ഒരു വേശ്യയുടെ കഥ – 17 3510

Views : 128330

ഇന്നു രണ്ടാമത്തെ തവണയാണ് ഒരേ സ്ഥലത്ത് വലിക്കുന്നത് …..
ഷർട്ടിന്റെ കൈയുയർത്തി നോക്കിയശേഷം അവൾ നുള്ളിവലിച്ചിരിക്കുന്ന സ്ഥലത്തെ ചുവന്നു തുടുത്ത പാടുകളിൽ അമർത്തി തടവികൊണ്ടിരിക്കുന്നതിനിടയിലാണ് വാതിലിനു പുറത്തുള്ള ആളോട് അവളുടെ സൗമ്യമായ ചോദ്യം കേട്ടത് …….!

ഇത്രവേഗം അവനോടുള്ള ദേഷ്യം മാറിയോ…. !
അങ്ങനെ ചിന്തിച്ചുകൊണ്ടു അയാൾ പുറത്തേക്ക് എത്തിനോക്കി ……!

“വാ …….ഇങ്ങോട്ടു വന്നോളൂ….
അകത്തേക്ക് കയറിക്കോ……”

വീട്ടിലേക്ക് ക്ഷണിക്കുന്നത് പോലെ അവൾ മുറിക്ക് പുറത്തുള്ള ഹോട്ടൽ സപ്ലയറെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിക്കുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ മിഴിഞ്ഞു പോയി…..!

“നാനൂറ്റിഎഴുപതു രൂപ ……”

അവൾ വിളിച്ചു പറയുന്നത് കേട്ടപ്പോൾ അയാൾ വാതിൽക്കലേക്ക് നോക്കി.

നേരത്തെ വന്നിരുന്ന അവളുടെ ശത്രുവായ സപ്ലയരായിരുന്നില്ല പത്തറുപതു വയസ്സുള്ള ഒരു മനുഷ്യനാണ് പാർസൽ ചെയ്ത ഭക്ഷണവുമായി മുറിയിലേക്ക് കയറിയത് .

“ഓഹോ അപ്പോൾ അതാണു കാര്യം ……”

അയാൾ മനസ്സിൽ പറഞ്ഞു .

അതിനിടയിൽ സപ്ലെയറുടെ പുറകിൽ നിന്നുകൊണ്ടു അവൾ എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുന്നതും അഞ്ചുവിരലുകൾ നിവർത്തി കാണിക്കുന്നതുമൊക്കെ ഉണ്ടായിരുന്നെങ്കിലും അയാൾക്കൊന്നും മനസ്സിലായില്ല …..!

നെറ്റിചുളിച്ചുകൊണ്ട് എന്താണെന്ന് ചോദിച്ചപ്പോൾ അവൾ കണ്ണുരുട്ടിക്കൊണ്ടു വായുവിൽ എന്തോ എഴുതികാണിക്കുകയും ചുണ്ടുകൾ പതിയെ അനക്കിയും അമ്പതുരൂപയെന്നു പറയുകയുകയും ചെയ്തപ്പോഴാണ് സപ്ലെയർക്ക് അമ്പതുരൂപ അധികം കൊടുക്കാനാണ് ഈ കഥകളി മുഴുവൻ കളിച്ചതെന്നു മനസ്സിലായത്…..!

Recent Stories

The Author

6 Comments

  1. 👌👌

  2. 😍😍😍😍😍😍😍🤩

  3. It’s very nice Nxt part plz

  4. adutha bhakam vegam angine porattey..

  5. pettannu post cheythathil santhosham..

  6. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com