നിനക്കായ് [കുട്ടേട്ടൻ] 106

Views : 11898

അവളുടെ ഓർമ്മകൾ രണ്ട് വർഷങ്ങൾക് പുറകെ പോയി ….

” എടീ പ്രിയേ…  വിശാലിനെ പറ്റി എന്താ നിന്റെ അഭിപ്രായം….. ”

“നീ എന്താ ചോദിച്ചേ…. ”

പ്രിയ വിശ്വാസം വരാതെ ചോദിച്ചു….

” അത് പിന്നെ…. ”

” ഓ…  അപ്പൊ മരുഭൂമിയിൽ മഴ പെയ്തു തുടങ്ങി അല്ലെ….. ” പ്രിയ ചോദിച്ചു ..

” അറിയില്ല പെണ്ണെ…  ഇപ്പോ കുറച്ചു ദിവസം ആയി അവന്റെ ഓർമ്മകളെ ഒള്ളു….  അവനോട് എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ….. ”

” എന്തോ എങ്ങനെ….. ”

” അത് പിന്നെ…. ”

” മ്മ് നിന്നു പരുങ്ങേണ്ട……  നിനക്ക് അവനെ ഇഷ്ടം ആണേൽ നേരിട്ട് പോയി പറ…… ” പ്രിയ പറഞ്ഞു…..

” എടി നാളെ കഴിഞ്ഞാൽ കോളേജ് അടക്കും പിന്നെ രണ്ട് മാസം കഴിഞ്ഞേ തുറക്കൂ…..  അവന്റെ exam കഴിഞ്ഞത് കൊണ്ട് അവൻ നാളെ കോളേജിൽ വരുമോ എന്ന് അറിയില്ല…. ”

ലെച്ചു പറഞ്ഞു….

” ഒരു മിനുട്ട് ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ … ” പ്രിയ പറഞ്ഞു എന്നിട്ട് തന്റെ ഫോൺ എടുത്തു….  വിശാലിനെ വിളിച്ചു…

” ഹലോ പ്രിയ…  പറ… ”

” നീ എവിടെയാ ഉള്ളത്…. ”

” ഞാൻ ഫ്ലാറ്റിൽ ഉണ്ട്….  ഇന്ന് വൈകിട്ടത്തെ ട്രെയിനിനു നാട്ടിലേക്ക് പോവുകയാ… എന്താ പ്രിയാ … “..

” അത് പിന്നെ ലെച്ചുവിന് നിന്നെ ഒന്ന് കാണണം എന്ന്…… ”

” എന്റെ പൊന്നു പ്രിയ…  തമാശ പറയുന്നതിനും ഒരു അതിരുണ്ട് ….  പിന്നെ ലെച്ചുന്  എന്നെ കാണണം പോലും…… തമാശിക്കാതെ ഫോൺ വെച്ചു പോയെ…  എനിക്ക്  ഡ്രസ്സ്‌ പാക്ക് ചെയ്യാൻ ഉള്ളതാ ……. ”  വിശാൽ പറഞ്ഞു….

” എപ്പോഴാ നിന്റെ ട്രെയിൻ…. ” പ്രിയ ചോദിച്ചു….

” വൈകിട്ട് നാലു മണിക്ക്… ”

” മ്മ്…  exam കഴിഞ്ഞാൽ ലെച്ചു നിന്നെ കാണാൻ വരും….  ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്ന് വേണ്ട…  നിനക്ക് വേണേൽ വിശ്വസിച്ചാൽ മതി  ….. ” അതും പറഞ്ഞു പ്രിയ ഫോൺ കട്ട് ചെയ്തു….

” എന്ത് പറഞ്ഞു…. ” പ്രിയ ആകാംക്ഷയോടെ ചോദിച്ചു…

” എന്ത് പറയാൻ….  നീ അവനെ കാണാൻ ചെല്ലും എന്നൊന്നും അവൻ വിശ്വസിച്ചിട്ടില്ല….  അല്ലെങ്കിലും അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല….  അവനോടുള്ള നിന്റെ പെരുമാറ്റം അതുപോലെ അല്ലായിരുന്നോ…. ”

പ്രിയ പറഞ്ഞു…

” എടി അത് പിന്നെ ഞാൻ……. ”

” മ്മ് മതി….  ഒന്നും പറയേണ്ട……  നീ ഒരു കാര്യം ചെയ്യ്…  പരീക്ഷ കഴിഞ്ഞിട്ട്  നേരെ അവനെ പോയി കണ്ടോ…  അവൻ ഇന്ന് വൈകുന്നേരം നാട്ടിലേക്ക് പോകും….  ” പ്രിയ  പറഞ്ഞു

Recent Stories

12 Comments

  1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു 👌

    അടിപൊളി ending 👏

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. 😊😊👍👍

  7. അടിപൊളി ❤❤

  8. നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com