നിർമ്മാല്യം [അപ്പൂസ്] 2422

Views : 62033

നിർമാല്യം

Nirmallyam | Author : Pravasi

 

ഇന്ന് ക്യാമ്പിന്റെ അഞ്ചാം ദിവസം…

മടുപ്പോടെ ഓർത്തു.. ഇന്നും കൂടി കഴിഞ്ഞാൽ ഈ വൃത്തികേട്ട ട്രെയിനിങ് കഴിയും.. നാളെ ഓഫീസിൽ ജസ്റ്റ് ഒന്ന് മുഖം കാണിച്ചാൽ മതി.. അടിച്ചു ഔട്ട്‌ ആയി കിടന്നേ പറ്റൂ…. അത്ര ക്ഷീണം..

 

വളരെ പ്രതീക്ഷയോടെ ആണീ ട്രെയിനിങ്ങിന് വന്നത്.. സിറ്റിയിൽ നിന്ന് മാറി റിസർവ് ഫോറസ്റ്റിൽ അഞ്ചു ദിവസത്തെ ട്രെയിനിങ് ക്യാമ്പ്.. പക്ഷെ ഊപ്പാട് ഇളകി.. മൊബൈലിനു ആണേ നോ റേൻജ്.. എന്നും രാവിലെ ആറു മണിക്ക് നടത്തം തുടങ്ങിയാൽ ഒമ്പത് മണിക്കേ ക്ലാസ്സ് നടക്കുന്നിടത്ത് എത്തൂ… വൈകിട്ട് വീണ്ടും മൂന്നു മണിക്കൂർ നടത്തം..

 

എന്തായാലും തീർന്നല്ലോ മാരണം.. ആശ്വാസത്തോടെ അന്നത്തെ ക്ലാസ്സും അറ്റൻഡ് ചെയ്തു…

 

എന്തായാലും ഒരാശ്വാസവാർത്ത കാത്തിരിപ്പ് ഉണ്ടായിരുന്നു.. വൈകിട്ട് കമ്പനി ത്രീ സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും അറേഞ്ച് ചെയ്തു വച്ചിരുന്നു..

 

ചെന്നു ബാറിൽ നിന്നൊരു പൈൻഡും വാങ്ങി അടിച്ചു ഭക്ഷണം കഴിച്ചതെ ഓർമ കിട്ടിയുള്ളൂ… റൂമിൽ എങ്ങനെയോ എത്തി ബെഡിൽ വീണു..

 

പിറ്റേന്ന് എണീക്കാൻ വൈകി… അത് കൊണ്ട് തന്നെ ഫ്രഷ് ആയി നേരെ ഓഫിസിൽ പോയി.. അവിടെയും ഉണ്ടായിരുന്നു.. ചെറിയൊരു പാർട്ടിയും ട്രെയിനിങ് സർട്ടിഫിക്കറ്റ് വിതരണവും..

 

അതിനിടയിലേക്കാണ് ഓഫീസ് ബോയ് മഹേഷ്‌ കടന്നു വന്നു പറയുന്നത് ..

 

“സർ, വീട്ടിൽ നിന്ന് ഫോൺ ഉണ്ടായിരുന്നു തിങ്കളാഴ്ച.. ഋതുപർണക്ക് എന്തോ ആക്സിഡന്റ് പറ്റി എന്നാണ് പറഞ്ഞത്.. സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ലാത്രേ…”

 

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു പോയി..തിങ്കളാഴ്ച എന്നാൽ അഞ്ചു ദിവസമായി..

 

നാല് വർഷമായി അവളോട് സംസാരിച്ചിട്ട് കൂടി.. നമ്പർ ഒന്നുമില്ല കയ്യിൽ.. അവനോട് തിരിച്ചു ചോദിച്ചു

 

“ആരാ വിളിച്ചേ എന്ന് പറഞ്ഞോ?? നമ്പർ വല്ലതും”

 

“നമ്പർ തന്നില്ല സർ..പക്ഷെ വിളിച്ചത് സാറിന്റെ അമ്മ ആണെന്ന് തോന്നുന്നു..”

 

എന്റെ മനസ്സിന്റെ ഏതോ കോണിൽ കുഴിച്ചു മൂടിയ ചിന്തകൾക്കൊക്കെ ജീവൻ വച്ച് വരുന്നത് പോലെ.. അവയെല്ലാം മൂന്നോ നാലോ കാലുകളുള്ള ഹിംസ്രജന്തുക്കളായി എന്നെ കൊല്ലാൻ വരുന്നത് പോലെ..

 

ഒപ്പമിരുന്ന കൊളീഗ് അജയ് യുടെ വിളിയാണ് എന്നെ ഉണർത്തിയത്..

Recent Stories

The Author

305 Comments

  1. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com