നിനക്കായ് [കുട്ടേട്ടൻ] 106

Views : 11970

‘എന്താ സാർ … എന്ത് വേണം..” അവൻ ചോദിച്ചു….

പുറത്തേക്ക് വന്നു കൊണ്ട് അയാൾ ചോദിച്ചു…….

രാജേഷ് അയാളെ ഒന്ന് ശ്രദ്ധിച്ചു അത് വിശാൽ ആണെന്ന് അവന് മനസ്സിലായി …..

 

“ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഏതാണെന്ന് അറിയാൻ ആയിരുന്നു ….” രാജേഷ് ചോദിച്ചു …

“ദേ ഈ ബുക്കിൽ ഉണ്ട് എല്ലാ കാര്യങ്ങളും ……..”  അവൻ പറഞ്ഞു …….

 

“ആണോ എന്നാൽ അതൊന്നു തന്നേക്ക് …….” രാജേഷ് പറഞ്ഞു..

” ഇതെന്താ പൂവുകളും പഴങ്ങളും താലത്തിൽ ആക്കി വെച്ചിരിക്കുന്നത്…….” രാജേഷ് ചോദിച്ചു…..

” അത് അർച്ചനക്ക് ഉള്ളത് ആണ് ഒരു താലത്തിന് 25 രൂപ…… ഇതേ താലം ക്ഷേത്രത്തിന്റെ കവാടത്തിലും കിട്ടും അവിടെ ഒന്നിന 50 രൂപ കൊടുക്കണം …….. ഒന്നെടുക്കട്ടെ ഏട്ടാ..” അവൻ ചോദിച്ചു…..

“എടുത്തോ ഒന്നല്ല.. രണ്ടെണ്ണം..” രാജേഷ് പറഞ്ഞു …….

” അതിന് ചേട്ടൻ ഒറ്റക്ക് അല്ലേ ഒള്ളു ….” അവൻ ചോദിച്ചു…..

“അയ്യോ അല്ല… ഒരു മിനുറ്റ് എന്റെ വൈഫിനെ വിളിക്കാം…. അപ്പോഴേക്കും നിങ്ങൾ താലം എടുത്തോളൂ….” രാജേഷ് പറഞ്ഞു…….

അത് കേട്ട് താലം എടുക്കാനായി അവൻ അകത്തേക്ക് കയറി പോയി….

അല്പസമയം കഴിഞ്ഞു അവൻ രണ്ട് താലവും ആയി പുറത്തേക് വന്നു ……..

“ചേട്ടാ ദേ പിടിച്ചോ….” അവൻ പറഞ്ഞു…

“ഒന്ന് ദേ അവിടെ കൊടുത്തേക്ക് ……” രാജേഷ് പറഞ്ഞു…

അത് കേട്ട് അവൻ താലം കൊടുക്കാനായി തിരിഞ്ഞു……

അവിടെ നിൽക്കുന്ന ആളെ കണ്ടതും അവൻ ഞെട്ടി പുറകോട്ട് മാറി ….. അതേസമയം തന്നെ അവന്റെ കയ്യിൽ ഉണ്ടായിരുന്ന താലം താഴേക്ക് വീണു……

” ലച്ചു…..”

അവൻ അറിയാതെ ആ പേര് ഉച്ചരിച്ചു …..

“എന്ത് പറ്റി ലച്ചു …..” രാജേഷ് അവളുടെ അടുത്തേക്ക് വന്നു

” അത് പിന്നെ  ആ ചേട്ടന്റെ കയ്യിൽ നിന്നും താലം നിലത്തേക്ക് വീണു …..

” സോറി കൈ ഒന്ന് തെന്നിപ്പോയി ഞാൻ വേറെ എടുത്ത് തരാം” അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു …. എന്നിട്ട് വേഗം അകത്തേക് കയറിപ്പോയി  വേറെ താലം എടുത്തു പുറത്തേക്ക് വന്നു…..

താലം കൊടുത്തു പൈസ വാങ്ങി അവൻ അകത്തേക്ക് കയറിയതും

” എക്സ്ക്യൂസ് മീ മിസ്റ്റർ വിശാൽ … ”

തന്റെ പേര് വിളിക്കുന്നത് കേട്ട അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി……

പക്ഷേ അവിടെ ലക്ഷ്മിയെയും അവളുടെ  ഭർത്താവിനെയും മാത്രമേ അവന് കാണാൻ കഴിഞ്ഞുള്ളു……. തനിക്ക് തോന്നിയതാകും എന്ന് കരുതി അവൻ തിരിഞ്ഞു നടക്കാൻ നിന്നതും

” ടാ …… പട്ടരെ ……”

Recent Stories

12 Comments

  1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു 👌

    അടിപൊളി ending 👏

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. 😊😊👍👍

  7. അടിപൊളി ❤❤

  8. നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com