നിനക്കായ് [കുട്ടേട്ടൻ] 106

Views : 11969

അതിൽ ഒരു സ്വർണ്ണത്തിന്റെ ചെയിൻ ആയിരുന്നു……….. അവൾ പതുക്കെ ആ ചെയിൻ എടുത്തു….. ആ ചെയിനിന്റെ അറ്റത്ത് ഒരു ലോക്കറ്റും ഉണ്ടായിരുന്നു …..  ആ ലോക്കറ്റ് കണ്ടതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു..

“എടീ ഇത് നീ  പണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ നിന്റെ കയ്യിൽ നിന്നും നഷ്ടമായ ലോക്കറ്റ് അല്ലേ… ഇതെങ്ങനെ അവന്റെ കയ്യിൽ ……..?” പ്രിയ ചോദിച്ചു…

“അറിയില്ല………  ”

” അന്ന് നീ പറഞ്ഞല്ലോ നിന്റെ ജീവനാണ് ഈ ലോക്കറ്റ് എന്ന് ….. അന്ന് ഞാൻ ഒരു പാട് ചോദിച്ചിട്ടും നീ കാരണം പറഞ്ഞില്ല…. എന്താടീ ഈ ലോക്കറ്റിന് ഇത്ര പ്രത്യേകത…. “പ്രിയ ചോദിച്ചു..

അത് കേട്ട ലക്ഷ്മി ആ ലോക്കറ്റ് എടുത്തു … അതിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്ന ചെറിയ വട്ടക്കണ്ണിയിൽ പിടിച്ചു പതുക്കെ വലിച്ചു… അത് വലിച്ചതും ആ ലോക്കറ്റ് രണ്ടായി പിളർന്നു.. എന്നിട്ട് പ്രിയയുടെ നേരെ ആ ലോക്കറ്റ് കാണിച്ചു….  ആ ലോക്കറ്റിനുള്ളിൽ ലക്ഷ്മിയുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ആയിരുന്നു ……. അത് കണ്ടതും പ്രിയക്ക് കാര്യം മനസ്സിലായി ……..

പെട്ടന്നാണ് പ്രിയയുടെ കൈ തട്ടി  അവിടെ ഉണ്ടായിരുന്ന ബോക്സ് താഴ വിണത് …… അവൾ അതെടുത്തപ്പോൾ അതിൽ നിന്നും ഒരു വെള്ള കടലാസ് താഴെ വീണു…..

ലക്ഷ്മി അതെടുത്തു നോക്കി … അതിൽ എഴുതിയത് വായിച്ചതും അവളുടെ കണ്ണ് നിറഞ്ഞൊഴുകി അത് കണ്ട പ്രിയ ആ കടലാസ് വാങ്ങി അതിൽ എഴുതിയത് വായിച്ചു

വാക്കുകൾക്ക് അതീതമാണ് നീ…                      വർണ്ണനകൾക്ക് അപ്പുറമാണ്നീ…

കാലങ്ങൾ എത്രകഴിഞ്ഞാലും…

ദൂരങ്ങൾ എത്ര കൂടിയാലും…

എന്നും ഈ നെഞ്ചിൽ ഉണ്ടാകും…

നിനക്കായ് ഞാൻ എന്നും

കാത്തിരിക്കും …….

നിനക്കായ് മാത്രം …

 

WITH LOVE

പ്രിയ വായിച്ചു കഴിഞ്ഞതും അവൾ ലക്ഷ്മിയെ നോക്കി…… എന്നിട്ട് പറഞ്ഞു……

” പേടിക്കേണ്ട അവൻ നിനക് ഉള്ളത് തന്നെയാ….”  പ്രിയ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു………

അത് കേട്ടതും ലക്ഷ്മി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു…. പ്രിയ അവളെ ആശ്വസിപ്പിച്ചു…

*******************************—-

” അതൊന്നും ശരിയാവില്ല…. ” രാജേഷ് പറഞ്ഞു….

” ഇത്രയും കാലം മാറിനിന്നതിന് അവന് ചെറിയ ഒരു പണി കൊടുക്കണം അത്രയേ ഞാൻ വിചാരിച്ചൊളളു…….” പ്രണവ് പറഞ്ഞു….

“ശരി ….. പക്ഷേ ഇങ്ങനെ ഒരു ഡ്രാമക്ക് അവർ കൂട്ടുനിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…”

രാജേഷ് പറഞ്ഞു…….

” അത് ഞാൻ അവരെ കൊണ്ട് സമ്മതിപ്പിച്ചോളാം….” പ്രണവ് പറഞ്ഞു……..

“എന്റെ ദൈവമേ ഇത് എവിടെ ചെന്ന് അവസാനിക്കുമോ ആവോ …”  രാജേഷ് കൈരണ്ടും ഉയർത്തി മേലോട്ട് നോക്കി പറഞ്ഞു …….

” എന്നാൽ പിന്നെ നമുക്ക് പോയാലോ റൂമിലേക്ക് …..” പ്രണവ് പറഞ്ഞു…

“അല്ല … അപ്പോ വിശാലിനെ കാണാൻ പോകുന്നില്ലേ…..?” രാജേഷ് ചോദിച്ചു…

“ഇല്ല …… നാളെ പുലർച്ചെ കാണാം…” പ്രണവ് പറഞ്ഞു…..

Recent Stories

12 Comments

  1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു 👌

    അടിപൊളി ending 👏

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. 😊😊👍👍

  7. അടിപൊളി ❤❤

  8. നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com