അഞ്ജന യെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ..
(ഈശ്വരാ ഇനി അവളെ വിളിച്ചു ഞാൻ sms അയച്ചത് പറയാൻ എങ്ങാനും ആണോ.. ഉണ്ടായിരുന്ന ധൈര്യം എല്ലാം വീണ്ടും ചോർന്നു പോയി… നിക്കു വയ്യ..എല്ലാം തീരുമാനം ആയി… അഞ്ജന എന്റെ ഭാര്യ..അവളോട് എങ്ങാനും പറയാൻ ആണോ… അവളുടെ ഫോൺ disply പോയി service centeril ആയിരുന്നു.. ) ഈ കാര്യം അവളോട് sms ആയി പറഞ്ഞു പിന്നെ ഒന്ന് കൂടെ..
So sorry my friend.. ഞാൻ ചെയ്തതെ വലിയ മണ്ടത്തരം ആണ്.. ഒന്നും ആലോചിക്കാതെ… ഒന്നും ചിന്തിക്കാതെ..ചെയ്തതാണെ. forget that…
ഒരു reply യും ഇല്ലാ വൈകിട്ട് വീട്ടിൽ പോകാൻ പേടിയോ പേടി.. കാലുകൾക്കു ഒരു തളർച്ച പോലെ.. മാനസികമായി വല്ലാത്ത സംഘർഷം.. അങ്ങനെ വീട്ടിൽ എത്തി.. കുറച്ചു ദിവസത്തേക്ക് കുഴപ്പമൊന്നും ഇല്ലാതെ പോയി.. (ഉള്ളിലെ ഭയം അങ്ങനെ തന്നെ.. )
ഉത്സവസീസൺ ആയിരുന്നു.. ഒരു നിമിത്തം പോലെ നമ്മൾ ചില ആളുകളുടെ
ജീവിതത്തിലേക്ക് ഇടിച്ചു കയറിച്ചെല്ലും എന്ന് കേട്ടിട്ടില്ലേ..
അത് പോലെ ആരുടെ മുന്നിൽ ചെന്ന് പെടല്ലേ എന്ന് പ്രാർത്ഥിച്ചു നടന്നിരുന്നോ അവരുടെ മുന്നിൽ പോയി കമിഴ്ന്നു അടിച്ചു വീഴുക എന്ന് കേട്ടിട്ടില്ലേ… അതുപോലെ
ഞാനും ഭാര്യയും മോളും അടുത്തുള്ള അമ്പലത്തിൽ ഉത്സവം കാണാൻ പോയി.. അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങിയതും നേരെ മുന്നിൽ അതാ… പരസ്പ്പരം കണ്ടതും രണ്ടു ആൾക്കും ആകെ ഒരു ചളുപ്പ്…,
ഞാൻ വേഗം മോളെ എടുത്തു അങ്ങ് മാറി നിന്നു അവൾ ഭാര്യയും ആയി സംസാരത്തിൽ.. എനിക്ക് ഉള്ളിൽ വല്ലാത്ത ഭയം എങ്ങാനും അവളോട് പറയുമോ.. ദൈവമേ പണി കിട്ടുമോ…? അവൾ തൊഴാൻ കയറി.. ഭാര്യ തിരുച്ചു വന്നു മുഖത്തേക്ക് നോക്കി പോവുകയല്ലേ എന്ന് ഉള്ളിലെ കാളൽ അടങ്ങുന്നില്ല.. എങ്ങാനും അവളോട് പറഞ്ഞു കാണുമോ.. ഞാൻ ഒന്നും മിണ്ടാതെ സ്റ്റാളുകൾ കയറിയിറങ്ങി.. മോളുനു കുറച്ചു കളിപ്പാട്ടം വാങ്ങി.. കുറച്ചു കഴിഞ്ഞു നേരെ വീടിലേക്ക്..
വീട്ടിൽ എത്തി.. കുളിച്ചു ഒന്ന് ഫ്രഷ് ആയി.. കുറച്ചു നേരം കുട്ടികളുടെയും, അച്ഛന്റെയും അമ്മയുടെയും കൂടെ സംസാരിച്ചിരുന്നു..
പിന്നെ മോളുനെ ഉറക്കി.. കുറച്ചു നേരം fb യിലും, you ട്യൂബിലും, വാട്സാപ്പിലും കയറിയിറങ്ങി..
കിടന്നെങ്കിലും ഉറക്കം വന്നില്ല.. കുറെ നേരം ആലോചിച്ചു hi അയക്കണോ വേണ്ടേ എന്ന്.. പിന്നെ അങ്ങു അയച്ചു..
ഞാൻ : ഉത്സവപ്പറമ്പിൽ തന്നെ ആണോ?
അവൾ : അതെ
ഞാൻ : താലപ്പൊലി എടുക്കുന്നുണ്ടോ..?
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .