കുറച്ചു നേരം സംസാരിച്ചു..ജോലിയുടെ കാര്യങ്ങൾ എല്ലാം ചോദിച്ചു.. അവളുടെ വിശേഷം എല്ലാം ചോദിച്ചു.. പിന്നെ പറഞ്ഞു ഇപ്പോൾ നമ്മൾ പരിചയപ്പെട്ടില്ലേ
ഇനി നമുക്ക് പഴയ പോലെ ആകാം കെട്ടോ എന്ന്..
ഞാൻ ചോദിച്ചു… പഴയ പോലെ എന്ന് പറഞ്ഞാൽ.. എന്നെ കണ്ടാൽ ഓടി വന്നു കെട്ടിപ്പിടിച്ചു ഉമ്മ വെക്കും അതുപോലെ ആണോ.. പണ്ട് നമ്മൾ അതുപോലെ ആയിരുന്നെല്ലോ അല്ലെ..
ഓ കളിയാക്കല്ലേ അവളുടെ മറുപടി.. ഞാൻ കാര്യമായിട്ട് പറഞ്ഞതാ..
എന്തെങ്കിലും പ്രശ്നം ഉണ്ടായോ..?
ഇല്ലാ…. അങ്ങനെ ഒന്നും ഉണ്ടായില്ല കെട്ടോ….
പിന്നെ എന്തെ ഞാൻ മോശമായി പെരുമാറിയോ..?
ഇല്ലാ..
അവിടെ ഹോസ്പിറ്റലിൽ നിന്നും കൂട്ടുകാർ കളിയാക്കിയത് കൊണ്ടാണോ..?
Hy അല്ല..
എനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കൂട്ടു കിട്ടുന്നത് കെട്ടോ..രാവിലെ മുതൽ പിന്നാലെ കൂടുന്നു വാല് പോലെ.. എന്തും പറയാം എല്ലാം shere ചെയ്യാൻ ഉള്ള ഒരു നല്ല കൂട്ടു ഇനി ഉണ്ടാകില്ലല്ലോ.. പെൺകുട്ടി അല്ലെ അവളുടെ ഭാഗത്തുനിന്നും ചിന്തിച്ചു അവൾക്കും പരിമിതികൾ ഉണ്ടെല്ലോ.. ഉള്ളിൽ ഭയങ്കര സങ്കടം പക്ഷെ വാക്കുകളിൽ വരാതെ പരമാവധി ചിരിച്ചും പുറത്ത് കാണിക്കാതെയും .തമാശ രൂപത്തിൽ സംസാരിച്ചു..
നിർബന്ധം ആണോ..? എന്നാ ശെരി ഇനി ഞാൻ sms അയക്കില്ല കെട്ടോ… ഇനി ഞാൻ ശല്ല്യം ചെയ്യാൻ വരില്ല കെട്ടോ.. പിന്നെ തെറ്റായിട്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷേമിച്ചേക്കു..
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ശല്ല്യം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ…
ഓ സോറി അറിയാതെ വായിൽ നിന്നും വന്നതാണ്..
എന്നാ ശെരി ഞാൻ പോട്ടെ വീട്ടിൽ..ഇനി നിന്റെ പിന്നാലെ ചായകുടിച്ചോ… ചോറ് കഴിച്ചോ.. ഗുളിക കഴിച്ചോ എന്നൊന്നും ചോദിക്കാൻ ഞാൻ ഉണ്ടാകില്ല കെട്ടോ…
ഇയാളുടെ കാര്യങ്ങൾ കുറച്ച് ശ്രെദ്ധിക്കുക.. കെട്ടോ.. എന്നാൽ ശെരി.. ഫോൺ കട്ട് ചെയ്തു…
കുറച്ചു കഴിഞ്ഞു വീണ്ടും അവളുടെ കാൾ വന്നു…
എവിടെ എത്തി.. എത്താറായോ..? ഒരു 30 മിനിറ്റ്.. ഒന്ന് രണ്ടു സാദനങ്ങൾ വാങ്ങിക്കാനുണ്ട്..
ഇങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലാ ലെ…?എല്ലാം ഒരു തമാശ ആയിരുന്നു ലെ.. മറ്റു എല്ലാ പെൺകുട്ടികളെ പ്പോലെ തന്നെ ഞാനും അല്ലെ.. ഞാൻ ഒരു മണ്ടി.. എന്തിനാ എന്റെ അടുത്തേക്ക് hi ബോഡും പിടിച്ചു വന്നത്.. വളരെ സങ്കടത്തോടെ..
ഈ ചോദ്യം കേട്ടതും എന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആണ് ഉണ്ടായത്.. ഇവളെന്താ ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നതു കുറച്ചു നേരത്തെ അല്ലെ നമുക്ക് പഴയ പോലെ ആകാം എന്ന് പറഞ്ഞത്..ഒന്നും രണ്ടും പറഞ്ഞു അവസാനം എന്റെ കയ്യിൽ നിന്നും പോയി.. നിക്കു സങ്കടം സഹിക്കാൻ പറ്റിയില്ല.. ഞാൻ കരഞ്ഞു … ഫോൺ കട്ട് ആക്കി.. അവൾ വിളിച്ചു കൊണ്ടിരുന്നു എടുത്തില്ല.. ഒന്നും relax ആയപ്പോൾ എടുത്തു.. നീ എന്നെ കരയിച്ചു കെട്ടോ.. എന്ത് പ്രശ്നം ഉണ്ടെങ്കിലും ഉള്ളിൽ കെട്ടി വരിഞ്ഞിട്ടു ചിരിച്ച് കൊണ്ട് നടക്കുന്ന ആളാണ്.. പോട്ടെ വീടെത്താറായി..ഫോൺ കട്ട് ചെയ്തു.. ഒന്നും അയച്ചില്ല.. ഒന്നും ചോദിച്ചതും ഇല്ല.. രാത്രി ഉറക്കം വന്നില്ല ഒരു വല്ലാത്ത അസ്വസ്ഥത..
മറക്കാൻ ഉള്ള ശ്രെമം ആയി…
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .