നിർമ്മാല്യം [അപ്പൂസ്] 2422

“ഞഞ്ഞായി.. ”

 

ബാക്കി കേൾക്കേണ്ട എന്ന പോലെ അവൾ എന്റെ ഹെഡ്സെറ്റ് ചെവിയിൽ തിരുകി… ഞാനതോടെ അവളുടെ ഷാളിലെ മുത്തുമണികൾ വലിച്ചു പറിക്കാനും തുടങ്ങി…

 

ഏതാനും നിമിഷങ്ങൾ നിശബ്ദമായി കടന്നു പോയി..

 

“ടാ ഞാൻ സീര്യസ് ആയ്ട്ട് ചോയ്ച്ചതാ..”

 

“ന്ത്‌??”

 

മുൻപ് അവൾ ചോദിച്ചത് ഞാൻ മറന്നു പോയിരുന്നു…

 

“ശവീ… നീ… നിന്റെ കാര്യം…”

 

അവളൊന്നു വിക്കി.. ഒന്നുകിൽ നാണം.. അല്ലേൽ ടെൻഷൻ…. അതുള്ളപ്പോൾ മാത്രേ പെണ്ണ് വിക്കി വിക്കി സംസാരിക്കൂ..

 

“നിൻക്ക് വികാരം തോന്നണ് ണ്ടോന്ന്… ഐ മീൻ… എന്റെ ബോഡ്യോട്…. സെക്ഷ്വൽ ആയിട്ട്….”

 

ഇങ്ങനെ ഒരു ചിന്ത എന്റെ കൊതൂന്റെ മനസ്സിൽ???… ഒരേ സമയം അതിശയവും സങ്കടവും അപമാനവും ദേഷ്യവും ഒക്കെ വരുന്ന പോലെ തോന്നി ഞാൻ തല ഉയർത്തി…

 

“എവ്ടിക്ക്യാ… കെട്ക്ക് അവ്ടെ… ജന്തൂ…”

 

അവളെന്റെ തല പിടിച്ചു ബലമായി മടിയിലേക്ക് അമർത്തി.. സത്യത്തിൽ അതിശയം തോന്നി.. ഈ പെണ്ണിന് ഒരേ സമയം എന്നെ സംശയംണ്ട്…. ന്നട്ടും അവൾ എന്നെ വിടുന്നുമില്ല… ഇതെന്ത് ജന്മം എന്നാലോജിച്ച് അവളെ നോക്കുമ്പോൾ അവൾ വീണ്ടും തല പിടിച്ചു തിരിച്ചു..

 

“അങ്നെ മോത്തേക്ക് നോക്കണ്ടാ.”

 

ഒരു പാവ പോലെ തല പിടിച്ചു തിരിക്കുന്നത് അല്പം വേദന ഒക്കെ ഉണ്ട്. പക്ഷെ അതിലും വലുത് എന്തോ അവൾക്ക് പറയാൻ ഉള്ളത് പോലെ തോന്നി മിണ്ടാതെ അവൾക്ക് കാതോർത്തു..

 

അവൾ പക്ഷെ എന്നെ മാക്സിമം വെറുപ്പിക്കാൻ എന്ന പോലെ ഫോൺ കുത്തി കൊണ്ടിരുന്നു… അല്ലാത്ത സമയം ആയിരുന്നേൽ ഇപ്പൊ അവൾക്ക് പിച്ചോ കടിയോ തിരിച്ചു ഞാനും കൊടുത്തേനെ.. പക്ഷെ ഇങ്ങനെ എന്നോട് ഡയലോഗ് അടിച്ച ഋതുവിനെ ഒന്നും ചെയ്യാൻ തോന്നിയില്ല എനിക്ക്..

305 Comments

  1. Super

Comments are closed.