നിനക്കായ് [കുട്ടേട്ടൻ] 106

Views : 11898

സമയം 12 മണി ……

പ്രണവ് നോക്കുമ്പോൾ ലക്ഷ്മിയും പ്രിയയും നല്ല ഉറക്കമാണ്  പെട്ടന്നാണ് ലക്ഷ്മി ഉണർന്നത്

“പ്രണവ്  ഇപ്പോ എവിടെ എത്തി നമ്മൾ ….”  ലക്ഷ്മി ഉണർന്നപ്പോൾ ചോദിച്ചു…

“മധുരൈ കഴിഞ്ഞു ….. എന്താ ലക്ഷ്മി ക്ഷീണം തോന്നുന്നുണ്ടോ …. വേണമെങ്കിൽ നമുക്കോരോ കാലിച്ചായ കുടിക്കാം  നിങ്ങൾ രണ്ടും  ഉറങ്ങുന്നത് കൊണ്ടാ ഞാൻ ഇത് വരെ വിളിക്കാഞ്ഞത് ……” പ്രണവ് പറഞ്ഞു …….

” എനിക്ക് വേണ്ട നിങ്ങൾക്ക് വേണേൽ കുടിച്ചോ.. ” അവൾ പറഞ്ഞു..

“ദേ ആ സാധനത്തിന് എന്തെങ്കിലും വേണോ എന്ന് ചോദിച്ചു നോക്ക് ……” പ്രണവ് പ്രിയയെ നോക്കിക്കോണ്ട് പറഞ്ഞു എന്നിട്ട് മുന്നിലേക്ക് തിരിഞ്ഞു.

“ഹാലോ …. എനിക്ക് നല്ലൊരു പേരുണ്ട് ”

പെട്ടന്നാണ് പ്രിയ കണ്ണ് തുറന്നിട്ട് അത് പറഞ്ഞത് ……

“ഓ ആയിക്കോട്ടേ…..” പ്രണവ് പറഞ്ഞു

“കിട്ടിയാൽ കൊള്ളാം ……” പ്രിയ പറഞ്ഞു……

” എടാ ടീ കട ഏതെങ്കിലും കാണുകയാണേൽ നിർത്തണേ …….”

“ആ ശരി ….. ” രാജേഷ് പറഞ്ഞു…..

“അല്ല സാറമ്മാരേ സമയം എത്രയായി …..” പ്രിയ ചോദിച്ചു

“എന്താ …. തന്റെ കയ്യിൽ വാച്ചില്ലേ…..” പ്രണവ് ചോദിച്ചു ……

“ചിലരുടെ കയ്യിൽ ഉണ്ടായിട്ടും കാര്യം ഇല്ല സമയം നോക്കാനറിയില്ല എന്ന് തോന്നുന്നു … ” പ്രിയ പതുക്കെ പറഞ്ഞു ……..

“എന്തെങ്കിലും പറയാൻ ഉണ്ടെകിൽ ഉറക്കെ പറയണം ഹേ…..”

അത്  കേട്ടതും പ്രിയ എന്തോ പറയാൻ നിന്നപ്പോൾ ലക്ഷ്മി അവളുടെ കൈപിടിച്ചു……

“ഇനിയും ഒരു പാട് ദൂരം ഉണ്ടോ ” ലക്ഷ്മി ചോദിച്ചു …..

“ഇനിയും ഒരു 180 km ഉണ്ടാകും …..” രാജേഷ് പറഞ്ഞും …..

“സമയം ഇത്രയും ആയ സ്ഥിതിക്ക് എന്തെങ്കിലും കഴിച്ചിട്ട് പോരെ ഇനി യാത്ര…. ”  ലക്ഷ്മി ചോദിച്ചു …..

“അങ്ങനെ വരട്ടെ അതാണല്ലേ തന്റെ ഫ്രണ്ട് സമയം ചോദിച്ചത് …..എങ്കിൽ പിന്നെ രാജേഷേ നല്ല ഹോട്ടൽ ഏതെങ്കിലും കണ്ടാൽ നിർത്തിക്കോ ” പ്രണവ് പറഞ്ഞു

” ആ ശരി….” രാജേഷ് പറഞ്ഞു

” നമ്മൾ അവിടെ എത്തുമ്പോൾ ഏകദേശം എത്രണി ആകും ……” ലക്ഷ്മി ചോദിച്ചു…

“വഴിയിൽ ബ്ലോക്ക് ഒന്നും ഇല്ലെങ്കിൽ ഒരു നാല് മണിക്ക് മുന്നേ എത്തും ” രാജേഷ് പറഞ്ഞു…

വഴിയിൽ ഒരു ഹോട്ടൽ കണ്ടതും രാജേഷ് വണ്ടി ഹോട്ടലിന്റെ മുന്നിലായി വണ്ടി നിർത്തി …… വണ്ടി നിർത്തിയതും പ്രിയ പെട്ടന്ന് ഡോർ തുറന്ന് ഇറങ്ങി ഹോട്ടലിന്റെ അകത്തേക്ക് കയറി.. അവളുടെ പോക്ക് കണ്ട പ്രണവിന് ചിരി വന്നു….. പക്ഷേ അവൻ ചിരി അടക്കിപിടിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി

എന്നിട്ട് പറഞ്ഞു…..

” തന്റെ കൂട്ടുകാരിക്ക് വിശപ്പ് ഇല്ലാ എന്ന് ആ പോക്ക് കണ്ടപ്പോഴേ മനസ്സിലായി ……”

അത് കേട്ട്  ലക്ഷ്മി ഒന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു…… അത് കണ്ട പ്രണവ്

” ഏയ് ലക്ഷ്മി എന്തായിത്…. എനിക്കറിയാം തന്റെ സങ്കടം …… അവന്റെ അടുത്തേക്ക് അല്ലേ നമ്മൾ ഇപ്പോ പോകുന്നത്…. അവിടെ എത്തുന്നത് വരെയുളളു തന്റെ ഉള്ളിലുള്ള ഈ സങ്കടം …… ഇനി ഏതാനും മണിക്കൂറുകൾ കൂടെ അല്ലെ ഒള്ളു …… ഏതായാലും താൻ വാ നമുക്ക് എന്തെങ്കിലും കഴിക്കാം…..”

“എനിക്ക് വിശപ്പില്ല..” ലക്ഷ്മി പറഞ്ഞു…

Recent Stories

12 Comments

  1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു 👌

    അടിപൊളി ending 👏

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. 😊😊👍👍

  7. അടിപൊളി ❤❤

  8. നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com