നിർമ്മാല്യം [അപ്പൂസ്] 2422

 

പുള്ളി എന്റെ തല പിടിച്ചു തിരിച്ചു അതിന് മേലെ ഫോൺ അട്ജസ്റ്റ് ചെയ്തു വച്ചായി അതിലിട്ട് കുത്തൽ…

 

ഈ ഭാവപ്രകടനം ഒക്കെ കണ്ടാൽ എന്തോ കാര്യം പറയാൻ ഉണ്ടെന്ന് ഊഹിക്കാം .. അധികം കഴിയുമ്പോളേക്ക് അവൾ വെടി പൊട്ടിച്ചു..

 

“നിൻക്ക് ഇങ്നെ ന്റെ മടീ കെട്ക്ക്മ്പോ എന്തേലും തോന്നണ് ണ്ട്രാ??”

 

“വ്വടീ… നിന്റെ എല്ല് കുത്തികേറി പൊയ്‌സന്റെ ഞ്ചക്ഷൻ എട്ക്കണ്ടി വര്വോന്ന് പേടീണ്ട്..”

 

“ഓ.. കണ്ക്കായ്… ന്തായ്ലും നിൻ്റെ നഖോ പല്ലോ കൊണ്ടു പോറീട്ട്ണ്ടേ പേ യ്ക്ക് ഒള്ള കുത്തിവെപ്പ് വേണ്ട്യരും എൻക്ക്.. അയ്‌ലും ബേധാ ജന്തൂ…”

 

“നീ പോടീ കൊതൂ…”

 

“ദേ ചെക്കാ… ഞാമ്പർഞട്ട്ണ്ട് അങ്നെ വിളിക്ക്യണ്ടാന്നു”

 

കക്ഷി ഒന്നു എരി കേറ്റി..

 

“പോടീ ഞാൻ ഇനീം വിളിക്കും… കൊതു കൊതു.. കട്ടപ്പല്ലി കൊതു…”

 

നമ്മുടെ അടുത്താ അവളുടെ കളി.. ഋതുവിനു മുകളിൽ വലത് വശത്തു ഒരു കട്ടപല്ലുണ്ട്.. സത്യത്തിൽ അതവളുടെ ഭംഗി കൂട്ടുന്നെ ഒള്ളൂ… എങ്കിലും നമ്മളത് ഒരിക്കലും സമ്മതിച്ചു കൊടുക്കില്ല… കൊതൂന്ന് വിളിച്ചാ ചുമ്മാ ഷോ ഓഫേ നടത്തൂ എങ്കിലും കട്ടപ്പല്ലീ എന്ന് വിളിച്ചാ അവൾ ശരിക്കും ഒരു ഭദ്രകാളി ആവും…. അത്രക്കും ഒരു സങ്കടമാണ് അവള്ക്കാ ആ കട്ടപ്പല്ല്..

 

അപ്പോളേക്കും അവൾ കുനിഞ്ഞു.. ഉദ്ദേശം മനസിലായെങ്കിലും എണീറ്റ് മാറാൻ ചാൻസ് ഒന്നും കിട്ടിയില്ല.. അതിനും മുൻപ് ആളുടെ പല്ല് ലക്ഷ്യം കണ്ടു… കീഴിലെ നാല് പല്ലുകളും മുകളിൽ മൂന്നും പിന്നെ ഈ കട്ടപ്പല്ലും എന്റെ തോളിൽ ഒരു വാച്ച് പോലെ വട്ടത്തിൽ സീൽ പതിപ്പിച്ചു..

 

“ആാാാാ..”

 

എന്റെ കരച്ചിൽ കണ്ടപ്പോ അവൾ അവിടെ ഉഴിഞ്ഞോണ്ട് ചോദിച്ചു..

 

“വാച്ച്ണ്ടാക്കീതല്ലേ ഞാൻ.. ഇനീം വേണാ വാച്ച്..”

 

“നിന്റെ മറ്റോന് കൊണ്ടോടുക്ക്.. സഞ്ചയിക്ക്…”

 

“ഓ..”

 

“നീ ഇത് പോലെ അവ്നേം കട്ക്യാറ്ണ്ടാ??”

 

“പോടാ…. നീയാ എന്റെ സ്ഥിരം വേട്ടമൃഗം “”

305 Comments

  1. Super

Comments are closed.