നിനക്കായ് [കുട്ടേട്ടൻ] 106

Views : 11970

“എന്നാ ശരി ….” രാജേഷ് പറഞ്ഞു…..

അവർ അവിടെ നിന്നും ഹോട്ടലിലേക്ക് പോയി …

*****************************************

” ഇല്ല പ്രണവ് തമാശക്ക് ആണെങ്കിൽ പോലും ഇനി അവനെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല…. പ്ലീസ് എന്നെ നിർബന്ധിക്കരുത്….. ” ലക്ഷ്മി പറഞ്ഞു…..

” അപ്പോ ഇത്രയും നാൾ നീ അനുഭവിച്ചതോ..പിന്നെ അവനെ നൊന്തു പ്രസവിച്ച അവന്റെ അമ്മ . അനുഭവിച്ചതോ…. നിന്നോട് പിണങ്ങിയിരിക്കാൻ അവന് ചിലപ്പോൾ 100 കാരണങ്ങൾ ഉണ്ടാകും …. എന്നാൽ അവന്റെ അമ്മയോ…. ആ പാവം എന്ത് തെറ്റ് ചെയ്തു……” പ്രണവ് ചോദിച്ചു….

” ലക്ഷ്മി ….. ജീവിതകാലം മുഴുവൻ അല്ലല്ലോ ഞാൻ പറഞ്ഞത് വെറും അര മണിക്കൂർ …..”. പ്രണവ് പറഞ്ഞു…….

” എന്നാലും …..അത് വേണോ ….. അവനെ കാണുമ്പോൾ തന്നെ ഞാൻ ചിലപ്പോർ തളർന്ന് പോകും …പിന്നെ എങ്ങനെ ഞാൻ അവന്റെ മുന്നിൽ ……” ലക്ഷ്മി പറഞ്ഞു……

” നീ ഒന്നും ചെയ്യേണ്ട കൂടെ ഒന്നു നിന്നു തന്നാൽ മതി….. ബാക്കി ഞാൻ നോക്കികോളാം……. ” പ്രണവ് പറഞ്ഞു….

ലക്ഷ്മി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി…….

“Ok ….. അപ്പോ ഞാൻ 4 മണി ആകുമ്പോൾ വരാം ….. രണ്ടു പേരും റെഡി ആയിട്ട് നിന്നോണം ……” പ്രണവ് പറഞ്ഞു….

*********************-**–***********

അടുത്ത ദിവസം രാവിലെ 4 മണി …… പ്രണവും രാജേഷും റെഡി ആയി ലക്ഷ്മിയെയും പ്രിയയെയും കാത്തു നിന്നു…..

അല്ല സമയം കഴിഞ്ഞതും അവർ വന്നു….. അതേസമയം തന്നെ വിനോദും അവന്റെ ഫാമിലിയും വന്നു… അങ്ങനെ അവർ അമ്പലത്തിലേക്ക്  നടന്നു…. അമ്പലത്തിലേക്ക് നടക്കുന്ന വഴിയിൽ ലക്ഷ്മിയുടെ കണ്ണുകൾ ചുറ്റും  നിരീക്ഷിക്കുന്നുണ്ടായിരുന്നു…………..

അത് കണ്ട പ്രണവ് പറഞ്ഞു …..

” ലച്ചു നേരെ നോക്കി നടക്ക് പെണ്ണേ …….”

“രാജേഷേ പറഞ്ഞത് എല്ലാം ഓർമ്മയില്ലേ……. ”

പ്രണവ് ചോദിച്ചു..

“പേടിക്കണ്ട…… എല്ലാം ഓർമ്മയുണ്ട് ….” രാജേഷ് പറഞ്ഞു……

“പ്രണവേ ദേ ആ കാണുന്നത് ആണ് വിശാൽ ജോലി ചെയ്യുന്ന കട ……” വിനോദ് ഒരു കട ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു……..

” അപ്പോ രാജേഷേ നീ ചെല്ല് ആദ്യം …..” പ്രണവ് പറഞ്ഞു….

“ശരി…” രാജേഷ് പറഞ്ഞു….എന്നിട്ട് വിനോദ് ചൂണ്ടികാണിച്ച കടയിലേക്ക് നടന്നു…..

“അണ്ണേ …. വണക്കം….”

” വണക്കം സാർ …… എന്ന വേണോ….”

“അത് വന്ത് … നാൻ കേരളാവിലിരുന്ത് വരേൻ …..”

“ഓ…. നീങ്ക മലയാളിയാ….. ഒരു നിമിഷം ഇരുങ്കോ……..” അയാൾ പറഞ്ഞു….

” യോ …… മണി …. കൊഞ്ചം ഇങ്കെ വാ….”

അയാൾ കടയുടെ ഉള്ളിലേക്ക് നോക്കി പറഞ്ഞു……

രണ്ട് സെക്കന്റ് കഴിഞ്ഞതും അകത്ത് നിന്നും ഒരാൾ വന്നു…

“എന്നയ്യാ …. എന്ന പ്രച്ചനം ……. ” അകത്ത് നിന്നും വന്നവൻ ചോദിച്ചു…….

” ദോ …. അന്ത സാർ കേരളാ ….. അവർക്ക് എന്നെ വേണംന്ന് കേളുങ്കോ……” അയാൾ പറഞ്ഞു…..

Recent Stories

12 Comments

  1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു 👌

    അടിപൊളി ending 👏

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. 😊😊👍👍

  7. അടിപൊളി ❤❤

  8. നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com