പവിഴം 1 [Shyju] 56

അവൾ : ഇല്ലാ
ഞാൻ : പുലർച്ചെക്കെ വരൂ (വെടികെട്ടു
കണ്ടിട്ട് )
അവൾ : ഉം.. ഇങ്ങള് പോയോ
ഞാൻ : ഹാം.. വീട്ടിൽ എത്തി കിടക്കുന്നു..
നാളെ ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആണേ രാവിലെ 5 ണ് അവിടെ എത്തണം അതാ..അവൾ : ഉറങ്ങണ്ടേ
ഞാൻ : ശെരി നാളെ കാണാം.. ഉത്സവം കഴിഞ്ഞു വരുമ്പോൾ മിട്ടായി കൊണ്ടുവരൂ..
അവൾ : ഉം

മൊബൈലിൽ കുത്തി കളിക്കുന്നത് കണ്ടിട്ടാകും ഭാര്യ ചാടി വീണു.. എന്താ മൊബൈലിൽ പരിപാടി.. മൊബൈൽ തട്ടിപ്പറിച്ചു നോക്കി.. possassive ന്റെ കൊടിമരം.. ഭാഗ്യം ഒന്നും കണ്ടില്ല..അപ്പോഴേക്കും എല്ലാം ഡിലീറ്റ് ആക്കിയിരുന്നു.. ഇല്ലങ്കിൽ ബഹളം ആകും..

രാവിലെ തന്നെ എണീറ്റു കുടുംബ ക്ഷേത്രത്തിൽ പോയി.. ഉത്സവം ആയതു കൊണ്ട് ഒരുപാട് ജോലി ഉണ്ടായിരുന്നു അവിടെ അതിൽ മുഴുകി അവിടെ എല്ലാരുടെയും കൂടെ കൂടി 10മണിക്ക് ചായ കുടിക്കുമ്പോൾ തോന്നി ഒന്ന് hi പറഞ്ഞാലോ എന്ന്.. പിന്നെ കരുതി വേണ്ട എന്ന്.. കൈ അടങ്ങി നിന്നില്ല.. ഏതോ ഒരു അദൃശ്യ ശക്തി നിയന്ദ്രിക്കും പോലെ.. അയച്ചു sms

ഞാൻ : എവിടെ പ്പോയോ എന്തോ..? രാവിലെ മിടായിയും കൊണ്ട് വരാം എന്നും പറഞ്ഞു പോയതാ.. ഒരു വിവരവും ഇല്ലല്ലോ.. ഉത്സവം കഴിഞ്ഞു ക്ഷീണിച്ചു ഉറങ്ങിപ്പോയോ.
ഞാനും മോളും ഇവിടെ മിടായിക്കു വേണ്ടി നുണഞ്ഞു ഇരിക്കാണേ
അവൾ : ന്തിനാ മോളെ നുണപ്പിച്ചു പറ്റിച്ചേ..

ഞാൻ :അപ്പോൾ മിടായി കൊണ്ടുവന്നില്ല…? എന്നെയും മോളെയും പറ്റിച്ചു അല്ലേ.. ന്താ പരിപാടി..

അവൾ : കിടക്കുകയാ.. 5.30 നു ആണേഎത്തിയത് ..അഞ്ജന യെയും കൂട്ടി രാവിലെ സ്ഥിരം നടക്കാറുള്ളതല്ലേ..(അവർ രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു ) ഇന്നത്തെ നടത്തം ഇങ്ങനെ ആയി..

ഞാൻ : ആണോ രാത്രി മുഴുവൻ ഉറക്കം ഒഴിഞ്ഞതല്ലേ.. പിന്നെ രാവിലത്തെ നടത്തവും ശല്ല്യം ആകുന്നില്ല.. ഉറങ്ങിക്കോളൂ.. പിന്നെ കാണാം..

അവൾ :ഉണർന്നു കിടക്കുകയാ.. ഉറക്കം വരുന്നില്ല.. പിന്നെ ഹോസ്പിറ്റലിൽ ഡ്യൂട്ടി ആയതുകൊണ്ട് (night shift ) എടുത്തു ശീലം ഉള്ളത് കൊണ്ട് കുഴപ്പമില്ല.. കാവിൽ പോയില്ലേ? അതി രാവിലെ പോകണം പറഞ്ഞിരുന്നെല്ലോ?

ഞാൻ: അതെ രാവിലെ 5മണിക്ക് എത്തിയിട്ടുണ്ട്.. ഗണപതിഹോമം ഉണ്ടായിരുന്നു പിന്നെ കാവിലെ കുറച്ചു പണികളൊക്കെ ഉണ്ടായിരുന്നു.. ഇപ്പോൾ ചായ കഴിക്കുന്നു..

ഞാൻ : ഇന്നലെ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ ആകെ ഒരു ചമ്മൽ.. ഫേസ് ചെയ്യാനും ഒരു മടി പോലെ….
ഇയാളുടെ അനുവാദം ചോദിക്കാതെ mob no അടിച്ചു മാറ്റി ഇടിച്ചു കയറി വന്നതല്ലേ ഇയാളുടെ ലൈഫിലേക്കു.. മോശം ആയിപ്പോയി ലെ ചെയ്തത്..

1 Comment

  1. നല്ലതു ആണ് ബ്രോ…
    ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
    കാത്തിരിക്കുന്നു നല്ല കഥകൾക്കായി .

Comments are closed.