ഒരു വേശ്യയുടെ കഥ – 40(Last Part) 53

Oru Veshyayude Kadha Part 40(Last part) by Chathoth Pradeep Vengara Kannur

Previous Parts

“പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ…..
ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും ……
മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..”

ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ ആകാശമുല്ല മരത്തിൻറെ ചില്ലകൾ പതിയെ ഉലഞ്ഞപ്പോൾ പൂക്കലകളിൽ വിടർന്നുനിന്നിരുന്ന ഒരു ആകാശമുല്ലപ്പൂവ് ആരോ സമ്മാനിക്കുന്നതുപോലെ അവളുടെ തലയിലേക്ക് ഞെട്ടറ്റു വീണു ……
പിന്നെ അവിടെനിന്നും അവളുടെ ചുമലിലൂടെ അയാളുടെ നെഞ്ചിലേക്കും……
അവിടെ നിന്നും പിന്നെയും താഴേക്കു തെന്നിനീങ്ങിയ ശേഷം അയാളുടെ ഒക്കത്തുള്ള മോളുടെ മടിയിൽ വിശ്രമിക്കുകയും ചെയ്തു……!

“ആകാശമുല്ല പൂവ്…..!
മായമ്മയുടെ പ്രണയം പോലെ വാടികൊഴിഞ്ഞുവീണുകഴിഞ്ഞാലും സുഗന്ധം പരത്തുന്ന പൂവ്……!
മായമ്മയുടെ തലയിൽ വീണശേഷം എന്റെ നെഞ്ചിലൂടെ മോളുടെ മടിയിലെത്തിയിരിക്കുന്ന ….
ഈ പൂവ് അനിയേട്ടന്റെ സമ്മതവും സമ്മാനവുമാണ് .
അതുകൊണ്ട് ……
പ്രണയത്തിന് വാടാതെ സുഗന്ധമുള്ള ഈ പൂവും ഇന്നത്തെ നമ്മുടെ ദിവസത്തിനു സാക്ഷിയാകട്ടെ…….”

മോളുടെ മടിയിൽ വീണുകിടക്കുന്ന ആകാശമുല്ല പൂവെടുത്തു മണത്തുനോക്കിയശേഷം ഇണചേർന്നു കിടക്കുന്ന കരിനാഗങ്ങളെപ്പോലെ മെടഞ്ഞിട്ടിരിക്കുന്ന അവളുടെ നീണ്ടമുടിയുടെ ഇടയിൽ തിരുകിയശേഷം അവളെയും ചേർത്തുപിടിച്ചുകൊണ്ടു കാറിനടുത്തേക്കു നടക്കുമ്പോഴാണ് അവളുടെ ചെവിയിൽ അയാൾ മന്ത്രിച്ചത്.

അനന്തരം മായമ്മ ……
●●●●●●●●●●●●●●

“എനിക്കു പേടിയാവുന്നു അവിടെ കുറെ ആൾക്കാരൊക്കെ കാണുമോ ……”

വണ്ടിയോടിക്കുന്ന അയാളുടെ മടിയിലേക്കും തൻറെ മടിയിലേക്കും മാറിമാറി ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന മോളെ പിടിച്ചു മടിയിൽ അടക്കി നിർത്തുന്നതിടയിലാണ് അവൾ ചോദിച്ചത് .

14 Comments

Add a Comment
 1. Superb story.. Ellam kanmunnil nadakkunnathu pole oru feel.. Good writing. Keep it up…

 2. WE miss u bro, ഈ നോവൽ ആദ്യം മുതൽ അവസാനം വരെ കാത്തിരുന്നു വായിച്ച ഒരാളാണ് ഞാൻ, ഇത്രയും കാത്തിരുന്ന ഒരു സ്റ്റോറി മുൻപ് ഉണ്ടായിട്ടില്ല, thanks bro for giving such a wonderful story

 3. Thank you… please continue writing

 4. കിരണ്‍

  പ്രിയപ്പെട്ട പ്രദീപേട്ടാ

  എനിക്ക് ഏറെപ്രിയപ്പെട്ട കഥയാണ് മായമ്മയുടേത്. ഒരു ഏഴുമാസമുമ്പാണ് ഈ കഥ ശ്രദ്ധയില്‍ പെടുന്നത്. അന്നു മുതല‍്‍‍‍‍ ഇന്നു വരെ ഓരൊ ദിവസവും ഞാന്‍ സൈറ്റില്‍ കയറുമായിരുന്നു പുതിയ ഭാഗങ്ങള്‍ വന്നോ എന്നു നോക്കി. അത്രമാത്രം എന്നെ ആ കഥാപാത്രം ആകര്ഷിച്ചു. അത്ര മനോഹരമായിട്ടാണ് താങ്കള്‍ ഈ കഥയും കഥാപാത്രങ്ങളെയും ആവിഷ്കരിച്ചത്.
  ഇനി മായമ്മയുടെ സ്നേഹവും കരുതലും കുസൃതികളും അറിയാന്‍ കയ്യില്ല എന്നൊരു വിഷമം ഉണ്ടങ്കിലും, കഥ സുഖപരിവസായി ആയതില്‍ സന്തോഷം ഉണ്ട്.

  ഇനിയും പുതിയ കഥയും കഥാപാത്രങ്ങളായി ഈ വഴി വരണട്ടോ.

  എന്ന്
  കിരണ്‍

 5. Brother pls give pdf

 6. Thank you for this wonderful story

 7. Plkidu…powli..no words…..hts ff 2 d wrtr fr gvng sch a wndrfl stry….

 8. Full Pdf post chyamo?

 9. നല്ല കഥയായിരുന്നു എനിക്ക് കമന്റ്സ് ഒന്നും എഴുതാനറിയില്ല യാതർശികമായാണ് ഞാൻ ഈ കഥ വായിക്കുവാൻ തുടങ്ങിയത് വായിച്ചു കഴിഞ്ഞപ്പോൾ ഈ കഥയെ കുറിച്ച് ഒരു നല്ല വാക്കുപോലും പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ഒരു കമന്റ് പോസ്റ്റ് ചെയ്യാൻ തിരുമാനിച്ചത് കാരണം മായയെ എനിക്ക് അത്രയും ഇഷ്ടമായി ഈ കഥ വായിക്കുന്നവർക്ക് ഈ കഥയിലെ നല്ലവരായ എല്ലാ കഥാപാത്രങ്ങളേയും ഇഷ്ഠമാകും
  ഈ കഥ എഴിതിയ കഥാകൃത്തിന് എല്ലാ അശംസകളും നേരുന്നു ഇനിയും താങ്കൾക്ക ഇതുപോലെയുള്ള കഥകളെഴുതുവാൻ തോന്നട്ടേയെന്ന് ദൈവത്തോട് പ്രാർത്തിച്ചുകൊണ്ട് ഞാൻ നിറുത്തുന്നു

 10. Full pdf part idumo

 11. കഥകൾ വായിക്കുന്ന ശീല൦ ചെറുപ്പ൦ മുതലേഎനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഏകദേശ൦ പതിനേഴു വർഷത്തോളമായി തിരക്കുപിടിച്ച ജീവിതത്തിൽ വായിക്കാനുള്ള സമയം ഇല്ലായിരുന്നു…ഇപ്പോൾ വളരെ യാദൃശ്ചികമായിട്ടാണ് ഞാ൯ നെറ്റിൽ ഈ കഥ കണ്ടത്. വെറുതേ രണ്ടുപേജ് വായിച്ചപ്പോൾതന്നെ കഥ വളരെ ഇഷ്ടപ്പെട്ടു.. ഒാരോ അദ്യായ൦ കഴിയുമ്പോഴും അടുത്ത് എന്താണ് എന്നറിയാനുള്ള ആകാ൦ഷയോടെയാണ് ഒാരോ അദ്യായവു൦ വായിച്ചത്. കഥയുടെ അവസാന൦ എങ്ങനെയാണ്.. എങ്ങനെയാണ് കഥ അവസാനിക്കുന്നത്… അതിയായ ആഗ്രഹത്തോടെയാണ് വായിച്ചത്. വളരെ.. വളരെ.. നന്നായിട്ടുണ്ട്.. എന്തു മനോഹരമായാണ് കഥ അവസാനിപ്പിച്ചത്. ഇനിയു൦ നിങ്ങളുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു

  1. Thanks Shibu. New Novel from the same author will be published this week

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: