ഒരു വേശ്യയുടെ കഥ – 17 3515

Views : 128837

ഒറ്റവാക്കിലാണ് മറുപടി.

അതൊന്നുമല്ല വൈകുന്നേരം ത്തിനുശേഷം വേറെയെന്തോ കടുത്ത മാനസിക സംഘർഷം ഇടയ്ക്കിടെ അലറ്റുന്നുണ്ടെന്നു അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അയാൾ മറ്റൊന്നും ചോദിച്ചില്ല .

“ഇതൊക്കെയെന്തിനാണ് കളയുന്നത് വേണ്ടാത്തതൊക്കെ എനിക്കുതന്നാൽ മതി ഞാൻ കഴിച്ചോളാം …..
എനിക്കു സമ്പാറിന്റെ കഷണങ്ങൾ വലിയ ഇഷ്ടമാണ്…..”

വിഷയം മാറ്റാനെന്നപോലെ അയാൾ ഇലയുടെ അരികിൽ മാറ്റിയിട്ടിരുന്ന പച്ചക്കറി കഷണങ്ങൾ പൊറുക്കിതിന്നുകൊണ്ടാണ് പറഞ്ഞത്.

അപ്രതീക്ഷിതമായി അവളങ്ങനെ ചെയ്യുന്നതു കണ്ടപ്പോൾ അയാളുടെ മനസ്സിലും വല്ലാത്തൊരു സുഖമുള്ള നോവ് ……!
പക്ഷേ നാളെ മുതൽ വീണ്ടും ഏതെങ്കിലും ഹോട്ടലിൽ നിന്നും ഇഷ്ടാനിഷ്ടം ഒറ്റയ്ക്കിരുന്നു ആഹാരം കഴിക്കേണ്ടിവരും ……!

ഇതുപോലെ അടുത്തിരുന്നു സ്നേഹത്തോടെ നിർബന്ധിച്ചു ഊട്ടുവാനും പങ്കിട്ടു കഴിക്കുവാനുമൊന്നും മായയുണ്ടാവില്ല …..! നാളെയെന്നല്ല ചിലപ്പോൾ ഇനിയൊരിക്കലും…..!

അതോർക്കുമ്പോൾ സുഖമുള്ള നോവിനുമീതെ ഉഷ്ണക്കാറ്റ് വീശിയടിച്ചു…..!
നെഞ്ച് പിടഞ്ഞു പോകുന്ന നൊമ്പരം…..!

” മായയുടെ കൂടെയുള്ള രാത്രി ഞാനൊരിക്കലും മറക്കില്ല കേട്ടോ…..”

ശബ്ദമിടറി പോകാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടാണ് അയാൾ പറഞ്ഞത് .

അതുകേട്ടതും ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ പെട്ടെന്നു തല ഉയർത്തി നോക്കിയപ്പോൾ അവളുടെ കണ്ണുകളിലുള്ളത് ……
പ്രണയമാണോ …..
സഹതാപമാണോ …..
അനുകമ്പയാണോ…
് വാത്സല്യമാണ് ……
എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു….!

” അന്നത്തെ രാത്രിയായിരിക്കും അല്ലേ …..”

Recent Stories

The Author

6 Comments

  1. 👌👌

  2. 😍😍😍😍😍😍😍🤩

  3. It’s very nice Nxt part plz

  4. adutha bhakam vegam angine porattey..

  5. pettannu post cheythathil santhosham..

  6. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com