ഒരു വേശ്യയുടെ കഥ – 17 3510

Views : 128330

സ്വയം പരിഹസിക്കുന്നതുപോലെയാണ് അവളുടെ മറുചോദ്യം.

” ഒരിക്കലുമല്ല …..
സത്യത്തിൽ അന്നത്തെ രാത്രി എന്റെ മനസ്സിൽ ഒരു നിഴൽപോലെ മാത്രമേയുള്ളൂ……
അതിനുശേഷമുള്ള മായയുടെ മുഖമാണ് എൻറെ മനസ്സിൽ പതിഞ്ഞത്……”

അയാൾ തുറന്നു പറഞ്ഞെങ്കിലും അതിനവൾ മറുപടിയൊന്നും കൊടുത്തില്ല പകരം വീണ്ടും വിഷയം മാറ്റി ……!

“ഒരുപാട് പൈസയോക്കെയുണ്ടെങ്കിലും ഈ മീൻ കഴിക്കാൻ നല്ല രുചിയുമുണ്ട് ….
ഞാനാദ്യമായിട്ടാണ് കഴിക്കുന്നത് ….
എൻറെ മോളും ഒരു മീൻ പൂച്ചയാണ് …….
നാളെ പോകുമ്പോൾ ഇതുപോലൊരു മീൻ അവൾക്കും വാങ്ങണം ……”

മനപൂർവം വിഷയം മാറ്റിയതാണെന്ന് മനസ്സിലായെങ്കിലും തുടർന്നു പറയുന്നതു കേട്ടപ്പോൾ അയാൾ അലിവോടെ അവളുടെ മുഖത്തേക്ക് നോക്കി .

“അതിവിടെ ഹോട്ടലിൽനിന്നോന്നും വാങ്ങേണ്ട…..
നാളെ തിരിച്ചുപോകുമ്പോൾ നമുക്കു ഹാർബർ വഴി പോകാം ……
അവിടെനിന്നും വേണമെങ്കിൽ അഞ്ചുകിലോ കരിമീൻ വാങ്ങാം പോരെ ……
വീട്ടിലെത്തിയശേഷം മുറിച്ചുവൃത്തിയാക്കി നല്ലപോലെ ഉപ്പും മഞ്ഞളും മുളകും ചേർത്തു ശുദ്ധമായ വെളിച്ചെണ്ണയിൽ മോൾക്ക് വറുത്തു കൊടുത്താൽ മതി കേട്ടോ …….
പറ്റുമെങ്കിൽ ഒരു കഷണം എനിക്കും തന്നെക്കണം……”

സ്വന്തം പങ്കിൽനിന്നും ഒരുകഷണം മീൻനുള്ളിയെടുത്ത് അവളുടെ നേരെ നീട്ടികൊണ്ടാണ് ചിരിയോടെ പറഞ്ഞത് .

“ഒരു കിലോയ്ക്ക് എത്ര രൂപയുണ്ടാകും…….”

അവൾക്ക് സംശയം .

“അത്രയൊന്നും കാണില്ല ഒരു അഞ്ഞൂറ് അല്ലെങ്കിൽ അറുനൂറു രൂപ …..”

എൻറെമ്മോ ഒരുകിലോ ഒരുകിലോ മീനിനു അഞ്ഞൂറ് രൂപയോ……

Recent Stories

The Author

6 Comments

  1. 👌👌

  2. 😍😍😍😍😍😍😍🤩

  3. It’s very nice Nxt part plz

  4. adutha bhakam vegam angine porattey..

  5. pettannu post cheythathil santhosham..

  6. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com