാറുണ്ടോ..?

പിന്നെ ഞാൻ എല്ലാവർഷവും വരാറുണ്ട്…

എന്റെ ഈശ്വരാ….എന്തൊരു നുണയാ പറയുന്നത്.. കല്ല് വെച്ച നുണ എന്ന് കേട്ടിട്ടേയുള്ളു…. ഇപ്പോൾ കേട്ടു .. ഇങ്ങനെ ഒക്കെ നുണ പറയാമോ… മോശം മോശം…
മാഷേ.. കഴിഞ്ഞ 10വർഷം ആയിട്ടു ഞങ്ങളുടെ കാവിൽ ഉത്സവം മുടങ്ങി കിടക്കുകയായിരുന്നു ..
കാവ് പുതുക്കി പണിതത് ഈ വർഷം ആണ്.. അതുകൊണ്ടാണ് ഈ പ്രാവശ്യം ഉത്സവം ഗംഭീരം ആയി ആഘോഷിക്കുന്നത്..

ഉം…. ഉം… ചുമ്മാ അടിച്ചു വിടുകയാണല്ലേ…?

അമളി പറ്റി എന്ന് മനസ്സിലായി..പിന്നെ കിടന്ന് ഉരുളൽ ആയി..

കളിയാക്കല്ലേ..?

സത്യായിട്ടും ഞാൻ വന്നിട്ടുണ്ട്.. ന്റെ കല്യാണം കഴിഞ്ഞ സമയത്തും വന്നിട്ടുണ്ട്..

ഓ ആയിക്കോട്ടെ മാഷേ.. നിക്കു വിശ്വാസം ആയി ന്റമ്മോ.. ഏതായാലും ഇന്ന് വന്നോളൂ കെട്ടോ ഞാൻ കാത്തിരിക്കും… പിന്നെ ഇയാളുടെ കല്യാണത്തിന് ഞാനാ തോനുന്നു പുളി വിളമ്പിയത്…

ഓ ആണോ നന്നായിപ്പോയി.. ന്റെ ഈശ്വരാ…
എന്ത് രസം ആണ് നിങ്ങളുമായി സംസാരിക്കാൻ എനിക്ക് ഇവിടെ നിന്നും പോകാനേ തോന്നുന്നില്ല.. ഇനി ഇതിനെ യാണോ പ്രേമം ന്നൊക്കെ പറയുന്നത്..

ഹാം ആയിരിക്കും am in love with you deeply…. madely

അല്ല എന്താ ഇപ്പോൾ ഇയാളുടെ വിചാരം… ഒരൊറ്റ sms കൊണ്ട് എന്നെ അങ്ങ് വീഴ്ത്തി തോന്നുന്നുണ്ടോ..? എനിക്ക് നിന്നോട് പ്രേമം ഒന്നും ഇല്ലാ കെട്ടോ..

ഓ അങ്ങനെ ഒരു തോന്നൽ എനിക്കുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ നുള്ളി ക്കളയണമെല്ലോ… അങ്ങനത്തെ അഹംഗാരം ഒന്നും എനിക്കില്ല കെട്ടോ…

1 Comment

  1. നല്ലതു ആണ് ബ്രോ…
    ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
    കാത്തിരിക്കുന്നു നല്ല കഥകൾക്കായി .

Comments are closed.