ഒരു വേശ്യയുടെ കഥ – 39 49

Oru Veshyayude Kadha Part 39 by Chathoth Pradeep Vengara Kannur

Previous Parts

തൻറെ ചോദ്യത്തിനു മറുപടിപോലും പറയാതെ അവഗണിച്ചുകൊണ്ടു അവൾ കാറിൽനിന്നിറങ്ങി വാതിൽ വലിച്ചെടുക്കുന്നതു് കണ്ടപ്പോൾ തൻറെ കരൾ രണ്ടായി പിളർന്നുകൊണ്ടു അകന്നുമാറിപോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത് .

തൻറെ കൂടെ വരുന്നില്ലെങ്കിൽ വേണ്ട …..
പക്ഷേ താൻ നൽകിയ ജോലിപോലും അവൾ വേണ്ടെന്നു വച്ചതെന്തിനാണ് ……
അവളുടെ കാഴ്ചപ്പാടിൽ അത്രയും അധമനും അകറ്റിനിർത്തപ്പെടേണ്ടവനുമാണോ താൻ….

ഓർത്തപ്പോൾ അമ്മയോടൊപ്പം അമ്പരപ്പിനോടൊപ്പം ആത്മനിന്ദയും തോന്നി…..!

വേണ്ടെങ്കിൽ വേണ്ട …….
മായമ്മയുള്ളതുകൊണ്ടൊന്നുമല്ലല്ലോ ഇതുവരെ ജീവിച്ചിരുന്നത്…..
ഇനിയും അതുപോലെ ജീവിച്ചു പോകുമായിരിക്കും……
രണ്ടുദിവസം മുന്നേയുള്ള രാത്രിയിൽ അവളെ കണ്ടുമുട്ടുന്നതുവരെ ഭാര്യയോ കുടുംബ ജീവിതമോ തൻറെ സ്വപ്നത്തിന്റെ ഏഴയലത്തുപോലുമുണ്ടായിരുന്നില്ല ….!

എനിക്കുവേണ്ടാത്തതുകൊണ്ടല്ലല്ലോ ……
അവൾ വേണ്ടെന്നുവച്ചതുകൊണ്ടല്ലേ ……
അവൾ പോകട്ടെ ……
പറയാനുള്ളതു മുഴുവൻ പറഞ്ഞുകഴിഞ്ഞു അവളോടുള്ള ഇഷ്ടം മുഴുവൻ പ്രകടിപ്പിച്ചു കാണിക്കുകയും ചെയ്തു……
എന്നിട്ടും ബോധ്യമായില്ലെങ്കിൽ ഇതിനപ്പുറമെന്ത് ചെയ്യാനാണ് ……
ഹൃദയം തുറന്നു കാണിക്കാനൊന്നും പറ്റില്ലല്ലോ…..

അയാൾ സ്വയം സമാധാനിച്ചു .

3 Comments

Add a Comment
  1. Good story. Waiting for last part

  2. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018 Frontier Theme
%d bloggers like this: