നിനക്കായ് [കുട്ടേട്ടൻ] 106

Views : 11898

” ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ ആണ് തെറ്റുകാരി …. അന്ന് അവൻ ഹോസ്പിറ്റലിൽ വന്നപ്പോൾ അവന് പറയാൻ ഉള്ളത് കേട്ടിരുന്നു എങ്കിൽ ഇത്രയും കാലം  അവനെ ഒരു തെറ്റുകാരൻ ആയി തീ ചിത്രീകരിക്കില്ലായിരുന്നു….” പ്രിയ പറഞ്ഞു ….

“നിങ്ങൾ രണ്ടു പേരും പരസ്പരം കുറ്റപ്പെടുത്തുകയാണോ…..” പ്രണവ് പറഞ്ഞു ….

” വണക്കം അണ്ണേ…… ”

. പെട്ടന്നാണ് പ്രണവിന്റെ സൈഡിലേക്ക് ഒരു പയ്യൻ വന്നത്…

” വണക്കം തമ്പി ”

“പ്രണവ് സാർ നീങ്ക താനേ …..”  ആ പയ്യൻ ചോദിച്ചു……..

“അതെ …..”

“എൻ പേര് സക്തി ……” പയ്യൻ പറഞ്ഞു.

“അപ്പടിയാ…..  സരി …. തമ്പി അന്ത ഹോട്ടൽ എങ്കെ ഇരുക്ക് ……..” പ്രണവ് ചോദിച്ചു.

“സാർ … നീങ്കെ അന്ത വണ്ടിയെ ഫോളോ പണ്ണി വാങ്കോ …….” അവൻ ഒരു ബൈക്ക് ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു ……

” സരി തമ്പി ….”

“സരി സാർ നാൻ മുന്നാടി പോറേൻ ….. എൻ പിന്നാടിയെ വാങ്കോ ……..” അവൻ പറഞ്ഞു എന്നിട്ട് ബൈക്കിന്റെ അടുത്തേക്ക് പോയി ……..

“ഡാ ആ പയ്യന്റെ പിന്നാലെ വിട്ടോ…..”  പ്രണവ് പറഞ്ഞു……

വണ്ടി അല്പം മുന്നോട്ട് പോയതും അവർ കണ്ടു അല്പം ദൂരെ രാമനാഥസ്വാമി ക്ഷേത്രം ……..

ക്ഷേത്രത്തിന്റെ അടുത്ത് എത്താനായതും   മുന്നിൽ പോയ പയ്യൻ  വലത്തോട്ട് ഒരു ചെറിയ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു …….

അങ്ങനെ അല്പദൂരം കഴിഞ്ഞതും അവർ ഒരു ഹോട്ടലിന്റെ മുന്നിൽ എത്തി….. രാജേഷ് കാർ പാർക്ക് ചെയ്തതും റിസപ്ഷനിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു ….

“ഹായ് പ്രണവ്……. യാത്രയൊക്കെ സുഖമല്ലായിരുന്നോ …….”

കാറിൽ നിന്നും ഇറങ്ങുകയായിരുന്ന പ്രണവിന്റെ അടുത്തേക്ക് വന്നിട്ട് അയാൾ ചോദിച്ചു…

“ഹായ് വിനോദ് …… കുഴപ്പം ഒന്നും ഇല്ലായിരുന്നു……” പ്രണവ് അവന് കൈ കൊടുത്തിട്ട് പറഞ്ഞു..

“ഡേയ് ശക്തി ..”

“അണ്ണാ….’

” ഇവങ്കളോടെ ലഗേജ്ജ് എല്ലാം എടുത്ത് ഉള്ളെ വെയ് … ” വിനോദ് ആ പയ്യനോട് പറഞ്ഞു ….

“നിന്റെ ഫാമിലി എവിടെ … റൂമിൽ ആണോ….?” പ്രണവ് ചോദിച്ചു…..

“ഇല്ല …..അവർ അമ്പലത്തിൽ പോയി …..” വിനോദ് പറഞ്ഞു ……

“ഞങ്ങളുടെ റൂം ഏതാ ?” പ്രണവ് ചോദിച്ചു ……

” 502 ” വിനോദ് പറഞ്ഞു….

“Ok…. ലക്ഷ്മി നിങ്ങൾ റൂമിലേക്ക് പൊയ്ക്കോ ഞങ്ങൾ വന്നോളാം …… കുറച്ചു പണിയുണ്ട് …….” പ്രണവ് അവളോട് പറഞ്ഞു …..

“പ്രണവ്…….” ലക്ഷ്മി അവനെ വിളിച്ചു…..

” മനസ്സിലായി ……. നിങ്ങൾ പോയി ഒന്ന് ഫ്രഷ് ആകൂ.. അപ്പോഴേക്കും ഞങ്ങൾ വരാം …….. ഇത്രയും കാലാം എല്ലാവരിൽ നിന്നും ഒളിച്ചു കഴിയുകയല്ലായിരുന്നോ അവൻ …… അപ്പോ അതിന് ഒരു ചെറിയ ശിക്ഷ …….. ” പ്രണവ് പറഞ്ഞു.

” ഞാനും വരാം നിങ്ങളുടെ കൂടെ …… ” ലക്ഷ്മി പറഞ്ഞു…..

Recent Stories

12 Comments

  1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു 👌

    അടിപൊളി ending 👏

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. 😊😊👍👍

  7. അടിപൊളി ❤❤

  8. നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com