ഒരു വേശ്യയുടെ കഥ – 17 4030

വണ്ടിയിലിരിക്കുമ്പോഴും അവളുടെ പ്രായത്തിലുള്ള കുട്ടികളെ വണ്ടിയിൽ കാണുമ്പോഴും ചുരുണ്ടുകൂടിയുറങ്ങുന്ന എന്റെ മോളായിരിക്കും മനസ്സുനിറയെ…..
ചിലപ്പോൾ അറിയാതെ കണ്ണില്നിന്നും വെള്ളമൊഴുകും…
പക്ഷേ വൈകുന്നേരം ഞാൻ വീട്ടിൽ എത്തുന്നവരെ ഉറങ്ങില്ല കെട്ടോ…
എന്നെ കണ്ടുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങാനും തുടങ്ങും……”

നക്ഷത്രപൂക്കൾ വിരിയുന്ന കണ്ണുകളുമായി കൃതജ്ഞതയോടെ അയാളെ നോക്കി ദീർഘനിശ്വാസമുതിർത്തു കൊണ്ടാണ് ഫോൺ തിരിച്ചുകൊടുക്കുമ്പോൾ അയാളോട് പറഞ്ഞത്.

“മോൾ എൽകെജിയിൽ പോയിത്തുടങ്ങിയോ…..”

അയാൾ തിരക്കി .

“ഇല്ല അവൾക്കു മൂന്നുവയസു തികയുവാൻ ഇനിയും രണ്ടു മാസം കഴിയണം…… അതുകഴിഞ്ഞാൽ അവളെ വീടിനടുത്തുള്ള അങ്കണവാടിയിൽ ചേർക്കണം……
ഇംഗ്ലീഷ് മീഡിയം സ്കൂളെന്ന് അനിയേട്ടനു കേൾക്കുന്നതുതന്നെ ഇഷ്ടമല്ല……
അതുകൊണ്ട്‌ അവളെ എൽകെജി യിലൊന്നും ചേർക്കുന്നില്ല….. ‘

അവൾ വിശദമായി തന്നെ മറുപടി കൊടുത്തു.

“അതാണു നല്ലത് …..അതാണ് കുട്ടികൾ കളിച്ചുനടന്നു കൂട്ടുകൂടി വളരട്ടെ …….
കൂട്ടിലിട്ട കിളിയെപ്പോലുള്ള വിദ്യാഭ്യാസം കൊടുക്കാതിരിക്കുന്നതുതന്നെയാണ് നല്ലത്…… അത്തരം ഒരു വിദ്യാഭ്യാസത്തിൽ ഉല്പന്നമാണ് മനുഷ്യരുടെ മനസ്സ് കാണുവാൻ അറിയാതെ പോയ ഈ ഞാൻ …..

നഷ്ടബോധത്തോടെയാണ് അയാൾ തീരുമാനത്തെ അഭിനന്ദിച്ചത്.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വാതിലിൽ മുട്ടുന്നത് കേട്ടതും അവൾ സംശയത്തോടെയും പേടിയോടെയും അയാളുടെ മുഖത്തുനോക്കിയപ്പോൾ അയാൾ വാതിൽ തുറക്കുവാൻ ആഗ്യം കാണിച്ചു.

വാതിൽ തുറന്നശേഷം പുറത്തു നിൽക്കുന്ന ആളെ കണ്ടതും ഒന്നും മിണ്ടാതെ അവൾ കട്ടിലിൽ വന്നിരിക്കുന്നത് കണ്ടപ്പോഴാണ് പുറത്തുവന്നു നിൽക്കുന്നതെന്ന് ആരാണെന്ന് ആകാംക്ഷയോടെ കഴുത്തുയർത്തി നോക്കിയത്.

“ആരാണ്………”

6 Comments

  1. It’s very nice Nxt part plz

  2. adutha bhakam vegam angine porattey..

  3. pettannu post cheythathil santhosham..

  4. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.