ഒരു വേശ്യയുടെ കഥ – 17 60

എന്നാൽപ്പിന്നെ എനിക്ക് എൻറെ മോൾക്ക് പൊളളിച്ചു കൊടുക്കുവാൻ ഒരു മീൻ മാത്രം മതി….”

മീനിന്റെ വിലകേട്ടപ്പോൾ അവൾ അന്ധാളിച്ചുപോയി.

” ഓക്കേ അതൊക്കെ നമുക്കു നാളെ ആലോചിക്കാം……”

പറയുന്നതിനിടയിൽ നുള്ളിയെടുത്ത മീനിന്റെ കഷണം അവളുടെ വായയ്ക്ക് നേരെ നീട്ടിയപ്പോൾ അതിനുവേണ്ടി കാത്തിരുന്നതുപോലെ അവൾ വാ തുറന്നു കൊടുത്തതും ……!
തുടർന്നു് സ്വന്തം ഇലയിൽ നിന്നും അവൾ വാരിയെടുത്ത ഒരുപിടി ചോറ് തന്റെ നേരെ നീട്ടിയപ്പോൾ വായ തുറന്നുകൊടുത്തുകൊണ്ടു ഹൃദയപൂർവ്വം സ്വീകരിക്കുന്നതും ഒക്കെ തങ്ങൾ പോലുമറിയാതെ സംഭവിക്കുന്നതാണെന്ന് അത്ഭുതത്തോടെ അയാൾ് മനസ്സിലാക്കി….!

ഉണ്ടും പരസ്പരം ഊട്ടിയും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വയറിനേക്കാൾ മനസാണ് നിറഞ്ഞതെന്നു തോന്നുന്നു …..!

സന്തോഷംകൊണ്ടാണോ……
സങ്കടംകൊണ്ടാണോ …..
ആത്മസംതൃപ്തികൊണ്ടാണോ എന്നറിയില്ല ഹൃദയത്തിനുള്ളിൽ വല്ലാത്തൊരു വിങ്ങൽ …..
വാഷ്ബേസിന്റെ അടുത്തുപോയി മുഖം കഴുകി കൊണ്ടിരിക്കുമ്പോൾ വെറുതെയിരുന്നു കരഞ്ഞു മനസ്സിൽ ഹൃദയത്തിൽ കുറക്കണമെന്നും അല്ലെങ്കിൽ ഹൃദയംപൊട്ടി പോകുമെന്നും തോന്നി…!
വായ കഴുകിയശേഷം അയാൾ ബാത്റൂമിന്റെ അകത്തേക്കു കയറി….!

ഹൃദയത്തിൻറെ വിങ്ങലുകൾ മുഴുവൻ കണ്ണീരിലൂടെ ഒഴുക്കി കളഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം……!

ബാത്റൂമിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും നീലവിരിയിട്ട ജനാലക്കരികിൽ പുറത്തെ വിദൂര കാഴ്ചകൾ നോക്കികൊണ്ട് ഒരു സ്വപ്നാടകയെപ്പോലെ അവൾ നിൽക്കുന്നുണ്ടായിരുന്നു ……!

“മായേ …..”

പതുക്കെ വിളിച്ചപ്പോൾ അവൾ ജനാലവിരി വലിച്ചെടുത്തു കണ്ണുകൾ തുടയ്ക്കുന്നതു കണ്ടപ്പോഴാണ് അവളും കരയുകയായിരുന്നെന്നു മനസിലായത്…..!

അയാളുടെ നെഞ്ചുപിടഞ്ഞു പോയി .

“എന്താ മായേ……”

4 Comments

Add a Comment
  1. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

  2. pettannu post cheythathil santhosham..

  3. adutha bhakam vegam angine porattey..

  4. It’s very nice Nxt part plz

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: