നിർമ്മാല്യം [അപ്പൂസ്] 2422

“നൈറ്റ് പാർട്ട്യാടി.. സ്കൂളീ ഒപ്പം പഠിച്ച്താ.. സംശയണ്ടങ്ങെ നീങ്കൂടി പോരേ..”

 

അവൾക്ക് ആകെ അറിയാതെ ഉണ്ടാവുക എന്റെ പത്തു വരെയുള്ള സ്കൂൾ ഫ്രണ്ട്സ് ആവും.. അതാ അങ്ങനെ പറഞ്ഞെ. എന്നിട്ടും അവളൊന്നും കൂടെ സംശയിച്ചു നോക്കി.. പിന്നെ സൺഡേ ആയത്കൊണ്ടാവും ഒരിത്തിരി വിശ്വാസം വന്നുവെന്ന് തോന്നി…

 

“ന്നാ, എന്നെ വീട്ടീ വിട്ടട്ട് പോ ഏത് അട്പ്പീക്ക്യായാലും.”

 

“ആ ശെരി.. ഇപ്പൊ ന്റെ റൂമേന്ന് ഇറങ്ങിയേ.. എനിക്ക് തുണി ഒക്കെ മാറണം…”

 

“ഓ ഒര് നാണക്കാരൻ.. ഞാൻ ദിവ്യടെ റൂമേ കാണും.. 15 മിൻറ്റ് കഴ്ഞ്ഞു ഇങ്ട് വരുവേ.. അത്രേം ഒരുങ്യാ മതി മോൻ..എന്നെ കൂട്ടാണ്ട് വേറെ പെമ്പിള്ളേരെ വായ് നോക്കാമ്പോവ്ല്ലെ .”

 

അവൾ പോയപ്പോൾ തന്നെ ഫോൺ എടുത്തു രാഹുലിനെ വിളിച്ചു സഞ്ജയ്‌നെ സ്കെച്ച് ചെയ്യാൻ പറഞ്ഞു..

 

അവളെ വീട്ടിൽ വിട്ടശേഷം പോയത് കല്യാണത്തിനൊന്നും ആയിരുന്നില്ല.. രാഹുലിന്റെ മെസ്സേജ് അനുസരിച്ചു സഞ്ജയ്‌യുടെ വീടിന്റെ പുറകിൽ ഉള്ള പാടത്തിനോട് ചേർന്നുള്ള പാലത്തിന്റെ കീഴിൽ ഞാൻ എത്തുമ്പോൾ സഞ്ചയും ഏതോ ഫ്രണ്ടും ഷെയർ ഇട്ടുള്ള അടിയിൽ ആണ്..

 

“ആ മാൻ,, ഞാനും ആരൂനെ കാണാൻ കാത്ത് രിക്ക്യായ്ര്ന്നു.. വാടോ ഒരെണ്ണം അടി..”

 

എന്നെ കണ്ടു ക്ഷണിച്ച അവനുള്ള മറുപടി എന്റെ കാലുകൊണ്ട് അവന്റെ നെഞ്ചിൽ ആയിരുന്നു..

 

നിലത്തു വീണ അവന്റെ നെഞ്ചിൽ കാൽ മുട്ട് ചേർത്ത് വച്ച് ചുരുട്ടിയ കൈ അവന്റെ മൂക്കിന് നേരെ നീട്ടി അലറി.

 

“നിനക്ക്… നിനക്ക് റിതൂനെ എവിട്യാ കൊണ്ടൊണ്ടേന്ന്?? നിൻക്ക് അവളെ കാണുമ്പോ എന്താ തോന്നണേന്ന്??”

 

പക്ഷെ എന്നെ അതിശയപ്പെടുത്തി വേദനയിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

 

“കഴ്ഞ്ഞാ ആവേശം?? എങ്കീ ഞാമ്പർയ്ണ്ത് കേക്കോ??”

 

ആ പുഞ്ചിരിയും ആത്മവിശ്വാസവും എന്നെ നിശ്ചലനാക്കി എന്നതാണ് സത്യം..

 

“അവ്ളെന്നോട് പര്ഞ്ഞ്ത് നിന്ക്ക് ഇഷ്ടല്യാതൊണ്ടു പിരിയാന്നാ…. എല്ലാം വിട്.. ഇത്രേം ആലോയ്ച്ചാ മതീലോ… ഞാന്നങ്നെന്തേലും പറ്ഞാ അവ്ള് ന്നേ വെറ്തെ വിടുംന്ന് നിൻക്ക് തോന്നണ് ണ്ട്രാ??”

305 Comments

  1. Super

Comments are closed.