ഒരു വേശ്യയുടെ കഥ – 17 58

പുറത്തിറങ്ങിയപ്പോൾ എനിക്കൊരു സമാധാനവും ഉണ്ടായില്ല……
അവിടെയാണെങ്കിൽ തിരക്കോട് തിരക്ക് …..
എൻറെ വെപ്രാളം കണ്ടയുടനെ ഈ ചേട്ടൻ എന്നോട് കാര്യം തിരക്കിയപ്പോൾ നിങ്ങൽ ഇവിടെയിങ്ങനെ ബോധമില്ലാതെ ഒറ്റയ്ക്ക് കിടക്കുകയാണെന്ന് പറഞ്ഞയുടനെ അയാൾ വേഗം എൻറെ ഫ്ലാസ്കും വാങ്ങി അകത്തുപോയി ഒരു മിനിട്ടിനുള്ളിൽ ചായ ഫ്ലാസ്ക്കിലാക്കിതന്നു പറഞ്ഞുവിട്ടു …..
അതിനുശേഷം ആ ചേട്ടനെ കണ്ടപ്പോഴൊക്കെ നിങ്ങളുടെ സുഖവിവരം തിരക്കുമായിരുന്നു അതാണ് മനുഷ്യത്വം മനസ്സിലായോ…..നല്ല മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവരുടെ വിഷമം വേഗം മനസ്സിലാകും കേട്ടൊ….”

അവൾ വിശദീകരിച്ചു ……

“അയ്യോ അങ്ങനെയാണെങ്കിൽ അയാളുടെ പിറകിൽ നിന്നും കഥകളി കളിക്കാതെ അയാൾക്ക് എന്തെങ്കിലും കൊടുക്കണമെന്ന് മായയ്ക്ക് എന്നോട് നേരിട്ട് പറയാമായിരുന്നല്ലോ അങ്ങനെയാണെങ്കിൽ ഞാനൊരു നൂറ് രൂപ കൂടി കൊടുക്കുമായിരുന്നു ……”

അയാളവളെ കുറ്റപ്പെടുത്തി .

“ഞാനങ്ങനെ പറയുന്നതു കേട്ടാൽ നിങ്ങൾ അറുത്ത കൈക്ക് ഉപ്പുതേക്കാത്ത പിശുക്കനാണെന്നും ഞാൻമാത്രം നല്ലവളാണെന്നും അയാൾ കരുതി കരുതില്ലേ…..”

മറുപടികേട്ടപ്പോൾ അയാൾ അന്തംവിട്ടുപോയി.

രാത്രി ഒന്നിചു ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ തൻറെ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ രാത്രിയാണതെന്ന് അയാൾക്ക് തോന്നി.

പതിവുപോലെ സാരി എളിയിൽ തിരുകി ഭരതനാട്യക്കാരിതന്നെയാണ് അവൾ ഭക്ഷണം വിളമ്പാൻ തുടങ്ങിയത് …..!

പക്ഷെ…..
മേശയിൽ രണ്ടുപൊതിച്ചോറുകൾ നിവർത്തിവച്ച ശേഷം കഴിക്കാനിരിക്കുമ്പോൾ അവൾ പെട്ടെന്നു നിശബ്ദയായതു പോലെ …..!

“എന്തുപറ്റി മായേ പെട്ടെന്നു കറണ്ടുപോയതുപോലെയുണ്ടല്ലോ…..”

സാമ്പാറിനകത്തെ തനിക്കിഷ്ടമില്ലാത്ത പച്ചക്കറി കഷണങ്ങൾ പെറുക്കിയെടുത്ത് ഇലയുടെ അരികിലേക്ക് മാറ്റുന്നതിനിടയിലാണ് അയാൾ ചോദിച്ചത് .

“ഒന്നുമില്ല പെട്ടെന്നു മോളെ ഓർമ്മ വന്നു പോയി…..”

4 Comments

Add a Comment
  1. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

  2. pettannu post cheythathil santhosham..

  3. adutha bhakam vegam angine porattey..

  4. It’s very nice Nxt part plz

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: