ഒരു വേശ്യയുടെ കഥ – 17 4030

ചിരിയോടെ അയാൾ പേഴ്സിൽ നിന്നും രൂപയെടുത്ത് സപ്ലെയറുടെ കൈയിൽ കൊടുത്ത ശേഷം അയാൾ ബാക്കിയുള്ള പൈസകൊടുക്കുന്നതിനുവേണ്ടി പോക്കറ്റിൽ കയ്യിടുന്നതുകണ്ടപ്പോൾ ബാക്കി കയ്യിൽ കൈയിൽ വച്ചോളുവാൻ പറഞ്ഞു.

“പാവം നല്ലൊരു മനുഷ്യനാണ് …….”

അവളുടെ പിറകെ പോയി വാതിലടച്ച് തിരിച്ചു വരുന്നതിനിടയിലാണ് അവളുടെ സർട്ടിഫിക്കറ്റ് കേട്ടത്.

” അതെങ്ങനെ മായയ്ക്കു മനസ്സിലായി……”

അയാൾ ചിരിയോടെ തിരക്കി .

“അയാളെ കണ്ടാലറിയില്ലേ ഒരു പാവാണെന്ന്….. പാവം എന്നെപ്പോലെ പ്രാരാബ്ധക്കാരനാണെന്ന് തോന്നുന്നു അല്ലെ…..
ചിലപ്പോൾ കല്യാണപ്രായമായ പെൺമക്കളൊക്കെ ഉണ്ടാകും അല്ലേ …..”

“ങേ…. അപ്പോൾ മായയ്ക്ക് അനിമോളെ കൂടാതെ കല്യാണപ്രായമായ മക്കൾ വേറെയുമുണ്ടോ …….”

അയാൾ കളിയായി ചോദിച്ചു.

“ഒന്നുപോയേ……
കാര്യം പറയുന്നതിനിടയിലാണ് ഒരു തമാശ……”

അതായിരുന്നു ഗൗരവത്തോടെയുള്ള അവളുടെ മറുപടി.

“പിന്നെയെങ്ങനെയാണ് ഇത്രവേഗം മായയ്ക്ക് അയാൾ പാവമാണെന്നു മനസ്സിലായത്…… അയാളുടെ നരച്ച താടിയും ലൂസായ ഷർട്ടും പാന്റുമൊക്കെ കണ്ടിട്ടാണോ …..!

വീണ്ടും കളിയാക്കുന്നതു പോലെയാണ് ചോദിച്ചത് .

“എന്റെ പൊന്നു അനിലേട്ടാ……
അതൊന്നുമല്ല …….
എന്റെ മുത്തച്ഛനും ഏകദേശം ഇതുപോലെ തന്നെയായിരുന്നു ……
. ഇന്നലെ നിങ്ങളിവിടെ ബോധമില്ലാതെ പനിച്ചുവിറച്ചു കിടക്കുമ്പോഴല്ലേ ഞാൻ ചായ വാങ്ങുവാൻ പോയത് ……

6 Comments

  1. It’s very nice Nxt part plz

  2. adutha bhakam vegam angine porattey..

  3. pettannu post cheythathil santhosham..

  4. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.