അവൾ : എന്തിനാ അങ്ങനെ ചെയ്യാൻ പോയെ.. എനിക്കും ഇന്നലെ കണ്ടപ്പോൾ എന്തോ പോലെ തോന്നി. ഇതിന് മുന്നേ കാണാറുണ്ട്, അറിയാം, ചിരിക്കാറു പോലും ഇല്ല,ഒന്ന് സംസാരിക്കാര് പോലും ഇല്ലല്ലോ..
പിന്നെ എപ്പോളും കാണുന്ന പോലെ അല്ലല്ലോ. അതാ..
ഞാൻ :ശെരിയാണ് എനിക്കും അറിയില്ല.. നല്ല സ്മാർട്ട് ആയി, സാരി ഒക്കെ ചുറ്റി നല്ല സുന്ദരി കുട്ടിയായിട്ട് പോകുന്നത് പലപ്പോളും കണ്ടിട്ടുണ്ടേ.. അപ്പോൾ തോന്നി ഒന്ന് പരിചയപ്പെടണം എന്ന്.. അതാണ്..
അവൾ : എന്റെ വീടിന്റെ 3 വീടിന്റെ അപ്പുറത്തെല്ലേ നിന്റെ വീട്.. പരസ്പരം കാണാറുണ്ട് എങ്കിലും ഒന്ന് ചിരിക്കാറുപോലും
ഇല്ലല്ലോ..
എന്റെ പേര് അറിയാമോ….?
ഇത്രയും കാലം അറിയില്ലായിരുന്നു.. ഒരാഴ്ച മുന്നെയാണ് അഞ്ജന പറഞ്ഞപ്പോൾ ആണേ അറിയുന്നത്
ഞാൻ : അതാ ഞാനും ആലോചിക്കുന്നത്.. എന്റെ 17ആം വയസ്സിൽ ന്റെ വീടിന്റെ തൊട്ടടുത്തേക്കു വിവാഹം കഴിച്ചു കൊണ്ടു വന്നതല്ലേ ഇയാളെ.. ഞാൻ ഇയാളെ ശ്രെദ്ധിക്കുക പോലും ഇല്ലായിരുന്നു.. ഇത്രയും കാലത്തിനു ശേഷം ഞാൻ എന്തിനാ ഇയാളുടെ ജീവിതത്തിലേക്കു ഇടിച്ചു കയറി വന്നത്..
അവൾ : ജോലിക്ക് പോകുമ്പോളും വരുമ്പോളും പലപ്പോളും കാണാറുണ്ടെങ്കിലും.. അടുത്തിടെ ശ്രെദ്ധിക്കുന്നതായി നിക്കു തോന്നിയിരുന്നു.. ഞാൻ കരുതി അഞ്ജനയുടെ കൂടെ അടുപ്പം ഉള്ളത് കൊണ്ടാണ് എന്നാണ്.. ഫോൺ നമ്പറും മോഷ്ടിച്ചു ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല..
ഞാൻ : ഛെ മോശായിപ്പോയി ലെ.. അയ്യേ നാണക്കേട്.. അങ്ങനെ ചെയ്യരുതായിരുന്നു ലെ.. പിന്നെ ഇയാളുടെ മൊബൈൽ നമ്പർ ന്റെ കയ്യിൽ ആദ്യം വന്നതാണ് കെട്ടോ.. അച്ഛനെ ഹോസ്പിറ്റൽ കാണിക്കാൻ Op ടിക്കറ്റ് എടുക്കാൻ വേണ്ടി..
പിന്നെ എന്തെ അന്നൊന്നും അയക്കാൻ തോന്നാഞ്ഞേ..
ഞാൻ പറഞ്ഞെല്ലോ..അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.. ഞാൻ പറഞ്ഞെല്ലോ ശ്രെദ്ധിക്കുക പോലും ഇല്ലായിരുന്നു…
ഒരു ദിവസം ഫോൺ ഹെൽമെറ്റിന്റെ ഉള്ളിൽ ചെവിയിൽ വെച്ച് ആരോടോ സംസാരിച്ചു ചിരിച്ചു നോക്കിയത് ഇയാളുടെ മുഖത്തേക്കായിപ്പോയി.. ഇയാൾ അവിടെ മുറ്റം അടിച്ചു വാരി നിവർന്ന് നിന്ന് നോക്കിയത് ന്റെ ചിരിക്കുന്ന മുഖത്തേക്കും,
ഇവൻ എന്തിനാണ് ന്നെ നോക്കി ചിരിക്കുന്നത് എന്ന ഭാവം മുഖത്തും.. ഓ ഇവനും തുടങ്ങിയോ വായ്‌നോട്ടം..
എനിക്ക് മനസ്സിലായി മിസ്സ് അൺ ടെർസ്റ്റാന്ഡിങ് ആയി എന്ന് സാദാരണ അങ്ങെനെ ഉണ്ടായാൽ ഞാൻ ഫോൺ എടുത്തു കാണിക്കാറുണ്ടായിരുന്നു അന്ന് എന്തോ അത് ചെയ്യാനും തോന്നിയില്ല.. അതിനു ശേഷം ആണേ ശ്രെദ്ധിക്കാൻ തുടങ്ങിയത്…
Um.. ഞാൻ എണീറ്റു ചായ ഉണ്ടാകട്ടെ..
ന്താ സ്പെഷ്യൽ.. ജോലി നടക്കട്ടെ..
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .