ഓ കുടിച്ചു കെട്ടോ എന്തായി അമ്പലത്തിൽ?
എന്തൊക്കെയാ പരിപാടി..
ദാ ഉച്ചയൂണിനു ഉള്ള തയ്യാർ എടുപ്പാണ്.. ഭാര്യയും മോളും വന്നിട്ടുണ്ട്.. വൈകിട്ട് എഴുനള്ളത് ഉണ്ട്.. തായമ്പക, ഭഗവതി തിറ പിന്നെ 7 കൂട്ടം തറ ഉണ്ടേ.. ഈ പ്രാവശ്യം ഉഷാർ ആണേ…
ആണോ.. ഉം.. ഞാൻ കുറച്ചു അലക്കാനും ഉച്ചക്കുള്ള ഭക്ഷണവും തയ്യാർ ആക്കട്ടെ..
ഓ ആയിക്കോട്ടെ.. ഞാനും ഇവിടെ അമ്പലത്തിൽ കുറച്ചു ജോലി ഉണ്ടേ.. രാവിലെ വന്നതല്ലേ.. കുറച്ചു കഴിഞ്ഞു ഒന്ന് വീട്ടിൽ പോകണം..
എവിടെ പ്പോയോ എന്തോ.. ജോലി ഒക്കെ ഒതുക്കിയോ .. ഫുഡ് ഒക്കെ റെഡി ആയോ?
ഓ.. എല്ലാം റെഡി ആയിട്ടുണ്ട്.. എന്തായി അമ്പലത്തിലെ തിരക്കിലാണോ..?
അയ്യോ അല്ലാ… ഞാൻ വീട്ടിൽ ആണേ.. ഒന്ന് കുളിച്ചു ഫ്രഷ് ആയി.. തിരക്കിലാണോ..?
May i cal..?
തിരക്കിലൊന്നും അല്ല.. വിളിക്കണോ..? ശെരി വിളിച്ചോ…
അവളെ വിളിച്ചു… ഹലോ നമ്മൾ ഇത്രയും അടുത്ത് ഉണ്ടായിട്ടും ആദ്യമായിട്ടാണല്ലേ സംസാരിക്കുന്നതു.. പിന്നെ ഞാൻ മുകളിൽ പറഞ്ഞതെല്ലാം സത്യം ആണ് കെട്ടോ.. പിന്നെ അതിന് ശേഷം ബസ്റ്റോപ്പിന് അടുത്ത് നിൽകുമ്പോൾ നല്ല ഭംഗിയിൽ ഒരു മഞ്ഞ സാരി ഒക്കെ ചുറ്റി കുട്ടികളോടൊപ്പം കല്യാണത്തിന് ആണ് തോന്നുന്നു പോകുന്നതു കണ്ടിരുന്നേ… ഞാൻ പ്രാർത്ഥിച്ചിരുന്നു ഈ സുന്ദരി കുട്ടിയെ ഒന്ന് പരിചയപ്പെടുത്തി തരണേ എന്ന്… നീ എവിടെ നിന്നും ആണ് ഇത്ര ഭംഗിയായി ഇങ്ങനെ സാരി ഉടുക്കാൻ പഠിച്ചത്.. കൊള്ളാം കെട്ടോ..
ഹാം… ആ സാരി ഉടുത്തു കണ്ട എല്ലാരും പറഞ്ഞിരുന്നു നല്ല ഭംഗി ഉണ്ടെന്ന്..
ഉം എനിക്കറിയാം ഞാൻ പലപ്പോളും കണ്ടിട്ടുണ്ടേ ഉടുത്തു പോകുന്നത്..
ഒരു ദിവസം രാവിലെ ഞാൻ ജോലിക്ക് പോകാൻ നിൽകുമ്പോൾ ന്റെ വീടിന്റെ മുന്നിലെ റോഡിൽ കൂടി പോകുമ്പോൾ നോക്കുന്നത് കണ്ടിരുന്നു ഞാൻ എങ്ങാനും വായ് നോക്കുന്നുണ്ടോ എന്ന്.. അതെ സമയം ഞാനും നോക്കി കണ്ണുകൾ തമ്മിൽ ഉടക്കി നോട്ടം താങ്ങാൻ ആവാത്തത് കൊണ്ടാണോ അറിയില്ല തലയും താഴ്ത്തി നടന്നു പോയി.. ഞാൻ ജോലിക്കിറങ്ങി പടിക്കൽ നിൽകുമ്പോൾ നടന്നു എന്നെ ക്രോസ്സ് ചെയ്തു പോയി..ഞാൻ പിന്നാലെ വന്നില്ല..
ആണോ എനിക്ക് ഓർമ്മയെ ഇല്ലാ കെട്ടോ..
പിന്നെ അടുത്ത വീട്ടിലെ കല്യാണത്തിന് ഒരു sky ബ്ലൂ കോട്ടൺ സാരിയിൽ കണ്ടിരുന്നു.. അന്ന് അഞ്ജനയുമായി വീടിനുള്ളിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു… ഞാൻ മോളും ആയി പുറത്തും.. മോളു ആണെങ്കിൽ വലിയ വികൃതിയും… അവൾ ഓടി നിങ്ങളുടെ അടുത്ത് വരുന്നു.. പിന്നെ എന്റെ അടുത്തേക്ക് ഓടി വരുന്നു… ഒരു സ്ഥലത്ത് അടങ്ങി ഇരിക്കില്ല.
ഫുഡ് കഴിക്കാൻ വന്നപ്പോൾ ഞാനും മോളും നില്കുന്നത് കണ്ടിട്ടാകും ഇരിക്കണോ എന്ന് ചോദിച്ചിരുന്നു..
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .