Views : 6016

നിനക്കായ് [കുട്ടേട്ടൻ] 89

നിനക്കായ്‌

Ninakkayi | Author : Kuttettan

 

” ഉപദ്രവിച്ചത് മതിയായങ്കിൽ പൊയ്ക്കൂടേ ഇവിടെ നിന്നും… “” പ്രിയ ഞാൻ….. ”

” മതി…  ഇനി എന്ത്‌ ന്യായമാണ് നിനക്ക് പറയാൻ ഉള്ളത്…… അകത്തു കിടക്കുന്നത് ഞങളുടെ ജീവനാണ്……  ഒരുപാട് തവണ അവൾ പറഞ്ഞതല്ലേ ..  അവളെ ശല്യം ചെയ്യരുത് എന്ന്….  ഇപ്പൊ അവളെ ഈ നിലയിൽ ആക്കിയപ്പോൾ നിനക്ക് സമാധാനം ആയല്ലോ…. ”

” പ്രിയ ഞാൻ…. എനിക്ക് ഒന്നും അറിയില്ല എന്താ  സംഭവിച്ചത് എന്ന്  …”

” മതി…  കൂടുതൽ വിശദീകരണം വേണ്ട ……  കൃത്യ സമയത്ത് ഞാൻ അവിടെ എത്തിയത് കൊണ്ട് അവൾ രക്ഷപെട്ടു ഇല്ലെങ്കിൽ നാളെ മാധ്യമങ്ങൾക്ക് അവൾ ഒരു വർത്തയാകുമായിരുന്നു …….  മേലിൽ ഇനി അവളുടെ കണ്മുന്നിൽ വന്നു പോകരുത്….  പിന്നെ പോകുന്നതിനു മുൻപ് ഒരു കാര്യം കൂടെ.. നിന്നെ കാണാൻ ആയിരുന്നു അവൾ അങ്ങോട്ട് വന്നത്……  നിന്നെ അവൾക്കു ഇഷ്ടം ആണെന്ന് പറയാൻ…….  ആ അവളെ നിന്റെ കൂട്ടുകാർ ചേർന്ന്……  ഛീ ..  എനിക്ക് പറയാൻ തന്നെ വെറുപ്പ് തോന്നുന്നു….. ഇന്നീ ലോകത്ത് അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെ ആയിരിക്കും……  അവൾ കണ്ണ് തുറക്കുമ്പോ നിന്നെ ഇവിടെ കണ്ടു പോകരുത്……  നീയായിട്ട് പോകുന്നോ അതോ ഞാൻ ആളെ കൂട്ടണോ…. ”

പ്രിയ പറഞ്ഞു….

” വേണ്ട….  ഞാൻ പോയ്കോളാം…….  എന്നെങ്കിലും ഒരിക്കൽ ഞാൻ തെറ്റുകാരൻ അല്ല എന്ന് അവൾക്കു ബോധ്യം വരും…”

അവൻ പറഞ്ഞു …  എന്നിട്ട് അവിടെ നിന്നും നടന്നകന്നു……  അവൻ പോയതും പ്രിയ icu വിന്റെ വാതിലിൽ കൂടെ അകത്തേക്ക് നോക്കി.അകത്തു തന്റെ പ്രിയ്യപ്പെട്ട കൂട്ടികാരി ലച്ചു കിടക്കുന്നതു അവൾ കണ്ണീരോടെ കണ്ടു ….

ലെച്ചു … അതായത് ലക്ഷ്‌മി ..  ചെറുപ്പത്തിലേ അവൾക്കു അമ്മയെയും അച്ഛനെയും നഷ്ടമായി…… പെൺകുട്ടി ആയതു കൊണ്ട് മറ്റുള്ളവർക്ക് അവൾ ഒരു ബാധ്യത ആകുമോ എന്ന് കരുതി ആരും അവളെ ഏറ്റെടുത്തില്ല….  പക്ഷെ എന്റെ അച്ഛനും അമ്മയും അവളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു……….  എന്നെപോലെ താനെ അവളെയും അവർ സ്നേഹിച്ചു………. അന്നുമുതൽ ഒരു സങ്കടവും അറിയിക്കാതെ ആണ് അവളെ വളർത്തിയത്……

ദിവങ്ങൾക് ശേഷം…..

” ലച്ചു…  എന്തായിത്….  നീ ഇപ്പോഴും പഴയ കാര്യങ്ങൾ ഓർത്തു ഇരിക്കുകയാണോ…  നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ പെണ്ണെ എല്ലാം മറന്നു കളയാൻ…       ….  അമ്മ വിളിച്ചപ്പോ അന്ന് ഞാൻ പറഞ്ഞത്  നിനക്ക് exam ആയതുകൊണ്ട്  ആണ് ഫോൺ എടുക്കാത്തത് എന്നാ  … ….   ” പ്രിയ  ലച്ചുവിനോട് പറഞ്ഞു….

” എന്നാലും പ്രിയേ അവൻ എന്നോട്….”

” ദേ പെണ്ണെ ഒരു വീക്ക് അങ്ങ് വെച്ചു തരും ഞാൻ…… പലതവണ ഞാൻ പറഞ്ഞു അവനെ പറ്റി മിണ്ടിപ്പോകരുത് എന്ന്…..  ” പ്രിയ അല്പം ദേഷ്യത്തോടെ പറഞ്ഞു………..

” കഴിയുന്നില്ലെടി എനിക്ക്…. ”

ലച്ചു പറഞ്ഞു..

Recent Stories

9 Comments

Add a Comment
 1. രാജാകണ്ണ്

  കുട്ടേട്ടാ

  പൊളിച്ചു 👌

  അടിപൊളി ending 👏

  സ്നേഹത്തോടെ ❤️❤️

 2. കൊള്ളാം

 3. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

 4. 😊😊👍👍

 5. അടിപൊളി ❤❤

 6. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com